കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലാരിവട്ടം മേല്‍പ്പാലം; ജനങ്ങൾക്ക് നൽകിയ ഉറപ്പ് പോലെ തന്നെ 100 വര്‍ഷത്തെ ഈട് ഉറപ്പ്; മന്ത്രി ജി സുധാകരന്‍

Google Oneindia Malayalam News

തിരുവനന്തപുരം: ജനങ്ങൾക്ക് നൽകിയ ഉറപ്പ് പോലെ തന്നെ 100 വര്‍ഷത്തെ ഈട് ഉറപ്പ് നല്‍കിക്കൊണ്ട് പുനര്‍നിര്‍മ്മാണം നടത്തിയ പാലാരിവട്ടം മേല്‍പ്പാലം അഞ്ചര മാസം കൊണ്ട് തന്നെ ഗതാഗതയോഗ്യമാക്കാൻ സാധിച്ചെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. പാലാരിവട്ടം മേല്‍പ്പാലം തുറന്നുകൊടുത്തതിന് ശേഷമുള്ള ആദ്യ യാത്രക്ക് ശേഷം ഫേസ്ബുക്കിലുടെ പ്രതികരിക്കുകയായിരുന്നു ജി സുധാകരന്‍. പാലം പണി വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ ശക്തമായി നേതൃത്വം നൽകിയ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയനോടുള്ള നന്ദി രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ജി സുധാകരന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

പുതുക്കി നിർമ്മിച്ച പാലാരിവട്ടം മേൽപ്പാലത്തിൽ ഗതാഗതം സുഖമമായി. മേൽപ്പാലം സന്ദർശിക്കുകയും പാലത്തിലൂടെ യാത്ര നടത്തുകയും ചെയ്തു. ജനങ്ങൾക്ക് നൽകിയ ഉറപ്പ് പോലെ തന്നെ 100 വര്‍ഷത്തെ ഈട് ഉറപ്പ് നല്‍കിക്കൊണ്ട് പുനര്‍നിര്‍മ്മാണം നടത്തിയ പാലാരിവട്ടം മേല്‍പ്പാലം അഞ്ചര മാസം കൊണ്ട് തന്നെ ഗതാഗതയോഗ്യമാക്കാൻ നമുക്ക് സാധിച്ചു.

g sudakaran

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അമിത് ഷാ തമിഴ്‌നാട്ടില്‍, ചിത്രങ്ങള്‍ കാണാം
22.68 കോടി രൂപ പുനര്‍നിര്‍മ്മാണച്ചെലവു കണക്കാക്കിയ പ്രസ്തുത നിര്‍മ്മാണത്തിന് 8 മാസക്കാലയളവു നല്‍കിയിരുന്നെങ്കിലും കരാര്‍ കമ്പനിക്ക് അഞ്ചര മാസത്തിനുള്ളില്‍ തന്നെ പാലം നിര്‍മ്മാണം പൂര്‍ത്തീകരിക്കാൻ സാധിച്ചു എന്നുള്ളത് അഭിനന്ദനാർഹമാണ്..
ഇതിന് വേണ്ടി ശക്തമായി നേതൃത്വം നൽകിയ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയനോടുള്ള നന്ദി രേഖപ്പെടുത്തുന്നു.

നിർമ്മാണം നടത്തിയ ഊരാളുങ്കൽ സൊസൈറ്റിയോടും, മേൽനോട്ടം വഹിച്ച ഡോ. ഇ.ശ്രീധരനോടും, നിർമ്മാണ ജോലികളിൽ ഏർപ്പെട്ട എഞ്ചിനീയർമാരോടും തൊഴിലാളി സഹോദരങ്ങളോടുമുള്ള നന്ദിയും സ്നേഹവും രേഖപ്പെടുത്തുന്നു. ഒപ്പം സഹകരിച്ച എറണാകുളം ജനതയോടും ജനപ്രതിനിധികളോടുമുള്ള കൃതജ്ഞതയും അറിയിക്കുന്നു..

സാറ അലി ഖാന്റെ മനോഹരമായ ചിത്രങ്ങള്‍ കാണാം

English summary
minister g sudhakaran about palarivattom flyover reopen
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X