കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമാനത്താവള വിവാദം:അദാനിയുമായുള്ള ബന്ധം അറിഞ്ഞിരുന്നില്ല,സർക്കാർ പ്രതിരോധത്തിലല്ലെന്ന് ഇപി ജയരാജൻ

Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ കൈമാറ്റവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾക്കിടെ പ്രതികരണവുമായി വ്യവസായ മന്ത്രി ഇ പി ജയരാജൻ. സർക്കാർ നിയമസഹായം തേടിയ ബന്ധമുള്ള സ്ഥാപനമാണ് സിറിൽ അമർ ചന്ദ് മംഗൾദാസ് എന്ന കമ്പനിയും ഗൌതം അദാനിയും തമ്മിലുള്ള ബന്ധം പുറത്തുവന്നതാണ് പുതിയ വിവാദത്തിന് വഴിയൊരുക്കിയിട്ടുള്ളത്. കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ സിപിഎം നടത്തുന്ന സത്യാഗ്രഹ സമരത്തിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് മന്ത്രി ഇ പി ജയരാജൻ ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്.

ഞാന്‍ രാഷ്ട്രീയക്കാരന്‍ പോലുമല്ല, പിന്നെങ്ങനെ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവുമെന്ന് ഗൊഗോയ്ഞാന്‍ രാഷ്ട്രീയക്കാരന്‍ പോലുമല്ല, പിന്നെങ്ങനെ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവുമെന്ന് ഗൊഗോയ്

അറിഞ്ഞത് ഇപ്പോൾ മാത്രം

അറിഞ്ഞത് ഇപ്പോൾ മാത്രം

സർക്കാർ നിയോഗിച്ച കൺസൾട്ടൻസി അദാനിയുമായുള്ള ബന്ധം മറച്ചുവെന്നാണ് മന്ത്രി ചൂണ്ടിക്കാണിക്കുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതലയുമായി ബന്ധപ്പെട്ട് സർക്കാർ നിയമസഹായം തേടിയ ബന്ധമുള്ള സ്ഥാപനമാണ് സിറിൽ അമർ ചന്ദ് മംഗൾദാസ് എന്ന കമ്പനിയും അദാനിയും തമ്മിൽ ബന്ധമുണ്ടെന്ന കാര്യം അറിയുന്നത് ഇപ്പോൾ മാത്രമാണെന്നും മന്ത്രി വ്യക്തമാക്കി. ഇതോടെ ആവശ്യമായ തുടർ നടപടികൾ സ്വീകരിക്കുമെന്നും ഇപി ജയരാജൻ കൂട്ടിച്ചേർത്തു. ഗൌതം അദാനിയുമായി ബന്ധമുള്ള സ്ഥാപനമാണ് സിറിൽ അമർ ചന്ദ് മംഗൾദാസ് എന്നത് കെഎസ്ഐഡിസി അറിഞ്ഞില്ലെന്നണ് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വ്യക്തമാക്കിയിട്ടുള്ളത്. ഇപ്പോഴത്തെ വിവാദങ്ങൾ അദാനിയെ സഹായിക്കുന്നതിന് വേണ്ടിയുള്ളതാണെന്ന ആരോപണവും കോടിയേരി ഉന്നയിക്കുന്നു.

തെളിവ് ലഭിച്ചാൽ അന്വേഷണം

തെളിവ് ലഭിച്ചാൽ അന്വേഷണം

തിരുവനന്തപുരം വിമാനത്തവള വിഷയത്തിൽ സംസ്ഥാന സർക്കാർ പ്രതിരോധത്തിലല്ല. ബിഡ് ചോർന്നതിന് തെളിവ് ലഭിച്ചാൽ അന്വേഷണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. പ്രസ്തുത കൺസൽട്ടൻസിയെ ഇടപാട് ഏൽപ്പിക്കുന്നത് ജന്റിൽ മാൻ ലീഗൽ കൺസൾട്ടൻസി എന്ന നിലയിലാണെന്നും കൺസൻസിയ്ക്ക് അദാനി ഗ്രൂപ്പുമായി ഉണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് കെഎസ്ഐഡിസിയെങ്കിലും ശ്രദ്ധയിൽപ്പെടുത്തേണ്ടിയിരുന്നുവെന്നും മന്ത്രി ചൂണ്ടിക്കാണിക്കുന്നു. ഇക്കാര്യം ഇപ്പോൾ മാത്രമാണ് ശ്രദ്ധിക്കപ്പെട്ടത്. എല്ലാവരുടേയും സഹായത്തോടെ തന്നെ മുന്നോട്ടുപോകാനാണ് സർക്കാർനീക്കമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

എന്തുകൊണ്ട് കൺസൽട്ടൻസി?

