കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎസ്ആർടിസി പെൻഷൻകാർക്ക് ആശ്വാസം!! ഒരാഴ്ചയ്ക്കുള്ളിൽ പെൻഷൻ എത്തും!!

പെൻഷൻ തുക കൃത്യമായി ലഭ്യമാക്കുന്ന രീതി വരുന്ന ഓണക്കാലത്തു നടപ്പാക്കുമെന്നും മന്ത്രി പറയുന്നു. ബാങ്ക് വായ്പയ്ക്കെതിരായ ഹൈക്കോടതി സ്റ്റേ നീക്കാൻ നടപടി എടുക്കുമെന്നു അദ്ദേഹം

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: പെൻഷനില്ലാതെ ബുദ്ധിമുട്ടിലായ കെഎസ്ആർടിസി പെൻഷൻകാർക്ക് ആശ്വാസവുമായി മന്ത്രി. മുടങ്ങിയ പെൻഷൻ ഒരാഴ്ചയ്ക്കുള്ളിൽ വിതരണം ചെയ്യുമെന്ന് മന്ത്രി തോമസ് ചാണ്ടി അറിയിച്ചു. പെൻഷൻ വിതരണം തടസപ്പെട്ടതിനെ തുടർന്ന് നിരവധി പേരാണ് ബുദ്ധിമുട്ടിലായത്. ഇത് സംബന്ധിച്ച് മനോരമ വാർത്ത നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

പെൻഷൻ തുക കൃത്യമായി ലഭ്യമാക്കുന്ന രീതി വരുന്ന ഓണക്കാലത്തു നടപ്പാക്കുമെന്നും മന്ത്രി പറയുന്നു. ബാങ്ക് വായ്പയ്ക്കെതിരായ ഹൈക്കോടതി സ്റ്റേ നീക്കാൻ നടപടി എടുക്കുമെന്നു അദ്ദേഹം. കോർപ്പറേഷൻറെ ഹ്രസ്വകാല വായപകൾ ദീർഘകാല വായപയാക്കുമെന്നും മന്ത്രി പറയുന്നു.

ksrtc

തിരിച്ചടവ് തുക കുറച്ച് പണം മിച്ചം പിടിക്കുകയാണ് ലക്ഷ്യമെന്നും തോമസ് ചാണ്ടി വ്യക്തമാക്കി. മുടങ്ങിക്കിടക്കുന്ന മുഴുവൻ സംസ്ഥാന സർവീസുകളും പുനരാരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്.

കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകിയെങ്കിലും പെൻഷൻ മുടങ്ങിയിരിക്കുകയാണ്. അതേസമയം കെഎസ്ആര്‍ടിസിയിലെ പ്രശ്നങ്ങൾ പരി ഹരിക്കുന്നതിനായി മഹാരാഷ്ട്ര ബാങ്കിൽ നിന്ന് വായ്പ എടുക്കുന്നത് സംബന്ധിച്ച് തീരുമാനമായിട്ടുണ്ട്.

മഹാ രാഷ്ട്ര ബാങ്കിൽ നിന്ന് വായ്പ ലഭിക്കുന്നതോടെ കെഎസ്ആർടിസിയിലെ പ്രശ്നങ്ങൾ ഏറെക്കുറെ പരിഹരിക്കപ്പെടുമെന്നാണ് സൂചനകൾ. എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാർ കെഎസ്ആർടിസി പ്രശ്നം പരിഹരിക്കാൻ ഇടപെട്ടിട്ടുണ്ട്.

English summary
minister about ksrtc pension issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X