കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസ് മൂന്നാറിനെ കുറിച്ച് പഠിച്ചിട്ടുണ്ടോ? വിഎസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി മണി...

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: വിഎസിന്‍റെ പരാമര്‍ശങ്ങള്‍ തള്ളിയും ദേവികുളം എംഎല്‍എ എസ് രാജേന്ദ്രനെ പിന്തുണച്ചും മന്ത്രി എംഎം മണി. വിഎസിനെ കുറിച്ച് എന്തെങ്കിലും പറഞ്ഞാല്‍ അത് വയ്യാവേലിയാകും, വിഎസ് മൂന്നാറിനെ കുറിച്ച് ശരിക്ക് പഠിച്ചിട്ടുണ്ടോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഭൂമി കൈയേറ്റവും പട്ടയവുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ എസ്. രാജേന്ദ്രനെ അനുകൂലിച്ചിരുന്നു. ഭരണപരിഷ്‌കരണ കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദനാകട്ടെ ഇന്ന് രാജേന്ദ്രന്‍ ഭൂമാഫിയയുടെ ആളാണന്നതിനെ ശരിവെക്കുകയും ചെയ്തു. തുടര്‍ന്നാണ് മണിയുടെ പ്രസ്താവനയും വന്നിരിക്കുന്നത്.

 പത്രസമ്മേളനം

പത്രസമ്മേളനം

കൂടാതെ കഴിഞ്ഞ മൂന്നാര്‍ ഓപ്പറേഷന്‍ കാലത്തെ മണിയുടെ വിവാദ പ്രസ്താവന പത്രസമ്മേളനത്തില്‍ വിഎസ് സാന്ദര്‍ഭികമായി ഉപയോഗിക്കുകയും ചെയ്തു. പിന്നാലെയാണ് മണിയുടെ പ്രതികരണം.

 ഭൂമി ഒഴിപ്പിച്ചെടുക്കണം

ഭൂമി ഒഴിപ്പിച്ചെടുക്കണം

ഭൂമാഫിയയുടെ കൈയില്‍ നിന്നും അവര്‍ എത്ര ഉന്നതരായാലും ഓരോ ഇഞ്ചും ഒഴിപ്പിച്ചെടുക്കുക തന്നെ വേണം. അതിന് മുതിരുന്നവരുടെ കൈ വെട്ടും കാലുവെട്ടും രണ്ടുകാലില്‍ നടക്കാന്‍ അനുവദിക്കില്ല എന്നുവിളിച്ചു കൂവുന്നവരെ നിലയ്ക്ക് നിര്‍ത്തുകയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കടമ. ഇത് കേരളത്തിന്റെ ആവശ്യമാണെന്നും വിഎസ് പറഞ്ഞിരുന്നു.

 വിഎസ് അച്യുതാനന്ദന്‍

വിഎസ് അച്യുതാനന്ദന്‍

വിഎസിന്റെ പ്രസ്താവനയ്ക്ക് മറുപടിയായാണ് മണി സംസാരിച്ചത്. വിഎസിനെക്കുറിച്ച് താന്‍ എന്തെങ്കിലും പറഞ്ഞാല്‍ വയ്യാവേലിയാകും. വിഎസ് മൂന്നാറിനെക്കുറിച്ച് ശരിക്ക് പഠിച്ചിട്ടുണ്ടോ എന്ന് സംശയമുണ്ട്.

 എംഎം മണി

എംഎം മണി

പൂച്ചയും പട്ടിയും എന്നുപറഞ്ഞുവരുന്നവരെ മുന്‍പും ഓടിച്ചിട്ടുണ്ടെന്നും മന്ത്രി എംഎം മണി തന്റഎ പ്രസംഗംത്തില്‍ വ്യക്തമാക്കി.

English summary
Minister MM Mani against VS Achuthananthan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X