Get Updates
Get notified of breaking news, exclusive insights, and must-see stories!

കസബ കണ്ട എകെ ബാലനും പകുതിക്ക് എഴുന്നേറ്റ് പോയി! പാർവതി പറഞ്ഞതിൽ തെറ്റില്ലെന്ന് മന്ത്രി...

കാഞ്ഞങ്ങാട് നടക്കുന്ന സർഗോത്സവം 2017ന്റെ ഉദ്ഘാടന ചടങ്ങിലാണ് മന്ത്രി എകെ ബാലൻ കസബ വിവാദത്തെക്കുറിച്ച് പരാമർശിച്ചത്.

Recommended Video

cmsvideo
    പാര്‍വ്വതിക്ക് പിന്തുണയുമായി ബാലന്‍ | Oneindia Malayalam

    കാസർകോട്: പാർവതി-കസബ വിവാദത്തിൽ സാംസ്കാരിക വകുപ്പ് മന്ത്രി എകെ ബാലനും പ്രതികരണവുമായി രംഗത്തെത്തി. കാഞ്ഞങ്ങാട് സർഗോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പ്രസംഗിക്കുന്നതിനിടെയാണ് മന്ത്രി കസബ വിവാദത്തെക്കുറിച്ച് പരാമർശിച്ചത്.

    പാർവതിയുടെ അഭിപ്രായപ്രകടനത്തിൽ തെറ്റില്ലെന്നും, ഈ ചിത്രം തീയേറ്ററിൽ പോയി കണ്ട താനും പകുതിക്കുവച്ച് എഴുന്നേറ്റ് പോയെന്നും മന്ത്രി പറഞ്ഞു. കസബ വിവാദത്തിൽ മന്ത്രി തോമസ് ഐസക്കും നേരത്തെ പാർവതിയെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു.

    എകെ ബാലൻ...

    എകെ ബാലൻ...

    കാഞ്ഞങ്ങാട് നടക്കുന്ന സർഗോത്സവം 2017ന്റെ ഉദ്ഘാടന ചടങ്ങിലാണ് മന്ത്രി എകെ ബാലൻ കസബ വിവാദത്തെക്കുറിച്ച് പരാമർശിച്ചത്. പാർവതിയെ അനുകൂലിച്ചായിരുന്നു അദ്ദേഹത്തെ അഭിപ്രായപ്രകടനം.

     വിവാദങ്ങൾ...

    വിവാദങ്ങൾ...

    പാർവതിയുടെ അഭിപ്രായപ്രകടനത്തിൽ തെറ്റില്ലെന്നും, വിവാദങ്ങൾ ഉണ്ടാകുമ്പോൾ ഇടപെടേണ്ടവർ ഇടപെട്ട് അവിടെ തന്നെ തീർക്കേണ്ടതായിരുന്നുവെന്നും മന്ത്രി പറഞ്ഞു. സംഭവം വലിച്ചുനീട്ടി കൊണ്ടുപോകുന്നത് ആശ്വാസകരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

     സ്ത്രീ കഥാപാത്രം...

    സ്ത്രീ കഥാപാത്രം...

    'കസബ എന്ന ചിത്രത്തിൽ പോലീസ് ഉദ്യോഗസ്ഥനായ നായകൻ സ്ത്രീ കഥാപാത്രത്തിന്റെ മടിക്കുത്തിൽ പിടിക്കുന്ന സീനിലെ സ്ത്രീ വിരുദ്ധതയൊണ് നടി വിമർശിച്ചത്. ഈ ചിത്രം താനും കണ്ടതാണ്. അന്ന് തിയേറ്ററിൽ നിന്ന് പകുതിക്കുവച്ച് എഴുന്നേറ്റ് പോകുകയായിരുന്നു'- മന്ത്രി പറഞ്ഞു.

    തെറ്റില്ലെന്ന്...

    തെറ്റില്ലെന്ന്...

    പിന്നീടാണ് കസബയിലെ ആ രംഗങ്ങൾ കണ്ടതെന്നും, അത് സ്ത്രീവിരുദ്ധമാണെന്ന് പറ‍ഞ്ഞിട്ടുണ്ടെങ്കിൽ തെറ്റില്ലെന്നും മന്ത്രി വ്യക്തമാക്കി. 'ജനങ്ങൾ ആഗ്രഹിക്കുന്നത് സ്റ്റാറുകളെയല്ല, നടീ നടന്മാരെയാണ്. ഇത് ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിൽ കണ്ടതാണ്. വിനായകനെ പോലുള്ള നടന്മാർക്ക് അവാർഡ് കൊടുത്തത് അതിനുള്ള അംഗീകാരമാണ്'- എകെ ബാലൻ പറഞ്ഞു.

