കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമലയിൽ കോടതി വിധിയാണ് സർക്കാർ നയം: യുഡിഎഫ് യുദ്ധം ചെയ്തിട്ട് കാര്യമില്ല, ആവർത്തിച്ച് തോമസ് ഐസക്

Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച് പുതിയ ചർച്ചകൾ ഉയർന്നുവരുന്നതിനിടെ പ്രതികരണവുമായി ധനമന്ത്രി ഡോ. തോമസ് ഐസക്ക്. ശബരിമല വിഷയത്തിൽ കോടതി വിധിയാണ് സർക്കാർ നയമെന്ന് വ്യക്തമാക്കിയ തോമസ് ഐസക്ക് വിധി വന്നശേഷം ഇക്കാര്യം ജനങ്ങളുമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പിൽ എങ്ങനെയെങ്കിലും കുറച്ച് വോട്ടുകൾ പിടിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടി പയറ്റിയ അടവ് തന്നെയാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് നേടുന്നതിനായി പയറ്റുന്നതെന്നും അദ്ദേഹം പരിഹസിച്ചു. നിയമവാഴ്ചയാണ് നടപ്പിലാകേണ്ടതെന്ന് ആവർത്തിച്ച ധനമന്ത്രി യുഡിഎഫ് ഇതിനായി യുദ്ധം ചെയ്തിട്ട് കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭാര്യയെങ്കിലും മനസമാധാനത്തോടെ ജീവിക്കട്ടെ; തിരുവനന്തപുരത്ത് അമ്മയെ കൊന്ന് മകന്‍ ജീവനൊടുക്കിഭാര്യയെങ്കിലും മനസമാധാനത്തോടെ ജീവിക്കട്ടെ; തിരുവനന്തപുരത്ത് അമ്മയെ കൊന്ന് മകന്‍ ജീവനൊടുക്കി

ശബരിമലയിൽ ആചാര സംരക്ഷണത്തിന് വേണ്ടി കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച യുഡിഎഫ് നിയമത്തിന്റെ കരട് ഇന്ന് പുറത്തുവിട്ടിരുന്നു. യുവതീപ്രവേശനം വിലക്കുന്ന നിയമത്തിന്റെ കരടിൽ ആചാര ലംഘത്തിന് രണ്ട് വർഷം വരെ തടവും നിർദേശിക്കുന്നുണ്ട്. ഇത്തരത്തിൽ ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് സാധ്യത നിലനിൽക്കുന്നില്ലെന്ന് സർക്കാർ തന്നെ വിശദീകരിച്ചെങ്കിലും ശബരിമല സ്ത്രീ പ്രവേശനം കൂടുതൽ സജീവമാക്കി നിലനിർത്താനാണ് യുഡിഎഫ് ശ്രമിക്കുന്നത്.

 thomas-issaac-13-14

കേരളത്തിൽ അധികാരത്തിലെത്തിയാൽ ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നിയമനിർമാണം നടത്തുമെന്ന് നേരത്തെ യുഡിഎഫ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും കരട് രൂപം പുറത്തുവിടുന്നത് ഇപ്പോഴാണ്. എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണനാണ് ഇത് പുറത്തുവിട്ടത്. ആചാരം ലംഘിച്ച് ശബരിമല ക്ഷേത്രത്തിൽ പ്രവേശിച്ചാൽ രണ്ട് വർഷം വരെ തടവ് ലഭിക്കാമെന്നും കരടിൽ പറയുന്നു. അതേ സമയം ക്ഷേത്രത്തിന്റെ പരമാധികാരി തന്ത്രിയായിരിക്കുമെന്നും കരടിൽ പറയുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള യുഡിഎഫിന്റെ പ്രചാരണം ഉമ്മൻചാണ്ടി ഏറ്റെടുത്തതിന് പിന്നാലെയാണ് ശബരിമല വിഷയത്തിലെ ചർച്ചകൾ സജീവമാകുന്നത്. രമേശ് ചെന്നിത്തല നടത്തിവരുന്ന ഐശ്വര്യ കേരള യാത്രയിലും ഇത് സംബന്ധിച്ച കാര്യങ്ങൾ ചർച്ചയാവുകയും ചെയ്തിരുന്നു.

ലക്ഷ്യം നേടുംവരെ തിരിച്ചുപോകില്ലെന്ന് രാകേഷ് ടിക്കായത്ത്; ഒക്ടോബര്‍ 2ന് ശേഷം സമരത്തിന്റെ രൂപംമാറുംലക്ഷ്യം നേടുംവരെ തിരിച്ചുപോകില്ലെന്ന് രാകേഷ് ടിക്കായത്ത്; ഒക്ടോബര്‍ 2ന് ശേഷം സമരത്തിന്റെ രൂപംമാറും

വ്യക്തി താൽപര്യങ്ങൾക്കനുസരിച്ച് നിയമനം നടത്താൻ ശ്രമിച്ചു, വിഷയ വിദഗ്ദർ ഉപജാപം നടത്തി; പ്രതികരിച്ച് എംബി രാജേഷ്വ്യക്തി താൽപര്യങ്ങൾക്കനുസരിച്ച് നിയമനം നടത്താൻ ശ്രമിച്ചു, വിഷയ വിദഗ്ദർ ഉപജാപം നടത്തി; പ്രതികരിച്ച് എംബി രാജേഷ്

കാര്‍ഷിക നിയമത്തില്‍ കോണ്‍ഗ്രസിന്റെ കാപട്യം കാണിച്ച് ബിജെപി, തരൂരിന്റെ ട്വീറ്റ് കുത്തിപ്പൊക്കി!!കാര്‍ഷിക നിയമത്തില്‍ കോണ്‍ഗ്രസിന്റെ കാപട്യം കാണിച്ച് ബിജെപി, തരൂരിന്റെ ട്വീറ്റ് കുത്തിപ്പൊക്കി!!

ബിഡിജെഎസ് 37 മണ്ഡലങ്ങളില്‍ മല്‍സരിക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി; പ്രമുഖര്‍ പട്ടികയില്‍ബിഡിജെഎസ് 37 മണ്ഡലങ്ങളില്‍ മല്‍സരിക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി; പ്രമുഖര്‍ പട്ടികയില്‍

English summary
Minister Dr. Thomas Issac on Sabarimala woman entry and court order
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X