കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആടുജീവിതം സംഘത്തെ ഇപ്പോള്‍ നാട്ടില്‍ എത്തിക്കാനാവില്ല; പകരം മറ്റൊരു സഹായം ഏര്‍പ്പെടുത്തി സര്‍ക്കാര്‍

Google Oneindia Malayalam News

'ആടു ജീവിതം' എന്ന സിനിമയുടെ ചിത്രീകരണത്തിന് ജോർദാനിൽ എത്തിയ പൃഥ്വിരാജ് , ബ്ലെസ്സി എന്നിവർ ഉൾപ്പെട്ട 58 അംഗ സംഘത്തിന് കോവിഡ് 19 വൈറസ് കാരണം ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണിനെ തുടര്‍ന്ന് നാട്ടിലേക്ക് തിരിച്ചുവരാന്‍ കഴിയാത്ത സാഹചര്യമാണ് ഉള്ളത്. സംവിധായകന്‍ ബ്ലെസിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ഫിലിം ചേംബര്‍, ഫെഫ്ക തുടങ്ങിയ സംഘടനകള്‍ ഈ വിഷയം മുഖ്യമന്ത്രി ഉള്‍പ്പടെ ഉള്ളവരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്.

വിസാകാലാവധി തീരുന്നതുമായി ബന്ധപ്പെട്ട ആശങ്കയാണ് അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍ സംഘത്തിന്‍റെ സാകാലാവധി നീട്ടിക്കൊടുക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി ശ്രീ. വി മുരളീധരന്‍ അറിയിച്ചിട്ടുണ്ടെന്നാണ് സാംസ്കാരിക വകുപ്പ് മന്ത്രി എകെ ബാലന്‍ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തില്‍ നാട്ടിലേക്ക് എത്തിക്കാനാവില്ലെന്നും എകെ ബാലന്‍ അറിയിക്കുന്നു. അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ...

വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടു

വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടു

ബെന്യാമിന്‍റെ ആടുജീവിതം നോവലിനെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് ജോര്‍ദാനില്‍ നടക്കുകയാണ്. ലോകംമുഴുവന്‍ കൊറോണഭീതിയില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണും കര്‍ഫ്യൂ തുടങ്ങിയ നടപടികളും രാജ്യങ്ങള്‍ സ്വീകരിച്ചിരിക്കുകയാണ്. ഈ അവസ്ഥയില്‍ നടന്‍ പൃഥ്വിരാജ് ഉള്‍പ്പെടെ അഭിനേതാക്കളും മറ്റ് സിനിമാ അണിയറപ്രവര്‍ത്തകരും ജോര്‍ദാനില്‍ കുടുങ്ങിക്കിടക്കുന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടു.

സംസാരിച്ചു

സംസാരിച്ചു

വാര്‍ത്ത കണ്ടയുടനെ മുഖ്യമന്ത്രിയുമായും വിദേശകാര്യ സഹമന്ത്രി വി മുരളീധരനുമായും സംസാരിച്ചു. പൃഥ്വിരാജിൻറെ അമ്മ മല്ലികാ സുകുമാരനുമായും സംസാരിച്ച് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ജോര്‍ദാനില്‍ ഇവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ നേരത്തെ തന്നെ മുഖ്യമന്ത്രി ഇടപെട്ട് ലഭ്യമാക്കിയിരുന്നു.

 പ്രാവര്‍ത്തികമല്ല

പ്രാവര്‍ത്തികമല്ല

ഇതിന്‍റെ അടിസ്ഥാനത്തില്‍ ഷൂട്ടിംഗ് തുടരുന്നതിനും ഭക്ഷണവും താമസൗകര്യവും ആവശ്യമായ സുരക്ഷാസംവിധാനവും ഇവര്‍ക്ക് ലഭിച്ചു. ഇപ്പോള്‍ വിസാകാലാവധി തീരുന്നതുമായി ബന്ധപ്പെട്ട ആശങ്കയാണ് അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ചിരിക്കുന്നത്. ഇന്‍റര്‍നാഷണല്‍ വിമാനങ്ങളെല്ലാം റദ്ദ് ചെയ്തിരിക്കുന്ന ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ നാട്ടിലേക്ക് എത്തിക്കുകയെന്നത് തല്‍ക്കാലം പ്രാവര്‍ത്തികമല്ല.

വിസാ കാലാവധി

വിസാ കാലാവധി

അതുകൊണ്ട് തന്നെ വിസാകാലാവധി നീട്ടിക്കൊടുക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി ശ്രീ. വി മുരളീധരന്‍ അറിയിച്ചിട്ടുണ്ട്. അഭിനേതാക്കളും സിനിമയുടെ അണിയറ പ്രവര്‍ത്തകരും ആശങ്കപ്പെടേണ്ടതില്ല. സാധ്യമായ എല്ലാ സഹായങ്ങളും സര്‍ക്കാര്‍ ലഭ്യമാക്കും-മന്ത്രി എകെ ബാലന്‍ വ്യക്തമാക്കി.

