പത്ത് ലക്ഷം മകന് പകരമാവില്ലെന്ന് അശോകന്‍!!കൊള്ളേണ്ടിടത്ത് കൊണ്ടു? അനുനയവുമായി ബാലന്‍!!
ജിഷ്ണുവിന്റെ കുടുംബത്തിന് നല്‍കിയ പത്ത് ലക്ഷം രൂപ ഔദാര്യമായി നല്‍കിയതല്ലെന്ന് ബാലന്‍ പറഞ്ഞു.
കോഴിക്കോട്: ജിഷ്ണുവിന് നീതി തേടി സമരം നടത്തുന്ന കുടുംബം നിലപാട് ശക്തമാക്കിയതോടെ അനുനയ ശ്രമങ്ങളും നടക്കുന്നതായി സൂചന. മകന് നീതി കിട്ടിയില്ലെങ്കില്‍ സര്‍ക്കാര്‍ നല്‍കിയ പണം തിരിച്ചു നല്‍കുമെന്ന് ജിഷ്ണുവിന്റെ പിതാവ് അശോകന്‍ രാവിലെ പറഞ്ഞിരുന്നു.
ഇതിനു പിന്നാലെയാണ് അനുനയവുമായി നിയമ മന്ത്രി ബാലന്‍ എത്തിയത്. ജിഷ്ണുവിന്റെ കുടുംബത്തിന് നല്‍കിയ പത്ത് ലക്ഷം രൂപ ഔദാര്യമായി നല്‍കിയതല്ലെന്ന് ബാലന്‍ പറഞ്ഞു. ഭരണ സംവിധാനം ഉപയോഗിച്ച് ജിഷ്ണുവിന്റെ കുടുംബത്തിന് ചെയ്ത് കൊടുക്കാന്‍ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എന്ത് സഹായവും സര്‍ക്കാര്‍ ഇനിയും ചെയ്യുമെന്നാണ് ബാലന്‍ പറയുന്നത്. സര്‍ക്കാര്‍ നല്‍കിയ പത്ത് ലക്ഷം സഖാവ് അശോകന്‍ തിരികെ നല്‍കില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബാലന്‍ വ്യക്തമാക്കി. പാരമ്പര്യമായി കമ്മ്യൂണിസ്റ്റ്കാരാണ് ജിഷ്ണുവിന്റെ കുടുംബമെന്നും അവര്‍ക്ക് അതില്‍ നിന്ന് പിന്മാറാന്‍ കഴിയില്ലെന്നും ബാലന്‍ പറഞ്ഞു.
മഹിജയ്‌ക്കെതിരായ പോലീസ് നടപടിയെ വീണ്ടും വീണ്ടും ന്യായീകരിച്ച് പിണറായി എത്തിയതോടെയാണ് അശോകന്‍ ഇത്തരത്തിലൊരു നിലപാടിലെത്തിയത്. പത്ത് ലക്ഷമല്ല തനിക്ക് മകനാണ് വലുതെന്നും അശോകന്‍ പറഞ്ഞിരുന്നു. ജിഷ്ണു മരിച്ച് മൂന്ന് മാസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ലെന്ന് അശോകന്‍ കുറ്റപ്പെടുത്തി.












Click it and Unblock the Notifications