Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരു വിചാരിച്ചിട്ടും കാര്യമില്ല, പ്രതിയെ രക്ഷിക്കാന്‍ കഴിയില്ലെന്ന് മന്ത്രി എകെ ബാലന്‍ !

സിനിമാലോകത്തെ തന്നെ ഒന്നടങ്കം അപമാനപ്പെടുത്തുന്ന തരത്തിലുള്ള സംഭവങ്ങളാണ് അരങ്ങേറിയിട്ടുള്ളത്.

ആലപ്പുഴ: കേരള പോലീസിന്റെ അന്വേഷണ ചരിത്രത്തില്‍ തന്നെ വളരെയധികം അഭിമാനിക്കാവുന്ന നേട്ടമാണ് നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയെ അറസ്റ്റ് ചെയ്ത സംഭവം. ഗൂഢാലോചന തെളിയിക്കുന്നതിനും പ്രതികളെ ശിക്ഷിക്കുന്നതിനാവശ്യമായ തെളിവുകള്‍ ശേഖരിക്കുന്നതിനും കേരള പോലീസ് ഇന്ത്യയ്ക്ക് തന്നെ മാതൃകയായൊരു സംഭവം കൂടിയാണിതെന്ന് മന്ത്രി എകെ ബാലന്‍ പറഞ്ഞു. കുറ്റകൃത്യം നടത്തിയതിന് നേതൃത്വം നല്‍കിയവരെല്ലാം ഇപ്പോള്‍ അറസ്റ്റിലായി. പഴുതുകള്‍ അടച്ചുള്ള അന്വേഷണമാണ് ഈ കേസില്‍ നിര്‍ണ്ണായകമായത്.

ഇത്തരത്തിലൊരു കുറ്റകൃത്യം നടത്തുന്നതിന് നേതൃത്വം നല്‍കിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും. ആരു വിചാരിച്ചാലും അവരെ രക്ഷിക്കാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷത്തായാലും ഭരണപക്ഷത്തായാലും ഇടത് സര്‍ക്കാരിന്റെ കാലത്ത് ഒരു കുറ്റവാളിയും രക്ഷപ്പെടാന്‍ അനുവദിക്കില്ല. മലയാള സിനിമയെ ഒന്നടങ്കം അപമാനിക്കുന്ന തരത്തിലുള്ള സംഭവമാണ് അരങ്ങേറിയിട്ടുള്ളതെന്ന് സിനിമാപ്രവര്‍ത്തകര്‍ തന്നെ അഭിപ്രായപ്പെട്ടിരുന്നു.

AK Balan

സംഭവം നടന്ന് ആറു ദിവസത്തിനുള്ളില്‍ത്തന്നെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കോടതിയില്‍ കുറ്റപത്രം നിലനില്‍ക്കുന്നതിനിടയിലാണ് ഗൂഢാലോചന സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. നിയമം നിയമത്തിന്റെ വഴിക്ക് സഞ്ചരിക്കുമെന്നും കുറ്റം ചെയ്തവരാരും രക്ഷപ്പെടില്ലെന്നും മന്ത്രി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+