കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമലയില്‍ കേന്ദ്രം ഇടപെടുന്നു; മന്ത്രി കണ്ണന്താനം പമ്പയിലേക്ക്; നിയന്ത്രണങ്ങളില്‍ ഇളവ്തേടി ബോര്‍ഡ്

Google Oneindia Malayalam News

കോട്ടയം: ശബരിമല സമരം ശക്തമാക്കാന്‍ ബിജെപി തീരുമാനിച്ചതിന് പിന്നാലെ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നു. ശബരിമലയിലെ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് സംസ്ഥാന ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണിത്. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം തിങ്കളാഴ്ച പമ്പയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തും.

Alpho

ശബരിമല സമരം ശക്തമാക്കാന്‍ ബിജെപി തീരുമാനിച്ചിട്ടുണ്ട്. യുവതീ പ്രവേശനം മാത്രമല്ല ഇപ്പോള്‍ ബിജെപി ഉന്നയിക്കുന്നത്. പകരം ശബരിമലയെ ഓരോ വിഷയങ്ങളും പാര്‍ട്ടി ഏറ്റെടുക്കുകയാണ്. കുടിവെള്ളമില്ലാത്തതും വഴി വിളക്കുകള്‍ സ്ഥാപിക്കാത്തതും ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ബിജെപി സജീവമായി ഇടപെടാന്‍ തീരുമാനിച്ചിരിക്കുകയാണ്.

സംസ്ഥാന നേതാക്കളെ അറസ്റ്റ് ചെയ്തതോടെയാണ് ബിജെപി സമരം ശക്തമാക്കാന്‍ തീരുമാനിച്ചത്. ഏഴ് സംസ്ഥാനങ്ങളിലേക്ക് കൂടി സമരം വ്യാപിപ്പിക്കാന്‍ ബിജെപി തീരുമാനിച്ചിട്ടുണ്ട്. കൂടാതെ എല്ലാ ദിവസവും ബിജെപിയുടെ മുതിര്‍ന്ന നേതാക്കളോ എംപിമാരോ ശബരിമലയിലെത്തും. ഒരു പക്ഷേ, ദേശീയ അധ്യക്ഷന്‍ അമിത് ഷായും എത്തിയേക്കും.

നരേന്ദ്ര മോദിയുടെ ഉറക്കംകെടുത്തി പ്രതിപക്ഷം; നവംബര്‍ 22ന് അറിയാം, ലോക്‌സഭ തിരഞ്ഞെടുപ്പ് മാത്രമല്ല...നരേന്ദ്ര മോദിയുടെ ഉറക്കംകെടുത്തി പ്രതിപക്ഷം; നവംബര്‍ 22ന് അറിയാം, ലോക്‌സഭ തിരഞ്ഞെടുപ്പ് മാത്രമല്ല...

അതിനിടെ, ശബരിമലയിലെ പോലീസ് നിയന്ത്രണങ്ങളില്‍ ഇളവ് വേണമെന്ന് ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ എ പത്മകുമാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പോലീസ് മേധാവിയുമായി അദ്ദേഹം ചര്‍ച്ച നടത്തി. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു ചര്‍ച്ച.

മുഖ്യമന്ത്രി ചര്‍ച്ചയില്‍ പങ്കെടുത്തില്ല. പകരം പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എംവി ജയരാജന്‍ എന്നിവരാണ് പങ്കെടുത്തത്. ശബരിമലയില്‍ പോലീസ് നടപ്പാക്കിയ നിയന്ത്രണങ്ങള്‍ ഭക്തര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നുവെന്ന ആരോപണം ശക്തമായ പശ്ചാത്തലത്തിലാണ് ദേവസ്വം ബോര്‍ഡ് ഇളവ് തേടിയിരിക്കുന്നത്.

English summary
Minister Alphonse Kannanthanam to Sabarimala; devaswam board seeks easing police control
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X