പൃഥിരാജ് പറയുന്നത്

പൃഥിരാജ് പറയുന്നത്

അതേസമയം, ജോര്‍ദ്ദാനിലെ സാഹചര്യം വ്യക്താക്കി പൃഥിരാജും രംഗത്ത് എത്തിയിട്ടുണ്ട്. നിലവിലെ അവസ്ഥയില്‍ ചിത്രീകരണം ഉടന്‍ പുനരാരംഭിക്കാന്‍ അനുമതി ലഭിക്കില്ലെന്നും അതിനാല്‍ എത്രയും പെട്ടെന്ന് ഇന്ത്യയിലേക്ക് മടങ്ങുകയാണ് നല്ലതെന്നും ജോര്‍ദാന്‍ അധികൃതര്‍ ഞങ്ങളെ അറിയിച്ചതെന്നാണ് പൃഥിരാജ് പറയുന്നത്. എപ്രില്‍ രണ്ടാം വാരെ വരെ ഇവിടെ താമസിച്ച് ചിത്രീകരിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. അതുവരേയുള്ള താമസ-ഭക്ഷണ ക്രമീകരണങ്ങളാണ് ഞങ്ങള്‍ കരുതിയിരുന്നത്. എന്നാല്‍ അതിന് ശേഷം എന്ത് സംഭവിക്കും എന്നത് ആശങ്കാജനകമാണെന്നും അദ്ദേഹം പറയുന്നു.

Recommended Video

cmsvideo
കൊറോണയ്ക്കെതിരെ ഒരുമിച്ച് കേരളം | Oneindia Malayalam
പരിശോധന നടത്തുന്നു

പരിശോധന നടത്തുന്നു

ഞങ്ങളുടെ സംഘത്തില്‍ ഒരു ഡോക്ടര്‍ ഉണ്ട്. സംഘത്തിലെ ഓരോ അംഗത്തേയും അവര്‍ 72 മണിക്കൂര്‍ കൂടുമ്പോള്‍ വൈദ്യ പരിശോധനക്ക് വിധേയനാക്കുന്നുണ്ട്. കൂടാതെ ജോര്‍ദാനിയില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഡോക്ടറും ഇടക്കിടെ പരിശോധന നടത്തുന്നുണ്ട്. ലോകമെമ്പാടുമുള്ള സാഹചര്യങ്ങള്‍ നോക്കുമ്പോള്‍ 58 അംഗങ്ങളുള്ള ഞങ്ങളുടെ ടീമിന്‍റെ മടങ്ങിവരവ് അധികാരികളുടെ മുന്‍ഗണന ആവാന്‍ സാധ്യതയില്ലെന്ന് പൂര്‍ണ്ണമായും മനസ്സിലാക്കുന്നു. അതേസമയം, ബന്ധപ്പെട്ട എല്ലാവരേയും ഈ സാഹചര്യത്തെക്കുറിച്ച് അറിയിക്കുകയും അപ്ഡേറ്റ് ചെയ്യുകയും ചെയ്യേണ്ടത് ഞങ്ങളുടെ കടമായണെന്ന് തോന്നിയെന്നും അദ്ദേഹം വ്യക്തമാക്കി.

ജോര്‍ദ്ദാനിലെ അവസ്ഥ വ്യക്തമാക്കി പൃഥ്വിരാജ്; പെട്ടെന്ന് മടങ്ങാന്‍ നിര്‍ദ്ദേശം, ആശങ്കയുണ്ട്ജോര്‍ദ്ദാനിലെ അവസ്ഥ വ്യക്തമാക്കി പൃഥ്വിരാജ്; പെട്ടെന്ന് മടങ്ങാന്‍ നിര്‍ദ്ദേശം, ആശങ്കയുണ്ട്

 'ഒരു കുറിപ്പടിക്ക് 3 ലിറ്റര്‍ മദ്യം, സഖാവ് പിണറായി ഒരു തവണ പറഞ്ഞാല്‍ അത് ആയിരം തവണ പറഞ്ഞമാതിരി' 'ഒരു കുറിപ്പടിക്ക് 3 ലിറ്റര്‍ മദ്യം, സഖാവ് പിണറായി ഒരു തവണ പറഞ്ഞാല്‍ അത് ആയിരം തവണ പറഞ്ഞമാതിരി'

English summary
minister AK Balan about AaduJeevitham team
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X