Get Updates
Get notified of breaking news, exclusive insights, and must-see stories!

പല സംസ്ഥാനങ്ങളും വീണ്ടും ലോക്ക്ഡൗണിലേക്ക്‌ പോയി കഴിഞ്ഞു, അതൊരു മുന്നറിയിപ്പെന്ന് ഇപി ജയരാജൻ

തിരുവനന്തപുരം: കൊവിഡ്‌ പ്രതിരോധത്തിലെ ഏറ്റവും നിർണായക ഘട്ടത്തിലൂടെയാണ്‌ നാം കടന്നുപോകുന്നത്‌ എന്ന് മന്ത്രി ഇപി ജയരാജൻ. പ്രതിരോധ പ്രവർത്തനം നാടൊന്നാകെ ഒരു കടമയെന്ന നിലയിൽ നിർവഹിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. പല സംസ്ഥാനങ്ങളും വീണ്ടും ലോക്ക്ഡൗണിലേക്ക്‌ പോയി കഴിഞ്ഞുവെന്നും അതൊരു മുന്നറിയിപ്പ് ആണെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

പ്രതികരണം വായിക്കാം: ''വേണം, ജീവന്റെ വിലയുള്ള ജാഗ്രത''. കൊവിഡിന്റെ രണ്ടാംവരവിൽ രോഗബാധിതരുടെ നിരക്ക്‌ ഉയർന്നു കൊണ്ടിരിക്കുകയാണ്‌. രോഗഭീതി അകന്ന്‌, ജീവിതം സാധാരണനിലയിലാകാൻ തുടങ്ങിയ ഘട്ടത്തിലാണ്‌ വീണ്ടും പ്രതിസന്ധി ഉടലെടുത്തത്‌. മഹാരാഷ്‌ട്ര, ഗുജറാത്ത്‌ തുടങ്ങിയ സംസ്ഥാനങ്ങളിൽ മഹാമാരി ദുരിതത്തീയായി പെയ്യുന്നത്‌ നാം കാണുന്നു. രാജ്യത്ത്‌ പ്രതിദിന രോഗികളുടെ എണ്ണം 2 ലക്ഷം കടന്നു. കേരളത്തിലും പ്രതിദിന നിരക്ക്‌ ഇരുപതിനായിരത്തോട്‌ അടുക്കുകയാണ്‌.

ആദ്യഘട്ടത്തിൽ കൊവിഡിനെ നല്ലനിലയിൽ പ്രതിരോധിക്കാൻ കേരളത്തിന്‌ സാധിച്ചു. അതുകൊണ്ട്‌ തന്നെ മരണം കുറവായിരുന്നു. രോഗത്തെ തടയാനും രോഗികൾക്ക്‌ മെച്ചപ്പെട്ട ചികിത്സ നൽകാനും സാധിച്ചു. വാക്‌സിനേഷൻ നല്ലനിലയിൽ നടത്താൻ കേരളത്തിന്‌ കഴിയുന്നുണ്ട്‌. എന്നാൽ, ആവശ്യമായ വാക്‌സിൻ ലഭ്യമാകുന്നില്ല. രോഗബാധിതരുടെ എണ്ണം കൂടുമ്പോൾ ഏറ്റവും വലിയ പ്രശ്‌നം, ആരോഗ്യസംരക്ഷണ സംവിധാനങ്ങളുടെ അപര്യാപ്‌തതയാണ്‌.

covid

വെന്റിലേറ്ററും ഓക്‌സിജനും അടക്കമുള്ളവ എല്ലാവർക്കും ലഭ്യമാക്കാൻ കഴിയാത്ത അവസ്ഥ വരും. അത്‌ വലിയ ദുരന്തത്തിന്‌ വഴിവെക്കും. അത്തരം സാഹചര്യം ഒഴിവാക്കുക എന്നതാണ്‌ ഏറ്റവും പ്രധാനം. കൊവിഡ്‌ പ്രതിരോധത്തിലെ ഏറ്റവും നിർണായകഘട്ടത്തിലൂടെയാണ്‌ നാം കടന്നുപോകുന്നത്‌. പ്രതിരോധ പ്രവർത്തനം നാടൊന്നാകെ ഒരു കടമയെന്ന നിലയിൽ നിർവഹിക്കേണ്ട അവസരമാണ്‌. ഔദ്യോഗിക സംവിധാനങ്ങൾക്കൊപ്പം ഓരോ വ്യക്തിയും ഉണർന്നു പ്രവർത്തിക്കണം. ആരോഗ്യപ്രവർത്തകർക്ക്‌ എല്ലാ പിന്തുണയും നൽകണം. കൂടുതൽ പേർ സന്നദ്ധ പ്രവർത്തനങ്ങൾക്ക്‌ രംഗത്തിറങ്ങണം.

Recommended Video

cmsvideo
    Reports says covid cases will increase upto 50,000 in a day in Kerala

    കൊവിഡ് രൂക്ഷം, പലായനം തുടങ്ങി കുടിയേറ്റ തൊഴിലാളികൾ, ചിത്രങ്ങൾ കാണാം

    രോഗപ്രതിരോധത്തിനായി പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങൾ എല്ലാവരും കൃത്യമായി പാലിക്കണം. എപ്പോഴും പറയുന്ന പോലെ സാമൂഹ്യഅകലവും ശുചിത്വവും പാലിക്കാൻ ശ്രദ്ധിക്കണം. അത്യാവശ്യ ഘട്ടങ്ങളിൽ ഒഴികെ കൂടിച്ചേരലുകൾ ഒഴിവാക്കുക. കുട്ടികളിലും മുതിർന്നവരിലും ഉണ്ടാകുന്ന മാനസിക പ്രശ്‌നങ്ങളും അതിജീവിക്കണം. പല സംസ്ഥാനങ്ങളും വീണ്ടും ലോക്ക്ഡൗണിലേക്ക്‌ പോയി കഴിഞ്ഞു. അവിടങ്ങളിൽ സ്ഥിതി അത്രത്തോളം ഗുരുതരമായി. അതൊരു മുന്നറിയിപ്പാണ്‌. ജീവനാണ്‌ പ്രധാനം, ഒപ്പം നാടിന്റെ നിലനിൽപ്പും. മഹാമാരിയെ അതിജീവിക്കാൻ കൂട്ടായി പ്രയത്‌നിക്കാം. കരുതലോടെ മുന്നോട്ടുപോകാം''.

    പാര്‍ട്ടി വെയറില്‍ അതി സുന്ദരിയായി ഹെബ്ബാ പട്ടേല്‍, വൈറലായ ചിത്രങ്ങള്‍ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+