കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജസീറയ്ക്ക് പിന്നില്‍ ഗൂഢശക്തികളെന്ന് മന്ത്രി

Google Oneindia Malayalam News

ദില്ലി: കേന്ദ്രമന്ത്രി ജയറാം രമേശിന് വരെ ബോധിച്ചു, എന്നിട്ടും സ്വന്തം നാട്ടിലെ മന്ത്രിക്ക് ജസീറ ഇപ്പോഴും ഗൂഢശക്തികളുടെ കൂട്ടാളിയാണ്. കേരളതീരത്തെ മണല്‍ ഘനനത്തിനെതിരെ ദില്ലയില്‍ സമരം തുടരുന്ന ജസീറയെ മന്ത്രി അടൂര്‍ പ്രകാശാണ് വീണ്ടും വീണ്ടും ആക്രമിക്കുന്നത്. ജസീറയുടെ ദില്ലിയിലെ സമരം അനാവശ്യമാണ് എന്നും ഗൂഡശക്തികള്‍ ജസീറയ്ക്ക് പിന്നിലുണ്ട് എന്നും മന്ത്രി ആരോപിച്ചു.

എന്നാല്‍ തനിക്ക് പിന്നിലുണ്ട് എന്ന് മന്ത്രി കുറ്റപ്പെടുത്തുന്ന ഗൂഡശക്തി വി ഡി സതീശന്‍ എം എല്‍ എയാണോ എന്നാണ് ജസീറ മന്ത്രിയോട് തിരിച്ചുചോദിക്കുന്നത്. തനിക്കെതിരായ ആരോപണങ്ങള്‍ തെളിയിക്കാന്‍ മന്ത്രി അടൂര്‍ പ്രകാശിന് സാധിക്കുമോ എന്നും ജസീറ ചോദിച്ചു. സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ല എന്ന പരാതിയുമായിട്ടാണ് ജസീറ സെക്രട്ടേറയറ്റില്‍ നിന്നും സമരം ദില്ലിയിലേക്ക് മാറ്റിയത്.

adoor prakash

ജസീറയുടെ ന്യായമായ ആവശ്യങ്ങള്‍ കേരള സര്‍ക്കാര്‍ അംഗീകരിച്ചതാണ് എന്നാല്‍ സമരം തുടരാനാണ് ജസീറയുടെ തീരുമാനം. ഇത് അനാവശ്യമാണ്. മനുഷ്യസാധ്യമായ എല്ലാ നടപടികളും ജസീറയുടെ ആവശ്യങ്ങളില്‍ കൈക്കൊണ്ടിട്ടുണ്ട്. ഒരമ്മയും ചെയ്യാന്‍ തയ്യാറാകാത്ത ക്രൂരതയാണ് ജസീറ മക്കളോട് ചെയ്യുന്നതെന്നും അടൂര്‍ പ്രകാശ് കുറ്റപ്പെടുത്തി. നേരത്തെ മക്കളെ ഓര്‍ത്തെങ്കിലും സമരം നിര്‍ത്തണമെന്ന് അബ്ദുള്ളക്കുട്ടി എം എല്‍ എയും ജസീറയോട് ആവശ്യപ്പെട്ടിരുന്നു.

അതേസമയം, ജസീറയ്ക്ക് പിന്നിലുള്ള ഗൂഡശക്തിയാര് എന്ന ചോദ്യത്തിന് മാത്രം മന്ത്രിക്ക് ഉത്തരമില്ല. ജസീറയുടെ കയ്യില്‍ നിന്നും പാരാതി വാങ്ങിയ കേന്ദ്രമന്ത്രി ജയന്തി നടരാജനാണോ? പരാതി എഴുതിത്തയ്യാറാക്കിയ ജെ എന്‍ യുവിലെ കുട്ടികളാണോ, ജസീറയെ സഹായിച്ച സി പി ഐ നേതാവ് ആനി രാജയാണോ, പിന്തുണ അറിയിച്ചുകൊണ്ട് സന്ദര്‍ശിച്ച ബി ജെ പി നേതാവ് കെ സുരേന്ദ്രനാണോ ജസീറയുടെ പിന്നിലെ ഗൂഢശക്തി എന്ന് പറയാനുള്ള ബാധ്യത മന്ത്രിക്കുണ്ട്. അല്ലെങ്കില്‍ ചിലപ്പോള്‍ ജനം പറയും, പണ്ടൊരു സിനിമയില്‍ ജഗതി പറഞ്ഞതുപോലെ, 'മന്ത്രീ ജനങ്ങളുടെ ആവശ്യം നിങ്ങള്‍ക്ക് ചിലപ്പോള്‍ അനാവശ്യമായിരിക്കും'.

English summary
Minister Adoor Praksah criticize Jaseera on her Delhi protest. 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X