കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംഎം മണിക്കെതിരെ എകെ ബാലനും; 'ആര്‍ക്കും എന്തും വിളിച്ചു പറയാം എന്ന രീതി നല്ലതല്ല'

  • By Akshay
Google Oneindia Malayalam News

പാലക്കാട്: എംഎം മണിയുടെ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ സാംസ്‌കാരിക മന്ത്രി എകെ ബാലന്‍ രംഗത്ത്. ദേവികുളം സബ് കളക്ടറെ ഊളമ്പാറയ്ക്ക് വിടണമെന്ന മണിയുടെ പരാമര്‍ശം പാര്‍ട്ടി പരിശോധിക്കണമെന്ന് എകെ ബാലന്‍ പറഞ്ഞു.

ആതേസമയം സബ് കലക്ടറുടെ നടപടികളില്‍ ചില നിയമപ്രശ്‌നങ്ങള്‍ ഉണ്ടെന്നും എകെ ബാലന്‍ പറഞ്ഞു. ഒരു പ്രശ്‌നമുണ്ടാകുമ്പോള്‍ സ്ഥലത്തെ ചുമതലപ്പെട്ട മന്ത്രിമാരുമായി ആലോചിക്കുന്നത് നല്ലതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

AK Balan

കൂലിക്കും ബോണസിനും വേണ്ടി പോരാടിയ സ്ത്രീകള്‍ക്കെതിരായി എം എം മണി നടത്തിയ പ്രസ്താവന തള്ളി ടിഎന്‍ സീമയും രംഗത്തെത്തി. എംഎം മണിയുടെ പരാമര്‍ശം അംഗീകരിക്കാനാകില്ലെന്ന് വിശദമാക്കിയ സീമ പരാമര്‍ശം മണി പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു.

പ്രസംഗത്തില്‍ എംഎം മണി ശ്രദ്ധിക്കേണ്ടിയിരുന്നുവെന്നും എംഎം മണിയുടെ പരാമര്‍ശത്തില്‍ ദു:ഖിക്കുന്നുവെന്നും പികെ ശ്രീമതി. സമരത്തെ അനുകൂലിക്കാനായില്ലെങ്കിലും അപമാനിക്കരുതെന്ന് ശ്രീമതി വ്യക്തമാക്കി. പെമ്പിളൈ ഒരുമൈ സമരകാലത്ത് കുടിയും സകലവൃത്തികേടുകളും നടന്നിട്ടുണ്ട്. സമരസമയത്ത് അവിടെ കാട്ടിലായിരുന്നു പരിപാടി എന്ന് അസഭ്യച്ചുവയോടെ എംഎം മണി പറയുകയായിരുന്നു.

English summary
Minister AK Balan against MM Mani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X