കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിനിമ മേഖലയെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍; രണ്ടു നിയമം വരുന്നു, ലൈംഗിക ചൂഷണവും ലഹരിയും തടയും

  • By Desk
Google Oneindia Malayalam News

കൊച്ചി: സിനിമ മേഖലയിലെ പ്രതിസന്ധിയും ചൂഷണവും തടയാന്‍ സര്‍ക്കാര്‍ ഇടപെടുന്നു. രണ്ടു തരം നിയമം കൊണ്ടുവരാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. കൂടാതെ റഗുലേറ്ററി കമ്മീഷനെ നിയമിക്കാനും ആലോചിക്കുന്നുണ്ടെന്ന് മന്ത്രി എകെ ബാലന്‍ മനോരമ ന്യൂസിനോട് പഞ്ഞു. സിനിമാ മേഖലയില്‍ ചില അപ്രിയ സത്യങ്ങള്‍ നടക്കുന്നുണ്ടെന്നും അത് മൂടിവയ്ക്കാന്‍ സര്‍ക്കാരിന് സാധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

ജസ്റ്റിസ് ഹേമ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുക. കഴിഞ്ഞദിവസമാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കമ്മീഷന് മുമ്പില്‍ നടിമാര്‍ നല്‍കിയ വിവരങ്ങള്‍ ആശ്ചര്യപ്പെടുത്തുന്നതാണ്. നടിമാരെ ചൂഷണം ചെയ്യാന്‍ ശ്രമം നടക്കുണ്ടെന്നും ലഹരി ഉപയോഗം സിനിമാ മേഖലയിലുണ്ടെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. വിശദാംശങ്ങള്‍....

രണ്ടുതരം നിയമം

രണ്ടുതരം നിയമം

രണ്ടുവിധം നിയമം കൊണ്ടുവരാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. കലാകാരന്‍മാര്‍ നേരിടുന്ന പ്രശ്‌നങ്ങളും വെല്ലുവിളികളും പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒന്ന്. നിര്‍മാണ-വിതരണ രംഗത്ത പ്രതിസന്ധി പരിഹരിക്കാനാണ് രണ്ടാമത്തെ നിയമം.

ലൈംഗിക ചൂഷണം

ലൈംഗിക ചൂഷണം

സിനിമയില്‍ അവസരം ലഭിക്കാന്‍ ലൈംഗികമായി ചൂഷണം ചെയ്യുന്ന രീതി സിനിമാ മേഖലയിലുണ്ടെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ചൂഷണത്തിന് വിധേയരാകേണ്ടി വന്നിട്ടുണ്ടെന്ന് ചില നടിമാര്‍ കമ്മീഷനെ അറിയിച്ചു. തെളിവ് സഹിതമാണ് നടിമാര്‍ അനുഭവങ്ങള്‍ പറഞ്ഞത്.

ലോബി പ്രവര്‍ത്തിക്കുന്നു

ലോബി പ്രവര്‍ത്തിക്കുന്നു

അഭിനേതാക്കളെ തീരുമാനിക്കുന്നതിന് ലോബി പ്രവര്‍ത്തിക്കുന്നുണ്ട്. ഇഷ്ടമില്ലാത്തവരെ മാറ്റി നിര്‍ത്തുക പതിവാണ്. പലരും അപ്രഖ്യാപിത വിലക്ക് നേരിടുന്നുണ്ട്. അവസരം ലഭിക്കണമെങ്കില്‍ കിടപ്പറ പങ്കിടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നടിമാര്‍ ഹേമ കമ്മീഷന് മൊഴി നല്‍കിയിട്ടുണ്ട്.

 റഗുലേറ്ററി കമ്മീഷന്‍

റഗുലേറ്ററി കമ്മീഷന്‍

കമ്മീഷന്‍ രൂപീകരിച്ച് രണ്ട് വര്‍ഷത്തിന് ശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. 300 പേജുള്ള റിപ്പോര്‍ട്ടില്‍ സംഭാഷണങ്ങള്‍, ദൃശ്യങ്ങള്‍ എന്നിവ തെളിവായും സമര്‍പ്പിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് സര്‍ക്കാര്‍ നിയമനിര്‍മാണത്തിനും റഗുലേറ്ററി കമ്മീഷനെ നിയോഗിക്കുന്നതിനുമുള്ള ശ്രമം ആരംഭിക്കുന്നത്.

സിനമാ രംഗത്തുനിന്ന് മാറ്റിനിര്‍ത്തണം

സിനമാ രംഗത്തുനിന്ന് മാറ്റിനിര്‍ത്തണം

സിനിമാ മേഖലയില്‍ അപകടകരമാകുന്ന വിധത്തില്‍ ലഹരി ഉപയോഗം നടക്കുന്നുണ്ട്. ഇവ തടയാന്‍ നിയമം വേണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. കുറ്റക്കാരെന്ന് കണ്ടെത്തുന്നവരെ സിനമാ രംഗത്തുനിന്ന് നിശ്ചിത കാലത്തേക്ക് മാറ്റി നിര്‍ത്തണം. ഇതിന് അധികാരമുള്ള ട്രൈബ്യൂണല്‍ രൂപീകരിക്കണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.

English summary
Minister AK Balan Response with Hema Commission Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X