ഇപി ജയരാജന് ദേഹാസ്വാസ്ഥ്യം; മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
തിരുവനന്തപുരം: മന്ത്രി ഇപി ജയരാജന് ദേഹാസ്വാസ്ഥ്യം. ഇതേ തുടര്‍ന്ന് അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
ഒക്ടോബര്‍ 6, ചൊവ്വാഴ്ച പുലര്‍ച്ചെ ആയിരുന്നു അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ ആയിരുന്നു അദ്ദേഹം ഉണ്ടായിരുന്നത്. ഉടന്‍ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.

മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ആണ് ഇപി ജയരാജനെ പ്രവേശിപ്പിച്ചിരിക്കുന്നത്. അരോഗ്യ നില ഇപ്പോള്‍ തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
ഇപി ജയരാജനും ഭാര്യക്കും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കൊവിഡ് ബാധയില്‍ നിന്ന് മുക്തനായി അധിക നാള്‍ ആയിട്ടില്ല. തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. അതിനിടയിലാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.












Click it and Unblock the Notifications