Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളമെന്ന് കേട്ടാല്‍ കേന്ദ്രത്തിന് ഭ്രാന്ത്, എന്തിനാണ് വെറുപ്പെന്ന് മനസ്സിലാകുന്നില്ലെന്ന് മന്ത്രി

Recommended Video

cmsvideo
    Minister AK Balan Slams Central Government | Oneindia Malayalam

    തിരുവനന്തപുരം: റിപ്പബ്ലിക് ദിന പരേഡില്‍ നിന്ന് തുടര്‍ച്ചയായി രണ്ടാം തവണയും കേരളത്തിന്റെ പ്ലോട്ട് ഒഴിവാക്കിയതിനെതിരെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി എകെ ബാലന്‍. കേന്ദ്രത്തിന്റെ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് മന്ത്രി ആരോപിച്ചു. കായലിന്റെ പശ്ചാത്തലത്തില്‍ വളളവും കഥകളിലും മോഹിനിയാട്ടവും അടങ്ങുന്ന മനോഹര ദൃശ്യമാണ് കേരളം ഒരുക്കിയത്. ഇതിനോടൊക്കെ എന്തിനാണ് വെറുപ്പ് എന്ന് മനസ്സിലാകുന്നില്ല. കേരളമെന്നോ മലയാളിയെന്നോ കേട്ടാല്‍ ഭ്രാന്താകുന്ന അവസ്ഥയിലാണ് കേന്ദ്രം. ഉത്തരവാദപ്പെട്ട ഒരു നേതാവ് പറഞ്ഞത് മലയാളിക്കെന്താ കൊമ്പുണ്ടോ എന്നാണ്.

    നമ്മുടെ രാജ്യത്തിന്റെ ഒരു അവസ്ഥയാണിത് സൂചിപ്പിക്കുന്നത്. കേരളത്തിന്റെ സാംസ്‌ക്കാരിക തനിമ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നതിനെ ഇവര്‍ എന്തിനാണ് എതിര്‍ക്കുന്നത്. മൂന്നാം ഘട്ടത്തിലടക്കം പ്ലോട്ടിന് അംഗീകാരം കിട്ടിയതാണ്. പിന്നെ വേണ്ടെന്ന് വെച്ചത് രാഷ്ട്രീയ ഇടപെടല്‍ ഇല്ലാതെ നടക്കില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

    bjp

    ഇത് മാത്രമല്ല, പത്മ അവാര്‍ഡിന് വേണ്ടി കേരളം ശുപാര്‍ശ ചെയ്യുന്ന പ്രഗത്ഭരായ ആളുകളെ പോലും കേന്ദ്രം പരിഗണിക്കുന്നില്ല. ഏതെങ്കിലും രാഷ്ട്രീയ പരിഗണന വെച്ച് കൊണ്ടല്ല ശുപാര്‍ശ അയക്കുന്നത്. എംടിയേയും മമ്മൂട്ടിയേയും പോലുളളവരുടെ പേര് അയച്ച് കഴിഞ്ഞാല്‍ അത് ചവറ്റുകുട്ടയില്‍ ഇടുകയാണ്. കേന്ദ്രത്തിന് എതിരെ നിയമപരമായാണ് പ്രമേയം കൊണ്ടു വന്നത്. സര്‍ക്കാരിന് അതിനുളള അധികാരമുണ്ട്. കേന്ദ്രം കൊണ്ടുവന്ന ഒരു നിയമത്തിന് എതിരെ ആശങ്ക അറിയിക്കാന്‍ പോലും അവകാശമില്ലെന്ന് എങ്ങനെ പറയാനാവും എന്നും മന്ത്രി ചോദിച്ചു.

    ഭരണഘടനയില്‍ എവിടെയെങ്കിലും പറയുന്നുണ്ടോ ഇത്തരത്തില്‍ പ്രമേയം പാസ്സാക്കരുത് എന്ന്. ആശങ്ക അകറ്റണമെന്ന അഭ്യര്‍ത്ഥനയാണ് നടത്തിയത്. കേരളമെന്ന് കേട്ടാല്‍ വിറളി പൂണ്ടുന്ന ഒരു കേന്ദ്ര സര്‍ക്കാരിനെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ. ഇതുകൊണ്ട് കേരളത്തില്‍ എന്തെങ്കിലും നേട്ടമുണ്ടാക്കാനാകുമെന്ന് കരുതുന്നുണ്ടോ എന്നും മന്ത്രി ചോദിച്ചു. പാര്‍ട്ടിയെ വളര്‍ത്താനാണെങ്കില്‍ ഇതുകൊണ്ട് ഉളളത് കൂടി പോയിക്കിട്ടുമെന്നും മന്ത്രി എകെ ബാലന്‍ പരിഹസിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+