സ്ത്രീ പീഡന പരാതിയാണെന്ന് അറിഞ്ഞിരുന്നില്ല, ഇടപെട്ടത് പാര്‍ട്ടിയിലെ പ്രശ്‌നമെന്ന നിലയില്‍: എകെ ശശീന്ദ്രന്‍
ആലപ്പുഴ: യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചെന്ന പരാതി ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ മറുപടിയുമായി മന്ത്രി എകെ ശശീന്ദ്രന്‍ രംഗത്ത്. സംഭവത്തില്‍ ഇടപെട്ടത് പാര്‍ട്ടി പ്രശ്‌നമെന്ന നിലയിലാണെന്നും പീഡന പരാതി ഒതുക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ആ സംസാരത്തോട ആ വിഷയം വിട്ടെന്നും മന്ത്രി പറഞ്ഞു. യുവതിയെ കടന്നുപിടിച്ച എന്‍സിപി നേതാവിനെതിരെയുള്ള കേസ് ഒതുക്കി തീര്‍ക്കാനാണ് മന്ത്രി ഇടപെട്ടതെന്നാണ് ആരോപണം.

പാടത്ത പൈങ്കിളിയിലെ കുട്ടിത്താരം മനീഷ മഹേഷ്: ക്യൂട്ട് ചിത്രങ്ങള്‍
പാര്‍ട്ടിയിലെ പ്രശ്‌നമെന്ന നിലയിലാണ് ഇടപെട്ടത്. നല്ല രീതിയില്‍ തീര്‍ക്കണമെന്നേ പറഞ്ഞിട്ടുള്ളൂ. പരാതി പിന്‍വലിക്കാന്‍ നിര്‍ബന്ധിച്ചിട്ടില്ല. സ്ത്രീ പീഡന പരാതിയാണെന്ന് അറിഞ്ഞിരുന്നില്ലെന്നും മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു.
അതേസമയം, സംഭവത്തില്‍ വിശദീകരണവുമായി എന്‍സിപിയും രംഗത്തെത്തി. പരാതി വ്യാജമാണെന്നാണ് എന്‍സിപി പറയുന്നത്. പാര്‍ട്ടിയിലെ തര്‍ക്കങ്ങളെ തുടര്‍ന്നുള്ള വ്യാജ പരാതിയാണ്. പാര്‍ട്ടിയിലെ പ്രശ്‌നമെന്ന നിലയിലാണ് മന്ത്രി ഇടപെട്ടതെന്നും എന്‍സിപി പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് മന്ത്രി ഇടപെട്ടതിന്റെ ഫോണ്‍ സംഭാഷണം നേരത്തെ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. എന്‍സിപി സംസ്ഥാന നിര്‍വാഹന സമിതി അംഗം ജി പത്മകാരനെതിരെയുള്ള പരാതി ഒത്തു തീര്‍പ്പാക്കാന്‍ മന്ത്രി ശ്രമിച്ചതായുള്ള ഫോണ്‍ സംഭാഷണമാണ് പുറത്തായത്. കൊല്ലത്തെ പ്രാദേശിക എന്‍സിപി നേതാവിന്റെ മകളുടെ പരാതിയിലാണ് മന്ത്രിയുടെ ഇടപെടല്‍. നല്ല രീതിയില്‍ ഈ വിഷയം തീര്‍ക്കണമെന്നാണ് മന്ത്രി പറയുന്നത്.
ക്യൂട്ടാണ് മുക്തയും മകളും, വൈറലായി താരത്തിന്റെ മകളുടെ പിറന്നാള്‍ ആഘോഷ ചിത്രങ്ങള്‍












Click it and Unblock the Notifications