നിരാലംബർക്കും സ്ത്രീകള്‍ക്കും പ്രകൃതിയ്ക്കും വേണ്ടി എഴുതിയ കവയിത്രി; ആദരാഞ്ജലി അർപ്പിച്ച് ഇപി ജയരാജൻ
തിരുവനന്തപുരം; കവയിത്രി സുഗതകുമാരിക്ക് ആദരാജ്ഞലി അർപ്പിച്ച് മന്ത്രി ഇപി ജയരാജൻ. അവരുടെ അപ്രതീക്ഷിത വിയോഗം ഏറെ ഞെട്ടലുളവാക്കുന്നതാണ്. കവയിത്രി എന്ന നിലയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതായിരുന്നില്ല സുഗതകുമാരിയുടെ ജീവിതം. കേരളത്തന്റെ സാമൂഹ്യ സാംസ്കാരിക രംഗത്ത് നിറഞ്ഞ് നിന്ന് വ്യക്തിയായിരുന്നു സുഗതകുമാരി.

സ്ത്രീ സമൂഹത്തിന്റെ ഉന്നമനത്തിനും പുരോഗതിക്കും അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും നടത്തിയ അശ്രാന്ത പരിശ്രമങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. അഗതികളായ സ്ത്രീകള്‍ക്കുവേണ്ടി അത്താണി എന്ന ഭവനം, മാനസിക രോഗികള്‍ക്കുവേണ്ടി പരിചരണാലയം, അഭയഗ്രാമം എന്നിങ്ങനെ കേരളത്തിന്റെ സാമൂഹിക രംഗത്ത് സുഗതകുമാരി നല്കിയ സംഭാവനകള്‍ പലതാണ്.
സംസ്ഥാന വനിതാ കമ്മീഷന്റെ അദ്ധ്യക്ഷയായും പ്രവര്‍ത്തിച്ചു. കവിതകളിലും ജീവിതത്തിലും പ്രകൃതിക്ക് വേണ്ടി നിലകൊണ്ട ടീച്ചര്‍ പ്രകൃതിസംരക്ഷണ സമിതിയുടെ സ്ഥാപക സെക്രട്ടറിയായിരുന്നു.
കവിതകള്‍ക്കും ജീവിതത്തിനും ഒരേവഴിയായിരുന്നു എന്നത് ടീച്ചറിനെ വേറിട്ട് നിര്‍ത്തി. നിരാലംബര്‍ക്കും സ്ത്രീകള്‍ക്കും പ്രകൃതിയ്ക്കും വേണ്ടി എഴുതിയ കവയിത്രി അതേ വഴിയില്‍തന്നെ ജീവിച്ചു.
തനിക്ക് ലഭിച്ച ഭൂമിയെ അടുത്ത തലമുറയ്ക്ക് മനോഹരമായി തന്നെ കൈമാറണമെന്ന് സുഗതകുമാരി ടീച്ചര്‍ക്ക് നിര്‍ബന്ധമായിരുന്നു. പ്രകൃതിയ്ക്കും സ്ത്രീ സമൂഹത്തിനും വേണ്ടി എഴുതിയ വരികള്‍ മലയാളത്തിന്റെ ഹൃദയത്തില്‍ നിന്ന് മാഞ്ഞുപോകില്ല എന്നുറപ്പാണ്, ജയരാജൻ പറഞ്ഞു.
-
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
വിജയുടെ പാര്‍ട്ടിയില്‍ രണ്ടാം സമ്പന്നന് ഇദ്ദേഹമാണ്; 63000 രൂപയുടെ സൈക്കിള്‍, ചെന്നൈയില്‍ 2 വീട്












Click it and Unblock the Notifications