തൃശ്ശൂരിലെ രാഷ്ട്രീയ സംഘര്‍ഷം; സിഐക്ക് മന്ത്രിയുടെ പരസ്യ ശാസന
തൃശ്ശൂര്‍: തൃശ്ശൂരിലെ രാഷ്ട്രീയ സംഘര്‍ഷത്തില്‍ പോലീസ് ആര്‍എസ്എസുമായി ചേര്‍ന്ന് ഒത്തു കളിക്കുന്നുവെന്ന് മന്ത്രി എസി മൊയ്തീന്‍. വാടാനപ്പള്ളി സ്വദേശി ശശികുമാര്‍ വധക്കേസില്‍ ഡമ്മികളെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും മന്ത്രി ആരോപിച്ചു.
അന്വേഷണ ഉദ്യോഗസ്ഥരായ വലപ്പാട് സിഐ ആര്‍ രതീഷ് കുമാറിനെ മന്ത്രി പരസ്യമായി ശാസിച്ചു. വെട്ടേറ്റ് കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകനായ വാടാനപ്പള്ളി പൊക്കുളങ്ങര ചെമ്പന്‍ ശശികുമാറിന്റെ വീട്ടിലെത്തി വീട്ടുകാരും നാട്ടുകാരുമായി സംസാരിച്ച ശേഷമാണ് സഹകരണമന്ത്രി എസി മൊയ്തീന്‍ പോലീസിനെ നിശിതമായി വിമര്‍ശിച്ചത്.

തിരഞ്ഞടെുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം ജില്ലയിലെ തീരദേശ മേഖലയില്‍ സിപരിഎം-ബിജെപി സംഘര്‍ഷം പതിവായിരുന്നു. ശശികുമാര്‍ വധക്കേസില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നവരല്ല യഥാര്‍ഥ പ്രതികളെന്നാണ് ആരോപണം. യഥാര്‍ത്ഥ പ്രതികളായ ബിജെപി പ്രവര്‍ത്തകരുടെ വിവരങ്ങള്‍ ലഭിച്ചിട്ടും അവരെ ആര്‍എസ്എസിന്റെ നിര്‍ദേശ പ്രകാരം പോലീസ് രക്ഷപ്പെടുത്തിയെന്നും മന്ത്രി വിമര്‍ശിച്ചു.












Click it and Unblock the Notifications