    കാര്യമാക്കുന്നില്ല...

    കാര്യമാക്കുന്നില്ല...

    പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് അംഗീകാരം നൽകുന്നത് മറ്റ് പലർക്കും രസിച്ചിട്ടില്ലെന്ന് ഞങ്ങൾക്കറിയാമെന്നും, എന്നാൽ അതൊന്നും കാര്യമാക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. നേരത്തെ മന്ത്രി തോമസ് ഐസക്കും ശശി തരൂർ എംപിയും പാർവതിയെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു.

     ചലച്ചിത്രോത്സവ വേദിയിൽ...

    ചലച്ചിത്രോത്സവ വേദിയിൽ...

    തിരുവനന്തപുരത്ത് നടന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ ഓപ്പൺ ഫോറത്തിലാണ് പാർവതി കസബയെ വിമർശിച്ച് സംസാരിച്ചത്. നിർഭാഗ്യവശാൽ തനിക്ക് കസബ കാണ്ടേണ്ടി വന്നു, ആ സിനിമ തന്നെ വല്ലാതെ നിരാശപ്പെടുത്തി. ഒരു മഹാനടൻ ഒരു സീനിൽ സ്ത്രീകളോട് അപകീർത്തികരമായ ഡയലോഗുകൾ പറയുന്നത് സങ്കടകരമാണ്. സിനിമ സമൂഹത്തെയും ജീവിതത്തെയും പ്രതിഫലിപ്പിക്കുന്നതാണ് എന്നത് സത്യമാണ്. എന്നാൽ അതിനെ നമ്മൾ മഹത്വവൽക്കരിക്കുന്നുണ്ടോ എന്നിടത്താണ് അതിന്റെ അതിർവരമ്പ് എന്നുമായിരുന്നു പാർവതി പറഞ്ഞത്.

    തെറിവിളിയും...

    തെറിവിളിയും...

    മമ്മൂട്ടിയെയും കസബയെയും വിമർശിച്ചതിന് പിന്നാലെയാണ് പാർവതിക്കെതിരെ സൈബർ ആക്രമണം തുടങ്ങിയത്. മമ്മൂട്ടി ഫാൻസെന്ന് പറയുന്നവരാണ് നടിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഫേസ്ബുക്കിൽ കമന്റുകളിട്ടത്. നടിയുടെ ഫേസ്ബുക്ക് പേജിലും മറ്റു ഗ്രൂപ്പുകളിലും കേട്ടാലറയ്ക്കുന്ന തെറിവിളികളുമുണ്ടായി.

    ഒരു സ്ത്രീയായതിനാൽ...

    ഒരു സ്ത്രീയായതിനാൽ...

    അതിനിടെ പാർവതിയെ അനുകൂലിച്ചും നിരവധി പേർ രംഗത്തെത്തിയിരുന്നു. വിമർശിച്ചത് ഒരു സ്ത്രീയായതാണ് ആരാധകരെയും മറ്റുള്ളവരെയും ചൊടിപ്പിച്ചതെന്നായിരുന്നു ഇവരുടെ വാദം. വിമർശനത്തെ അതിന്റേതായ രീതിയിൽ കാണണമെന്നും ഇവർ പറഞ്ഞു. വിമൻ ഇൻ സിനിമ കളക്ടീവ് അടക്കമുള്ള സംഘടനകളും പാർവതിയെ പിന്തുണച്ചിരുന്നു.

    സംവിധായകർ...

    സംവിധായകർ...

    കസബയ വിമർശിച്ചതിന് സിനിമാ മേഖലയിൽ നിന്ന് പോലും പാർവതിക്കെതിരെ അധിക്ഷേപമുണ്ടായി. സംവിധായകൻ ജൂഡ് ആന്റണി, കസബയുടെ നിർമ്മാതാവ്, നടൻ ഹരീഷ് പേരാടി തുടങ്ങിയവർ പാർവതിയെ വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റുകളിട്ടു. ഇതിൽ ജൂഡ് ആന്റണിയുടെ പോസ്റ്റും അതിനു പാർവതി നൽകിയ മറുപടിയും പിന്നീട് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+