കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എൻഎസ്എസിന്റെ ശരിദൂരം മോദിയിലേക്കുള്ള ദുരമെന്ന് കുമ്മനം; എൽഡിഎഫിനൊപ്പം നിൽക്കുമെന്ന് എകെ ബാലൻ!

Google Oneindia Malayalam News

തിരുവനന്തപുരം: മുന്നോക്ക സമുദായത്തിലെ പാവപ്പെട്ടവർക്ക് സംവരണത്തിനായി ശ്രമിച്ചത് എല്‍ഡിഎഫാണെന്നും സാമ്പത്തിക സംവരണത്തിന്റെ കാര്യത്തിൽ സുകുമാരൻ നായരല്ല ആര് ശ്രമിച്ചാലും കേരള ജനത തെറ്റിദ്ധരിക്കില്ലെന്ന് മന്ത്രി എകെ ബാലൻ. എന്‍എസ്എസിന്‍റെ ഇപ്പോഴത്തെ നിലപാടില്‍ ആശങ്കയില്ലെന്ന് എ കെ ബാലന്‍ പറഞ്ഞു. എന്‍എസ്എസിലെ പാവപ്പെട്ടവർ എൽഡിഎഫിനൊപ്പം നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തീവ്രവാദ ഭീഷണി; ശബരിമലയെ 11 സുരക്ഷ മേഖലകളാക്കി വിജ്ഞാപനം, ലക്ഷ്യം ആചാര ലംഘനമോ? തീവ്രവാദ ഭീഷണി; ശബരിമലയെ 11 സുരക്ഷ മേഖലകളാക്കി വിജ്ഞാപനം, ലക്ഷ്യം ആചാര ലംഘനമോ?

എന്നാല്‍, എന്‍എസ്എസ് നിലപാട് എന്‍ഡിഎക്ക് അനുകൂലമാണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്റെ വാദം. ആലപ്പുഴയിൽ വെച്ചാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സാമ്പത്തിക സംവരണം ഉറപ്പാക്കാൻ മുന്നിട്ടിറങ്ങിയ നരേന്ദ്ര മോദിയിലേക്കുള്ള ദൂരമാണ്, ജി സുകുമാരന്‍ നായർ പറഞ്ഞ ശരിദൂരമെന്നും കുമ്മനം പറഞ്ഞു. ശബരിമല പ്രശ്നത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ വിമര്‍ശിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായർ രംഗത്തെത്തിയിരുന്നു.

Kummanam and AK Balan

രണ്ട് സര്‍ക്കാരുകളും വിശ്വാസികളെ വഞ്ചിച്ചെന്നാണ് അദ്ദേഹം വിജയദശമി ദിന സന്ദേശത്തില്‍ പറഞ്ഞത്. അപ്പോഴാണ് സമദൂരത്തിനിടയിലും ഉപതെരഞ്ഞെടുപ്പില്‍ ശരിദൂരം കണ്ടെത്തണമെന്ന ആഹ്വാനം സുകമാരന്‍ നായര്‍ നൽ‌കിയത്. അതേസമയം, എന്‍എസ്എസ് നിലപാട് യുഡിഎഫിന് അനുകൂലമല്ലെന്നും, തങ്ങൾക്കനുകൂലമെന്ന് വരുത്തി തീർക്കാൻ യുഡിഎഫ് ശ്രമിക്കുകയാണെന്ന് സിപിഐ സംസ്ഥആന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.

English summary
Minister AK Balan's statement about current status of NSS
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X