കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇങ്ങോട്ട് കിട്ടിയാൽ സിപിഎം അങ്ങോട്ടും കൊടുക്കും.. മാഹിയിലെ ഷമേജിനെ കൊന്നതിനെ ന്യായീകരിച്ച് മന്ത്രി

Google Oneindia Malayalam News

Recommended Video

cmsvideo
ഷമേജിന്റെ കൊലപാതകം സിപിഎം നടത്തിയ പ്രതിരോധത്തിന്റെ ഭാഗമാണ് | Oneindia Malayalam

ചെങ്ങന്നൂര്‍: തുടര്‍ച്ചയായി ഉണ്ടായ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങള്‍ മാഹിയെ ഭീതിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. പകരത്തിന് പകരമെന്നോണമാണ് മാഹിയിലെ ഇരട്ടക്കൊലപതകം. സിപിഎം നേതാവ് ബാബു കണ്ണിപ്പൊയിലിനെ കൊലപ്പെടുത്തിയത് ആര്‍എസ്എസുകാരാണെന്നും പ്രതികാരമായാണ് ഷമേജിനെ കൊലപ്പെടുത്തിയതെന്നും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

അതിനിടെ ഷമേജിനെ കൊലപ്പെടുത്തിയത് സിപിഎം തന്നെയാണ് എന്നുറപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവന നടത്തി വിവാദത്തിലായിരിക്കുകയാണ് മന്ത്രി എകെ ബാലന്‍. ഷമേജിനെ കൊലപ്പെടുത്തിയതിനെ ന്യായീകരിക്കുന്ന തരത്തിലാണ് മന്ത്രിയുടെ വാക്കുകള്‍.

അടിക്ക് തിരിച്ചടി

അടിക്ക് തിരിച്ചടി

കഴിഞ്ഞ ദിവസമാണ് മാഹിയിലെ സിപിഎം നേതാവ് ബാബു കണ്ണിപ്പൊയിലിനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. കഴുത്തിന് ആഴത്തില്‍ വെട്ടേറ്റ ബാബുവിനെ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പേ തന്നെ മരണം സംഭവിച്ചു. ഒരു മണിക്കൂര്‍ പോലും തികയുന്നതിന് മുന്‍പ് ആര്‍എസ്എസ് പ്രവര്‍ത്തകനായ ഷമേജ് കൊല്ലപ്പെട്ടു. അടിക്ക് തിരിച്ചടിയെന്ന പോലൊരു കൊലപാതകം. ഇരുകൊലപാതകങ്ങളിലേയും പ്രതികളെ പിടികൂടാന്‍ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല.

പ്രതിരോധത്തിന്റെ ഭാഗം

പ്രതിരോധത്തിന്റെ ഭാഗം

സിപിഎമ്മുകാരനായ ബാബുവിനെ ബിജെപിക്കാരനായി ചിത്രീകരിക്കാനും കൊലക്കുറ്റം സിപിഎമ്മിന്റെ തലയില്‍ കെട്ടിവെയ്ക്കാനും സംഘപരിവാര്‍ സോഷ്യല്‍ മീഡിയയിലൂടെ ശ്രമം നടത്തുന്നുണ്ട്. അതിനിടെ മറുവശത്ത് ആര്‍എസ്എസുകാരനായ ഷമേജിന്റെ കൊലപാതകത്തെ ന്യായീകരിച്ച് സംസ്ഥാനത്തെ മന്ത്രി തന്നെ രംഗത്ത് വന്നിരിക്കുന്നു. ഷമേജിന്റെ കൊലപാതകം സിപിഎം നടത്തിയ പ്രതിരോധത്തിന്റെ ഭാഗമാണ് എന്നാണ് മന്ത്രി പറഞ്ഞ് വെയ്ക്കുന്നത്.

ഇങ്ങോട്ട് കിട്ടിയാൽ അങ്ങോട്ടും കൊടുക്കും

ഇങ്ങോട്ട് കിട്ടിയാൽ അങ്ങോട്ടും കൊടുക്കും

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രവര്‍ത്തനങ്ങളേയും സംഘടനാ ബലത്തേയും കായിക ബല ഉപയോഗിച്ചും ഗുണ്ടായിസം കാണിച്ചും ഇല്ലാതാക്കാനുള്ള ശ്രമമാണ് ആര്‍എസ്എസ് നടത്തിക്കൊണ്ടിരിക്കുന്നത്. അത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഇങ്ങോട്ട് കിട്ടിക്കഴിഞ്ഞാല്‍ ചിലയിടത്ത് അങ്ങോട്ടേക്കും പ്രതികരണമുണ്ടാകും. അല്ലാതെ ആരെയും അങ്ങോട്ട് പോയി സിപിഎം ആക്രമിച്ചിട്ടില്ലെന്ന് എകെ ബാലന്‍ പറയുന്നു.

