കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കാനില്ല, സിപിഎമ്മിനെ ഞെട്ടിച്ച് ഇപി ജയരാജന്‍; വിശദീകരണം ഇങ്ങനെ

Google Oneindia Malayalam News

കണ്ണൂര്‍: രാഷ്ട്രീയ ജീവിതത്തില്‍ നിര്‍ണായക തീരുമാനമെടുത്ത് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മന്ത്രിയുമായ ഇപി ജയരാജന്‍. ഇനി ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കാനില്ലെന്ന തീരുമാനമെടുത്തിയിരിക്കുകയാണ് ഇപി ജയരാജന്‍. രണ്ട് തവണ തുടര്‍ച്ചയായി മത്സരിച്ചവര്‍ മാറിനില്‍ക്കണമെന്ന തീരുമാനത്തെ തുടര്‍ന്ന് ഈ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ജയരാജന്‍ നേരത്തെ അറിയിച്ചിരുന്നു.

Recommended Video

cmsvideo
പാര്‍ട്ടി പറഞ്ഞാലും ഇനി മത്സരിക്കില്ല-ഇപി ജയരാജന്‍ | Oneindia Malayalam
ep

ലീഗ് ഇടതുപക്ഷത്തേക്ക് പോയേക്കാം... എല്‍ഡിഎഫ് 25 വര്‍ഷം ഭരിച്ചേക്കും; ഹിന്ദു പാര്‍ലമെന്റ് പിന്തുണ യുഡിഎഫിന്ലീഗ് ഇടതുപക്ഷത്തേക്ക് പോയേക്കാം... എല്‍ഡിഎഫ് 25 വര്‍ഷം ഭരിച്ചേക്കും; ഹിന്ദു പാര്‍ലമെന്റ് പിന്തുണ യുഡിഎഫിന്

പിന്നാലെ ഇനി ഒരിക്കലും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന പ്രഖ്യാപനമാണ് ഇപി ഇപ്പോള്‍ നടത്തിയിരിക്കുന്നത്. എല്‍ഡിഎഫ് കണ്ണൂര്‍ നിയമസഭ മണ്ഡലം പ്രകടന പത്രിക പ്രകാശനം ചെയ്തതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് തവണ മത്സരിച്ചവര്‍ ഇത്തവണ മാറിനില്‍ക്കണമെന്ന തീരുമാനത്തില്‍ സിപിഎം എത്തിയിരുന്നു. ഈ തീരുമാനത്തെ തുടര്‍ന്ന് ഇപി ജയരാജന് ഇളവ് ലഭിച്ചിരുന്നില്ല.

'ഇനി എല്ലാം ഒരുമിച്ച്, നമ്മൾ അഞ്ച് പേരും ഫൈനലിൽ ഉണ്ടാകും', ഞെട്ടിക്കുന്ന നീക്കവുമായി കിടിലം ഫിറോസ്'ഇനി എല്ലാം ഒരുമിച്ച്, നമ്മൾ അഞ്ച് പേരും ഫൈനലിൽ ഉണ്ടാകും', ഞെട്ടിക്കുന്ന നീക്കവുമായി കിടിലം ഫിറോസ്

തന്റെ മണ്ഡലമായ മട്ടന്നൂരില്‍ വികസന രംഗത്ത് കോടികളുടെ പദ്ധതി എത്തിച്ച ജയരാജന്‍ അതിന്റെ പൂര്‍ത്തീകരണത്തിന് മുമ്പ് തന്നെ പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിന്ന് മാറി നില്‍ക്കേണ്ട പരിഭവമാണ് ഇതിന് പിന്നിലെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ അദ്ദേഹം വിശദീകരണം നല്‍കിയിട്ടില്ല.

ഈ രാഷ്ട്രീയ നേതാക്കളെ മനസിലായോ? കാണാം കേരളത്തിന്റെ പ്രിയങ്കരായ നേതാക്കളുടെ കാരിക്കേച്ചറുകള്‍

ഇന്ന് മാലപ്പടക്കം ആയിരുന്നെങ്കില്‍ നാളെ ഗുണ്ടാണ് സൂര്‍ത്തുക്കളെ; വൈറലായി അശ്വതിയുടെ ബിഗ് ബോസ് റിവ്യൂഇന്ന് മാലപ്പടക്കം ആയിരുന്നെങ്കില്‍ നാളെ ഗുണ്ടാണ് സൂര്‍ത്തുക്കളെ; വൈറലായി അശ്വതിയുടെ ബിഗ് ബോസ് റിവ്യൂ

അതസേമയം, രണ്ട് ടേം നിബന്ധന പാലിച്ചാണ് മത്സരരംഗത്ത് നിന്ന് മാറി നിന്നത്. തിരഞ്ഞെടുപ്പ് രംഗത്തേക്ക് ഇറങ്ങാന്‍ വയ്യ. തനിക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും പ്രായവും ഏറെയായെന്നും അദ്ദേഹം പറയുന്നു. നേരത്തെ അഴീക്കോട് മണ്ഡലത്തില്‍ നിന്ന് ഒരു തവണ തോല്‍ക്കുകയും അടുത്ത തവണ ജയിക്കുകയും ചെയ്ത ജയരാജന്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത്് എത്തിയതിനെ തുടര്‍ന്ന്ാ പാര്‍ലമെന്ററി രാഷ്ട്രീയം ഉപേക്ഷിച്ചിരുന്നു. പിന്നീട് 2011ലാണ് മത്സര രംഗത്തിറങ്ങിയത്.

അപ്രതീക്ഷിത അട്ടിമറികൾ, വടക്കൻ കേരളത്തിൽ തീപാറും പോരാട്ടം, 24 ന്യൂസ് മെഗാ പ്രീ പോള്‍ സര്‍വ്വേഫലംഅപ്രതീക്ഷിത അട്ടിമറികൾ, വടക്കൻ കേരളത്തിൽ തീപാറും പോരാട്ടം, 24 ന്യൂസ് മെഗാ പ്രീ പോള്‍ സര്‍വ്വേഫലം

വന്‍ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച; ഏഷ്യാനെറ്റ് ന്യൂസ് രണ്ടാം സര്‍വ്വേയില്‍ എൽഡിഎഫ് തരംഗംവന്‍ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച; ഏഷ്യാനെറ്റ് ന്യൂസ് രണ്ടാം സര്‍വ്വേയില്‍ എൽഡിഎഫ് തരംഗം

ധാവണിയിലും ഗ്ലാമറസായി വിരാനിക ഷെട്ടി, സൗന്ദര്യത്തിന്റെ രഹസ്യം എന്തെന്ന് ആരാധകര്‍; വൈറല്‍ ചിത്രങ്ങള്‍ കാണാം

English summary
Minister EP Jayarajan says he will not contest any more elections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X