Get Updates
Get notified of breaking news, exclusive insights, and must-see stories!

സംഘപരിവാറിന്‌ അധികകാലം പിടിച്ചുനിൽക്കാൻ കഴിയില്ല, ബീഹാർ ഫലത്തെക്കുറിച്ച് ഇപി ജയരാജൻ

തിരുവനന്തപുരം: രാഷ്‌ട്രീയമായി മാത്രമല്ല, സാമൂഹ്യമായും ചരിത്രപരമായും വലിയ പ്രാധാന്യമുള്ള വിജയമാണ് സിപിഎം ബിഹാറിൽ നേടിയതെന്ന് മന്ത്രി ഇപി ജയരാജൻ. ബീഹാറിൽ നിന്ന് ഉത്തരേന്ത്യൻ രാഷ്‌ട്രീയ രംഗത്തിനാകെ പുതിയ ദിശാബോധം നൽകുന്ന തലത്തിലേക്ക്‌ ഇടതുപക്ഷം കരുത്താർജ്ജിക്കുമെന്നും ഇപി ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.

പ്രതികരണത്തിന്റെ പൂർണരൂപം: ബിഹാറിൽ മത്സരിച്ച 29 സീറ്റിൽ 16 ലും വിജയിച്ച ഇടതുപക്ഷത്തിന്റെ മുന്നേറ്റം വലിയൊരു മാറ്റത്തിന്റെ സൂചനയാണ്‌. 25 വർഷത്തിനു ശേഷമാണ്‌ ബിഹാർ നിയമസഭയിൽ ഇടതുപക്ഷത്തിന്‌ 15 ൽ കൂടുതൽ പ്രതിനിധികൾ ഉണ്ടാകുന്നത്‌. സഭയിൽ സാധാരണക്കാരുടെ ശബ്‌ദം കൂടുതൽ ഉച്ചത്തിൽ മുഴങ്ങുമെന്ന്‌ ഇതോടെ ഉറപ്പായി. രാഷ്‌ട്രീയമായി മാത്രമല്ല, സാമൂഹ്യമായും ചരിത്രപരമായും വലിയ പ്രാധാന്യമുള്ള വിജയമാണിത്‌.

EP

ഉത്തരേന്ത്യയിൽ വർഗീയ കാർഡിന്റെ ബലത്തിൽ സംഘപരിവാറിന്‌ അധികകാലം പിടിച്ചുനിൽക്കാൻ കഴിയില്ലെന്ന പ്രഖ്യാപനം കൂടിയാണ്‌ ഇടതുപക്ഷ മുന്നേറ്റം. സി പി ഐ എം വിജയിച്ച വിഭൂതിപൂരിലും മാഞ്ചിയിലും കാൽലക്ഷത്തിലധികമാണ്‌ ഭൂരിപക്ഷം എന്നത്‌ വിജയത്തിന്‌ മാറ്റുകൂട്ടുന്നു. വർഗീയ അജണ്ടയും ജാതി‐മത വേർതിരിവുകളും പ്രചാരണായുധമാക്കിയ സംഘപരിവാർ ശക്തികൾക്കെതിരെ മഹാഗഢ്‌ബന്ധന്‌ കൃത്യമായ ദിശാബോധം നൽകിയത്‌ ഇടതുപക്ഷത്തിന്റെ ക്രിയാത്മകമായ ഇടപെടലാണ്‌.

തൊഴിലില്ലായ്‌മ, കാർഷിക പ്രതിസന്ധി തുടങ്ങിയ ജനകീയ പ്രശ്‌നങ്ങൾ പ്രചാരണ വിഷയമായി ഉയർത്തിക്കൊണ്ടുവരാൻ ഇടതുപക്ഷത്തിന്‌ സാധിച്ചു. ജാതി അടിസ്ഥാനത്തിലും മറ്റും വോട്ടുകൾ ഭിന്നിച്ചു പോകാതെ മുന്നണിയുടെ ഐക്യം ഉറപ്പാക്കുന്നതിൽ ഇടതുപക്ഷ നിലപാടുകൾ നിർണായകമായി. യുവ സ്ഥാനാർത്ഥികളെ ഇടതുപക്ഷം കൂടുതലായി അണിനിരത്തിയത്‌ വലിയ ഉണർവാണ്‌ സഖ്യത്തിനു പകർന്നു നൽകിയത്‌.

അടിസ്ഥാന ജനവിഭാഗങ്ങളെ മറക്കുന്നവർക്കുള്ള മുന്നറിയിപ്പാണ്‌ ബിഹാർ തെരഞ്ഞെടുപ്പ്‌ ഫലം. ബിഹാറിൽ വരും നാളുകളിൽ ഇടതുപക്ഷ സ്വാധീനം കൂടുതൽ വിപുലമാകും. ഉത്തരേന്ത്യൻ രാഷ്‌ട്രീയ രംഗത്തിനാകെ പുതിയ ദിശാബോധം നൽകുന്ന തലത്തിലേക്ക്‌ ഇടതുപക്ഷം കരുത്താർജ്ജിക്കും. അതിനുള്ള നല്ല തുടക്കമാണ്‌ ബിഹാർ. ബിഹാറിൽ ഇടതുപക്ഷ മുന്നേറ്റത്തിന്‌ നേതൃത്വം നൽകിയവർക്കും ഇടുതുപക്ഷത്തിൽ വിശ്വാസമർപ്പിച്ച ജനങ്ങൾക്കും അഭിവാദ്യങ്ങൾ''.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+