അക്രമത്തിന് തുടക്കം കുറിക്കാറില്ല

അക്രമത്തിന് തുടക്കം കുറിക്കാറില്ല

ഇതുവരെയുള്ള കാര്യങ്ങള്‍ പരിശോധിച്ച് നോക്കിയാല്‍ എവിടെയും അക്രമത്തിന് സിപിഎം തുടക്കം കുറിച്ചിട്ടില്ലെന്ന് കാണാം. ഇങ്ങോട്ടേക്കുള്ള ആക്രമണത്തെ പ്രതിരോധിക്കുന്നതിനുള്ള നടപടി ചിലയിടങ്ങളില്‍ സ്വീകരിച്ചിട്ടുണ്ടാവാം. അതല്ലാതെ അക്രമപരമായിട്ടുള്ള ഒരു സമീപനവും സിപിഎമ്മിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും ഇനി ഉണ്ടാവുകയില്ലെന്നും എകെ ബാലന്‍ ചെങ്ങന്നൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു

പോലീസ് ഒത്താശ ചെയ്തു

പോലീസ് ഒത്താശ ചെയ്തു

കൊലപാതകത്തെ ന്യായീകരിക്കുന്ന തരത്തില്‍ മന്ത്രി തന്നെ സംസാരിച്ചത് വിമര്‍ശനങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. അതിനിടെ ബാബുവിന്റെ കൊലപാതകത്തില്‍ ആര്‍എസ്എസിനെതിരെയും പുതുച്ചേരി പോലീസിന് എതിരെയും ആഞ്ഞടിച്ച് കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത് വന്നിട്ടുണ്ട്. ബാബുവിനെ കൊന്നത് പുതുച്ചേരി പോലീസിന്റെ ഒത്താശയോടെ ആണെന്ന് കോടിയേരി ആരോപിച്ചു. കൊലയുടെ ഉത്തരവാദിത്ത്വം പോലീസ് ഏറ്റെടുക്കണം.

തല വെട്ടുകയായിരുന്നു ഉദ്ദേശം

തല വെട്ടുകയായിരുന്നു ഉദ്ദേശം

ബാബുവിനെ പല തവണ വധഭീഷണിയുണ്ടായിരുന്നു. എന്നാലിതെല്ലാം പോലീസ് അവഗണിച്ചു. ആസൂത്രണം നടത്തിയാണ് ബാബുവിനെ കൊലപ്പെടുത്തിയത്. ഉന്നത ആര്‍എസ്എസ് നേതാക്കള്‍ നടത്തിയ ഗൂഡാലോചനയുണ്ട്. കൂത്തുപറമ്പില്‍ നടന്ന ആര്‍എസ്എസ് പരിശീലന പരിപാടിയില്‍ ആസൂത്രണം ചെയ്തതാണ് ബാബുവിന്റെ കൊലപാതകം. ബാബുവിന്റെ തല വെട്ടിയെടുക്കുക എന്നതായിരുന്നു ഉദ്ദേശമെന്നും പോലീസ് തണലില്‍ ആര്‍എസ്എസുകാര്‍ മാഹിയില്‍ വിഹരിക്കുകയാണ് എന്നും കോടിയേരി പ്രതികരിച്ചു.

ജോലിയുള്ള പെണ്ണുങ്ങൾക്കെല്ലാം അവിഹിതം.. അടിവസ്ത്രം എല്ലായിടത്തും കിടക്കും! വേറെ ലെവൽ ദുരന്തംജോലിയുള്ള പെണ്ണുങ്ങൾക്കെല്ലാം അവിഹിതം.. അടിവസ്ത്രം എല്ലായിടത്തും കിടക്കും! വേറെ ലെവൽ ദുരന്തം

നാഗകന്യകയായി തകർത്ത് അഭിനയം.. കയ്യിൽ വിഷമുള്ള പാമ്പ്.. നടി വേദിയിൽ പാമ്പ് കടിയേറ്റ് മരിച്ചു!നാഗകന്യകയായി തകർത്ത് അഭിനയം.. കയ്യിൽ വിഷമുള്ള പാമ്പ്.. നടി വേദിയിൽ പാമ്പ് കടിയേറ്റ് മരിച്ചു!

English summary
Minister AK Balan's reaction to RSS worker's murder at Mahe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X