കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരോഗ്യ സംരക്ഷണം; മമ്മൂട്ടിയെ പ്രശംസിച്ച് മന്ത്രി ഇപി ജയരാജന്‍

  • By Desk
Google Oneindia Malayalam News

കൊച്ചി: കഴിഞ്ഞദിവസം വൈകീട്ട് പുറത്തിറങ്ങിയ മമ്മൂട്ടിയുടെ രണ്ട് സെല്‍ഫി ചിത്രങ്ങള്‍ നിമിഷങ്ങള്‍ക്കകകം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. ഒട്ടേറെ താരങ്ങള്‍ ചിത്രത്തില്‍ പ്രതികരണം അറിയിച്ചു. വീട്ടിലിരുന്നുള്ള ജോലിയാണെന്നും മറ്റു ജോലികള്‍ ഒന്നുമില്ലെന്നും വര്‍ക്ക് ഔട്ടാണ് പരിപാടിയെന്നുമാണ് മമ്മൂട്ടി കുറിച്ചത്. ഈ ചിത്രത്തെ പ്രശംസിച്ച് വ്യവസായ മന്ത്രി ഇപി ജയരാജന്‍ രംഗത്തുവന്നിരിക്കുകയാണിപ്പോള്‍.

m

സൂക്ഷ്മത പാലിക്കുന്നതിനൊപ്പം ആരോഗ്യവാനായിരിക്കുക എന്നതാണ് രോഗ പ്രതിരോധത്തിനുള്ള നല്ല മാര്‍ഗമെന്നും ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്ന മമ്മൂട്ടി മികച്ച മാതൃകയാണെന്നും ജയരാജന്‍ കുറിച്ചു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പ്രതികരണം ഇങ്ങനെ...

കൊവിഡ് കാലത്ത് വിശ്രമജീവിതം ആരോഗ്യ സംരക്ഷണത്തിന് ഉപയോഗപ്പെടുത്തി മികച്ച മാതൃകയാവുകയാണ് സിനിമാതാരം മമ്മൂട്ടി. ഇന്നലെ താരം പുറത്ത് വിട്ട ചിത്രം അതിന് തെളിവാണ്. സൂക്ഷ്മതക്കൊപ്പം ആരോഗ്യവാനായിരിക്കുക എന്നതാണ് രോഗത്തെ പ്രതിരോധിക്കാനുള്ള മാര്‍ഗം. ഈ പ്രായത്തിലും നല്ല ശാരീരിക ആരോഗ്യം കാത്ത് സൂക്ഷിക്കാനാവുക എന്നത് ആശ്ചര്യപ്പെടുത്തുന്നതാണ്. തന്റെ കഠിനപ്രയത്നത്തിലൂടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്ന മമ്മൂട്ടി മുഴുവന്‍ ആളുകള്‍ക്കും വലിയ മാതൃകയാണ്. കൊവിഡ് കാലം മാറി മികവുറ്റ കഥാപാത്രങ്ങളുമായി സജീവമാകാന്‍ മമ്മൂട്ടിക്ക് കഴിയും. എല്ലാ ആശംസകളും അഭിനന്ദനങ്ങളും നേരുന്നു.

ഷഹീന്‍ ബാഗ് സമരത്തിന് പിന്നില്‍ ബിജെപി; ലക്ഷ്യം ഇതായിരുന്നു... ആരോപണവുമായി എഎപിഷഹീന്‍ ബാഗ് സമരത്തിന് പിന്നില്‍ ബിജെപി; ലക്ഷ്യം ഇതായിരുന്നു... ആരോപണവുമായി എഎപി

തമിഴ്‌നാടിന് മറ്റൊരു തലസ്ഥാനം കൂടി; ഡിഎംകെ നീക്കം പൊളിയുമോ? ആവശ്യവുമായി മന്ത്രിമാര്‍തമിഴ്‌നാടിന് മറ്റൊരു തലസ്ഥാനം കൂടി; ഡിഎംകെ നീക്കം പൊളിയുമോ? ആവശ്യവുമായി മന്ത്രിമാര്‍

English summary
Minister EP Jayarajan Appreciate Actor Mammootty's Photo
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X