• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബിനീഷ് കോടിയേരിയ്ക്കെതിരെ പരാതി ഉന്നയിച്ചെന്ന വാര്‍ത്ത അടിസ്ഥാനരഹിതം, ഏഷ്യാനെറ്റ് ന്യൂസിനെതിരെ ഇപി

തിരുവനന്തപുരം: പൊതു പ്രവര്‍ത്തകര്‍ക്കെതിരായ വ്യക്തിപരമായ ആക്ഷേപങ്ങള്‍ ഉള്‍പ്പെടുന്നതും ഇടതുപക്ഷത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതുമായ വ്യാജ വാര്‍ത്താ പ്രചാരണം പരിധിവിട്ട് പോവുകയാണ്. ആ കൂട്ടത്തില്‍ ഒന്നാണ് ഇന്ന് ഏഷ്യാനെറ്റ് ന്യൂസ് തന്നെ പരാമര്‍ശിച്ചു നല്‍കിയ അടിസ്ഥാനരഹിതമായ വാര്‍ത്ത എന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും വ്യവസായ മന്ത്രിയുമായ ഇ പി ജയരാജന്‍ പറഞ്ഞു.

മോശക്കാരനായി ചിത്രീകരിക്കാന്‍

മോശക്കാരനായി ചിത്രീകരിക്കാന്‍

എല്‍ ഡി എഫ് ഗവണ്‍മെന്റിനെയും സിപിഐഎമ്മിനെയും മോശക്കാരനായി ചിത്രീകരിക്കാന്‍ ലക്ഷ്യമിട്ടുള്ള സൃഷ്ടിയാണത്.

ഉന്നതമായ സാഹോദര്യബോധത്തോടെ പ്രവര്‍ത്തിക്കുന്നവരാണ് സിപിഐഎം നേതാക്കളും പ്രവര്‍ത്തകരും. 'കോടിയേരി ബാലകൃഷ്ണനും ഇ പി ജയരാജനും തമ്മില്‍ വ്യക്തിപരവും സംഘടനാപരവുമായി' പ്രശ്നങ്ങള്‍ ഉടലെടുത്തു എന്നാണു ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത.

ഒരു ബന്ധവുമില്ലാത്തതാണ്

ഒരു ബന്ധവുമില്ലാത്തതാണ്

ആ വാര്‍ത്തയില്‍ പറഞ്ഞ കാര്യങ്ങള്‍ വാസ്തുതയുമായി ഒരു ബന്ധവുമില്ലാത്തതാണ്. അത്തരത്തിലുള്ള ഒരു വിഷയവും പാര്‍ട്ടിക്കു മുന്നിലില്ല. സ്വര്‍ണ്ണക്കടത്ത് കേസുമായി സംസ്ഥാന ഗവണ്‍മെന്റിനെയും സി പി ഐഎ എമ്മിനെയും ബന്ധപ്പെടുത്തി അവഹേളിക്കുക എന്ന ലക്ഷ്യത്തോടെ നിരവധി കള്ളക്കഥകളാണ് പ്രചരിപ്പിക്കുന്നത്.

നീചമായ വ്യാജപ്രചാരണങ്ങള്‍

നീചമായ വ്യാജപ്രചാരണങ്ങള്‍

സിപിഎം നേതാക്കളുടെ കുടുംബാംഗങ്ങള്‍ക്ക് എതിരെ പോലും നീചമായ വ്യാജപ്രചാരണങ്ങള്‍ അഴിച്ചുവിടുന്നു. രാഷ്ട്രീയ എതിരാളികള്‍ ഒരു കൂട്ടം മാധ്യമങ്ങളെ കൂട്ടുപിടിച്ചു നടത്തുന്ന കള്ളക്കളികള്‍ ജനം തിരിച്ചറിയും. ഇത്തരക്കാര്‍ക്ക് ജനങ്ങള്‍ തന്നെ ഉചിതമായ തിരിച്ചടി നല്‍കും- ഇ പി ജയരാജന്‍ പറഞ്ഞു.

ജയരാജന്റെ മകന്‍

ജയരാജന്റെ മകന്‍

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനൊപ്പം മന്ത്രി ഇപി ജയരാജന്റെ മകന്റെ ഫോട്ടോ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇതേ ചൊല്ലിയാണ് പുതിയ വിവാദം. ജയരാജന്റെ മകന്‍ ജെയ്സണ്‍ രാജ് സ്വപ്നയ്ക്കൊപ്പം നില്‍ക്കുന്ന ചിത്രം പുറത്ത് വിട്ടത് കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയാണ് എന്നാണ് പുറത്തുവന്ന വാര്‍ത്ത.

cmsvideo
  Bineesh Kodiyeri Is One Of The directors Of B capital | Oneindia Malayalam
  ഏഷ്യാനെറ്റ് ന്യൂസ്

  ഏഷ്യാനെറ്റ് ന്യൂസ്

  ഇത് സംബന്ധിച്ച് ഇപി ജയരാജന്‍ പാര്‍ട്ടിയ്ക്കുള്ളില്‍ പരാതി ഉന്നയിക്കാന്‍ ഒരുങ്ങുകയാണ് എന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. സ്വര്‍ണക്കടത്ത് വിവാദം ചര്‍ച്ച ചെയ്യുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇക്കാര്യം ഉന്നയിക്കും എന്നാണ് ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയില്‍ പറയുന്നത്.

  'പിണറായിയെ ഷോക്കടിപ്പിക്കുകയോ നെല്ലിക്കാത്തളം വെക്കുകയോ ചെയ്യണം'! തിരിച്ചടിച്ച് സന്ദീപ് വാര്യർ!

  ഉമ്മൻചാണ്ടിയുടെ ആ പ്രത്യേകത വെളിപ്പെടുത്തി മമ്മൂട്ടി, വിയോജിപ്പ് ഒരു കാര്യത്തിൽ; അത് പറയാറുമുണ്ട്..!

  വായിൽ തോന്നിയത് കോതയ്ക്ക് പാട്ട്!!! അനിൽ അക്കരയ്ക്ക് ചുട്ടമറുപടിയുമായി എസി മൊയ്തീൻ

  English summary
  Minister EP Jayarajan said that the news broadcast by Asianet News was baseless
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X