കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോട്ടോർവാഹന നിയമം: കേന്ദ്രസർക്കാർ തീരുമാനം സ്വാഗതാർഹം, കർശന നടപടി ഉത്തരവിന് ശേഷമെന്ന് എകെ ശശീന്ദ്രൻ

Google Oneindia Malayalam News

കണ്ണൂർ: മോട്ടോ വാഹന നിയമത്തിൽ സംസ്ഥാനങ്ങൾക്ക് പിഴത്തുക നിശ്ചയിക്കാമെന്ന കേന്ദ്രസർക്കാർ തീരുമാനം സ്വാഗതാർഹമെന്ന് മന്ത്രി എകെ ശശീന്ദ്രൻ. പുതുക്കിയ മോട്ടോർ വാഹന നിയമത്തിൽ സംസ്ഥാനങ്ങൾക്ക് പിഴ ഈടാക്കാമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഗതാഗതമന്ത്രിയുടെ പ്രതികരണം. നിയമലംഘനങ്ങൾക്ക് പിഴ നിശ്ചയിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകണമെന്ന് നേരത്തെ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 ബിജെപി നേതാവിനെതിരെയുള്ള പീഡനക്കേസിൽ കുരുക്ക് മുറുകുന്നു: തെളിവുകൾ പെൻഡ്രൈവിൽ സൂക്ഷിച്ചെന്ന് യുവതി ബിജെപി നേതാവിനെതിരെയുള്ള പീഡനക്കേസിൽ കുരുക്ക് മുറുകുന്നു: തെളിവുകൾ പെൻഡ്രൈവിൽ സൂക്ഷിച്ചെന്ന് യുവതി

സെപ്തംബർ ഒന്നുമുതൽ പ്രാബല്യത്തിൽ വന്ന മോട്ടോർ വാഹന നിയമഭേദഗതിയിൽ പിഴ ഉയർത്തിയതോടെ വ്യാപകമായ പരാതി ഉയർന്നിരുന്നു. ഇതോടെയാണ് പിഴ സംബന്ധിച്ച് സംസ്ഥാന സർക്കാരുകർക്ക് തീരുമാനിക്കാമെന്ന് കേന്ദ്രസർക്കാർ അറിയിച്ചത്. പുതിയ പരിഷ്കാരം സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറക്കുമെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയും വ്യക്തമാക്കിയിരുന്നു.

saseendran-156821

അതേസമയം കേന്ദ്രസർക്കാരിന്റെ പുതിയ ഉത്തരവ് ലഭിക്കുന്നത് വരെ കേരളത്തിൽ ഗതാഗത നിയമ ലംഘനങ്ങളിൽ കർശന നടപടികൾ ഉണ്ടാകില്ലെന്ന നിലപാടാണ് സംസ്ഥാനം സ്വീകരിച്ചിട്ടുള്ളത്. സികെ ശശീന്ദ്രനാണ് ഇത് സംബന്ധിച്ച നിലപാട് അറിയിച്ചിട്ടുള്ളത്. ഇതോടെ കേന്ദ്രസർക്കാർ ഉത്തരവ് ലഭിച്ചതിന് ശേഷം മാത്രമായിരിക്കും നടപടികൾ കർശനമാക്കുക.

മോട്ടോർ വാഹന നിയമ ലംഘനങ്ങൾക്കുള്ള പിഴ തുക കുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഗതാഗത സെക്രട്ടറിയോട് മുഖ്യമന്ത്രി നിർദേശിച്ചിരുന്നു. സെപ്തംബർ 16ന് റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. റിപ്പോർട്ട് ലഭിക്കുന്നതോടെ ഗതാഗത സെക്രട്ടറി, നിയമസെക്രട്ടറി, ട്രാഫിക് കമ്മീഷണർ എന്നിവരെ പങ്കെടുപ്പിക്കുന്ന ഉന്നതതല യോഗവും വിളിച്ചിട്ടുണ്ട്.

English summary
Minister AK Saseendran about Motor Vehicle amendment act
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X