Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഹന്‍ലാലിനെ ന്യായീകരിച്ച് മന്ത്രി ബാലന്‍; അമ്മ ശക്തമായി തുടരണമെന്നാണ് സര്‍ക്കാര്‍ നിലപാട്- മന്ത്രി

കൊച്ചി: യുവനടി അക്രമിക്കപ്പെട്ട കേസില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന നടന്‍ ദിലീപിനെ എഎംഎംഎയില്‍ തിരിച്ചെടുക്കാനുള്ള തീരുമാനം താരസംഘടനയെ സമാനതകളില്ലാത്ത പ്രതിസന്ധികളിലായിരുന്നു കൊണ്ടെത്തിച്ചത്. തുടര്‍ന്നുണ്ടായ 4 നടിമാരുടെ രാജിക്കും ആരോപണ പ്രത്യാരോപണങ്ങള്‍ക്കും ഒടുവിലാണ് സഘടന പ്രസിഡന്റ് മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം പത്രസമ്മേളനം വിളിച്ച് നിലപാട് വ്യക്തമാക്കിയിത്.

എന്നാല്‍ മോഹന്‍ലാല്‍ ദിലിപിനെ തിരിച്ചെടുത്ത വിഷയത്തിലും നടിമാരുടെ രാജിയിലും വ്യക്തമായ നിലപാട് പറയാതെ ഉരുണ്ട് കളിക്കുകയായിരുന്നെന്ന് ആക്ഷേപം പലരും ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലായിരുന്നു സംഘടനയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാറിന്റെ സഹായം മോഹന്‍ലാല്‍ തേടിയത്. ഇതിന്‍റെ ഭാഗമായി അദ്ദേഹം മന്ത്രി എകെ ബാലനുമായി കൂടിക്കാഴ്ച്ച നടത്തി.

കൂടിക്കാഴ്ച

കൂടിക്കാഴ്ച

സാംസ്‌ക്കാരിക മന്ത്രി എകെ ബാലനുമായി മോഹന്‍ലാല്‍ തിരുവനന്തപുരത്ത് വെച്ചായിരുന്നു കൂടിക്കാഴ്ച നടത്തിയത്. മന്ത്രിയുടെ വസതിയില്‍ വെച്ച് നടത്തിയ ചര്‍ച്ച ഒരു മണിക്കൂറിലേറെ സമയം നീണ്ടു. എന്നാല്‍ താരസംഘടനയിലെ പ്രശ്നത്തില്‍ ഇടപെടുന്നില്ലെന്നാണ് സര്‍ക്കാര്‍ മോഹന്‍ലാലിനെ അറിയിച്ചിരിക്കുന്നത്. വിമന്‍ ഇന്‍ സിനിമ കലക്ടീവ് ഉന്നയിച്ച പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് മോഹന്‍ലാല്‍ അറിയിച്ചതായി മന്ത്രി കൂടിക്കാഴ്ച്ചക്ക് ശേഷം പറഞ്ഞിരുന്നു.

ഡബ്ല്യൂസിസി

ഡബ്ല്യൂസിസി

ഡബ്ല്യൂസിസിയും എഎംഎംഎയും തമ്മിലുള്ള പ്രശ്നം പരിഹരിക്കാന്‍ അവര്‍ക്ക് തന്നെ കഴിയുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എഎംഎംഎയെ പിളര്‍ത്താനുള്ള നടപടി ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ ഔദ്യോഗിക വസതിയായ പമ്പയില്‍ രാത്രി 9 മണിക്ക് ആരംഭിച്ച കൂടിക്കാഴ്ച 10.30നാണ് അവസാനിച്ചത്.

ഫലപ്രദം

ഫലപ്രദം

കൂടിക്കാഴ്ച്ചയിലെ വിശദമാ കാര്യങ്ങള്‍ പരാമര്‍ശിച്ചു കൊണ്ടാണ് മന്ത്രി എകെ ഫെയ്‌സ്ബുക്കിലൂടെ ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുന്നത്. അമ്മ പ്രസിഡന്റ് ശ്രീ. മോഹന്‍ലാലുമായുള്ള എന്റെ ഔദ്യോഗിക വസതിയിലെ കൂടിക്കാഴ്ച ഫലപ്രദമായിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി സിനിമാ സാംസ്‌കാരിക മേഖലയില്‍ സര്‍ക്കാര്‍ നടപ്പാക്കുന്നതും നടപ്പാക്കാന്‍ പോകുന്നതുമായ പദ്ധതികള്‍ വിശദീകരിച്ച.ച്ചെന്നും മന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യ്ക്തമാക്കി.

