കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുറുവൻമലയിൽ എത്തിച്ചേരാൻ കഴിയുന്നില്ല; അട്ടപ്പാടിയിൽ എല്ലാ സഹായങ്ങളും എത്തിച്ചിട്ടുണ്ടെന്ന് എകെ ബാലൻ

Google Oneindia Malayalam News

പാലക്കാട്: കുറുവൻമലയിൽ മോശം കാലാസ്ഥ. രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാൻ കഴിയുന്നില്ലെന്ന് മന്ത്രി എകെ ബാലൻ. അട്ടപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം അട്ടപ്പാടിയിലെ ദുരിതബാധിതർക്ക് എല്ലാ സഹായങ്ങളും എത്തിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

<strong>മൂന്നാറിലെ സ്കൂളിൽ നിന്ന് കാണാതായ മുഴുവൻ വിദ്യാർത്ഥികളും സുരക്ഷിതർ; വീടുകളിലെത്തിയെന്ന് പോലീസ്!</strong>മൂന്നാറിലെ സ്കൂളിൽ നിന്ന് കാണാതായ മുഴുവൻ വിദ്യാർത്ഥികളും സുരക്ഷിതർ; വീടുകളിലെത്തിയെന്ന് പോലീസ്!

ഉദ്യോഗസ്ഥ സംഘത്തിനൊപ്പം കുറുവന്‍പാടിമലയിലേക്ക് പോകാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ മൂച്ചിക്കടവ് വരെയേ പോകാന്‍ സാധിച്ചുള്ളു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് പിന്നീട് മടങ്ങേണ്ടി വന്നു. അവിടെ ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Flood

പാലക്കാട് ജില്ലയിലെ സ്ഥിതിഗതികളെ കുറിച്ച് അഗളിയില്‍വെച്ച് ശനിയാഴ്ച അവലോകനയോഗം നടത്തിയിരുന്നു. നിലവില്‍ പത്ത് ദുരിതാശ്വാസ ക്യാമ്പുകളാണുള്ളത്. 151 കുടുംബങ്ങളിലെ 468പേരാണ് ഇവിടെയുള്ളത്. എല്ലാ ക്യാമ്പുകളിലും ആവശ്യമായ ഭക്ഷണസാധനങ്ങള്‍, ശുദ്ധജലം, മരുന്ന്, വസ്ത്രം, താമസസൗകര്യം എല്ലാം എത്തിച്ചിട്ടുണ്ടെന്നും മന്ത്രി എകെ ബാലൻ വ്യക്തമാക്കി.
English summary
Minister AK Balan's comment about Attappadi relief camp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X