കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീറാം വെങ്കിട്ടരാമൻ വിഷയത്തിൽ മന്ത്രി ഇ ചന്ദ്രശേഖരൻ; എത്ര ഉന്നതനായാലും പരിരക്ഷ കിട്ടില്ല!

Google Oneindia Malayalam News

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കാറിടിച്ച് മരിച്ച സംഭവത്തിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെതിരായ നടപടിയിൽ ആനാസ്ഥയില്ലെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ. എത്ര ഉന്നത ഉദ്യോഗസ്ഥനായാലും പരിരക്ഷ കിട്ടില്ല. ആര് തെറ്റ് ചെയ്താലും ശിക്ഷ അനുഭവിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

<strong>രക്തത്തിൽ മദ്യത്തിന്റെ അംശം കുറയ്ക്കാൻ ശ്രീറാം വെങ്കിട്ടരാമൻ മരുന്ന് കഴിച്ചു? എസി ഡീലക്സ് റൂം, ടിവി, ഫോൺ, ആശുപത്രിയിൽ സുഖവാസം... </strong>രക്തത്തിൽ മദ്യത്തിന്റെ അംശം കുറയ്ക്കാൻ ശ്രീറാം വെങ്കിട്ടരാമൻ മരുന്ന് കഴിച്ചു? എസി ഡീലക്സ് റൂം, ടിവി, ഫോൺ, ആശുപത്രിയിൽ സുഖവാസം...

മൂന്നാര്‍ നടപടികളുടെ സമയത്ത് ശ്രീറാം മദ്യപിച്ചിരുന്നോ എന്ന് അറിയില്ല. അന്നു ശരി ചെയ്തപ്പോള്‍ അംഗീകരിച്ചെങ്കിൽ, ഇപ്പോൾ ചെയ്ത തെറ്റിനെ ശക്തമായി എതിർക്കുകയാണെ്നും മന്ത്രി പറ‍ഞ്ഞു. മെഡിക്കല്‍ കോളജില്‍ പോകാന്‍ നിര്‍ദേശിച്ചയാള്‍ ഏതു സാഹചര്യത്തിലാണ് സ്വകാര്യ ആശുപത്രിയില്‍ പോയതെന്ന് പരിശോദിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Sriram venkitaraman

ശ്രീറാമിന്റെ രക്ത പരിശോധന വൈകിയതിനാല്‍ രക്തത്തില്‍ മദ്യത്തിന്‍റെ അളവ് കണ്ടെത്താനുള്ള സാധ്യത കുറഞ്ഞിട്ടുണ്ട്. ഇതിനാല്‍ ഫലം ശ്രീറാമിന് അനുകൂലമായേക്കാമെന്ന് കെമിക്കല്‍ എക്സാമിനര്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്. സംഭവം നടന്ന് പത്ത് മണിക്കഊരിന് ശേഷമാണ് രക്ത പരിശോധന നടത്തിയത്. അത് മാത്രമല്ല, മദ്യത്തിന്റെ അളവ് കുറയ്ക്കാനുള്ള മരുന്ന് കഴിച്ചിട്ടുണ്ടോ എന്നും സംശയമുണ്ട്.
English summary
Minister E Chandrasekharan against Sriram Venkitaraman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X