എന്തുകൊണ്ട് കൺസൽട്ടൻസി?

ഏറ്റവും നല്ല കൺസൽട്ടൻസി ആയതുകൊണ്ടാണ് സിറിൾ അമർ ചന്ദ് മംഗൾദാസ് എന്ന സ്ഥാപനത്തെ ഏൽപ്പിച്ചതെന്ന് വ്യക്തമാക്കിയ മന്ത്രി ഇപി ജയരാജൻ സംസ്ഥാനത്തിന്റെ താൽപ്പര്യം സംരക്ഷിക്കുമെന്ന് കൺസൽട്ടൻസി ഉറപ്പുനൽകിയിരുന്നുവെന്നും കൂട്ടിച്ചേർത്തു. ലേലത്തിൽ പങ്കാളികളായവർ ആരാണെന്ന് കണ്ടെത്താൻ തങ്ങൾക്ക് ദൈവികമായ കഴിവില്ലെന്നനും മന്ത്രി പറയുന്നു. തങ്ങൾക്ക് അദാനി ഗ്രൂപ്പുമായുള്ള ബന്ധത്തെക്കുറിച്ച് തുറന്ന് പറയേണ്ടിയിരുന്നത് കൺസൽട്ടൻസി തന്നെയായിരുന്നുവെന്നും മന്ത്രി പറയുന്നു.

സർക്കാർ ഒത്തുകളിയോ?

സർക്കാർ ഒത്തുകളിയോ?

നേരത്തെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനി ഗ്രൂപ്പിന് ലഭിച്ചത് സർക്കാർ ഒത്തുകളിച്ചതിനെ തുടർന്നാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. അദാനിയെ പരസ്യമായി എതിർത്ത സർക്കാർ തന്നെ രഹസ്യമായി അദാനിയെ സഹായിക്കുന്നുവെന്നാണ് ചെന്നിത്തലയുടെ ആരോപണം. "അദാനിക്ക് താൽപ്പര്യമുള്ള വിമാനത്താവളത്തിന് അദാനിയുമായി ബന്ധമുള്ള കൺസൽട്ടൻസിയുടെ സഹായം തേടിയത് സംശയാസ്പദമാണെന്നാണ് ആരോപണം.

 ഉദ്യോഗസ്ഥനെ നിയോഗിച്ചതും?

ഉദ്യോഗസ്ഥനെ നിയോഗിച്ചതും?

അദാനിയുടെ താൽപ്പര്യം സംരക്ഷിക്കുന്നതിന് വേണ്ടി ഗുജറാത്ത് കേഡറിലുള്ള ഒരു ഐഎഎസ് ഉദ്യോഗസ്ഥനെ കെഎസ്ഐഡിസിയുടെ എംഡിയാക്കി നിയമിക്കുകയും ചെയ്തു. കേരളം ഉറപ്പിച്ച തുക ലേലത്തുക മനസ്സിലാക്കി അദാനി ഉയർന്ന തുക ലേലത്തിൽ വെച്ചു. അങ്ങനെയാണ് കേരളത്തിന് അത് നഷ്ടപ്പെട്ടത്" രമേശ് ചെന്നിത്തല പറഞ്ഞു. സിയാലിനെ കൺസൽട്ടൻസിയാക്കാത്ത സംസ്ഥാന സർക്കാരിന്റെ നീക്കത്തെയും പ്രതിപക്ഷ നേതാവ് ചോദ്യം ചെയ്യുന്നുണ്ട്.

English summary
Minister EP Jayarajan on Thiruvananthapuram airport controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X