സംതൃപ്തി

സംതൃപ്തി

സിനിമാ രംഗത്തെ സര്‍ക്കാരിന്റെ ശ്രദ്ധേയമായ ഇടപെടലുകളില്‍ മോഹന്‍ലാല്‍ സംതൃപ്തി രേഖപ്പെടുത്തി. ഈ രംഗത്ത് സര്‍ക്കാര്‍ നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് അമ്മയുടെ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം ഈ രംഗത്തെ നിലവിലെ പ്രശ്‌നങ്ങള്‍ അദ്ദേഹം വിശദീകരിക്കുകയും ചെയ്തു.

പൊതുവികാരം മാനിച്ച്

പൊതുവികാരം മാനിച്ച്

അദ്ദേഹം അമ്മയുടെ പ്രസിഡന്റായ ശേഷം പൊതുവികാരം മാനിച്ച് എടുത്ത തീരുമാനങ്ങളെ അംഗീകരിക്കുന്നതോടൊപ്പം ശേഷിക്കുന്ന കാര്യങ്ങളില്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്ത് പ്രശ്‌നങ്ങളെല്ലാം രമ്യമായി പരിഹരിക്കുമെന്നും ഏകപക്ഷീയമായ തീരുമാനങ്ങള്‍ അമ്മ എടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയെന്നും മന്ത്രി പറയുന്നു.

ചേരിതിരിവ്

ചേരിതിരിവ്

വ്യത്യസ്ത അഭിപ്രായമുള്ളവരുടെ വികാരങ്ങളെ മാനിച്ചുകൊണ്ട് മാത്രമെ തീരുമാനങ്ങള്‍ എടുക്കുകയുള്ളുവെന്നും അവരുമായി എത്രയും വേഗം ചര്‍ച്ച നടത്തുമെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. അമ്മ എന്ന സംഘടനയില്‍ ചേരിതിരിവ് ഉണ്ടാക്കുന്ന ഒരു പ്രവര്‍ത്തനവും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകില്ല.

സര്‍ക്കാര്‍ നിലപാട്

സര്‍ക്കാര്‍ നിലപാട്

ഈ മേഖലയിലെ ഒരു പ്രധാന സംഘടന എന്ന നിലയില്‍ അത് ശക്തമായി നിലകൊള്ളണം എന്നുമാണ് സര്‍ക്കാര്‍ നിലപാട്. അമ്മയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഒരു തരത്തിലും സര്‍ക്കാര്‍ ഇടപെടുകയില്ലെന്നും വ്യക്തമാക്കിയതായി മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

വിവാദങ്ങളിലേക്ക്

വിവാദങ്ങളിലേക്ക്

മോഹന്‍ലാലിന്റെ അഭിപ്രായങ്ങള്‍ക്ക് വ്യത്യസ്ത വ്യാഖ്യാനങ്ങള്‍ കൊടുത്ത് വീണ്ടും വിവാദങ്ങളിലേക്ക് പോകരുതെന്നും ഈ മേഖലയിലെ എല്ലാവരും ഒരു കുടുംബത്തെ പോലെ പരസ്പരം സഹകരിച്ചും വിശ്വസിച്ചും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. എല്ലാ പ്രശ്‌നങ്ങളും രമ്യമായി പരിഹരിക്കപ്പെട്ട് വീണ്ടും കാണാം എന്ന പ്രതീക്ഷയിലാണ് കൂടിക്കാഴ്ച അവസാനിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇരയ്ക്കൊപ്പം

ഇരയ്ക്കൊപ്പം

നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ ശക്തമായ നടപടി ആവശ്യപ്പെട്ട് വിമന്‍ ഇന്‍ സിനിമ കലക്ടീവ് അംഗങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു. സര്‍ക്കാര്‍ ഇരയ്ക്കൊപ്പവും ഡബ്ല്യൂസിസിക്കൊപ്പവുമുണ്ടെന്ന് മുഖ്യമന്ത്രി അന്ന് ഉറപ്പും നല്‍കുകയുണ്ടായി. എന്നാല്‍ ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് അമ്മയ്ക്കൊപ്പമാണ് എന്ന നിലപാടാണ് സിപിഎം സ്വീകരിച്ചതെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു.

ഫെയ്സ്ബുക്ക് പോസ്റ്റ്

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+