കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊതുമരാമത്ത് വകുപ്പ് ഭക്ഷ്യവസ്തുക്കൾ സൗജന്യമായി നൽകുന്നുവെന്ന് വ്യാജപ്രചരണം

Google Oneindia Malayalam News

തിരുവനന്തപുരം; കൊറോണയുടെ പശ്ചാത്തലത്തിൽ സംസ്ഥാന പൊതുമരമാത്ത് വകുപ്പ് സൗജന്യമായി ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്നുവെന്ന വ്യാജപ്രചരണത്തിനെതിരെ മന്ത്രി ജി സുധാകരൻ. പ്രചരണം നടത്തിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

40 കിലോ പുഴുങ്ങലരിയും 10 കിലോ പഞ്ചസാരയും 10 കിലോ മൈദയും 10 കിലോ പച്ചരിയും അ‍ടക്കമുള്ള സാധനങ്ങള്‍ പൊതുമരാമത്ത് വകുപ്പ് സൗജന്യമായി നൽകുമെന്നാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. പൊതുമരാമത്ത് വകുപ്പിന് ഭക്ഷ്യസാധനങ്ങള്‍ വിതരണം ചെയ്യുന്ന ഉത്തരവാദിത്വമില്ലെന്ന് മന്ത്രി ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. അദ്ദേഹത്തിന്റെ പോസ്റ്റ് വായിക്കാം

 g-sudhakaran-3

ഫെയ്സ്ബുക്ക്, വാട്സ്ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയകളില്‍ സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്‍റെതായ പേരില്‍ സൗജന്യമായി ഭക്ഷ്യസാധാനങ്ങള്‍ എല്ലാ റേഷന്‍ കാര്‍ഡിലും കോവിഡ് ബോണസായി കൊടുക്കുന്നു എന്ന തരത്തില്‍ വ്യാജ പ്രചരണം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടു. കൊവിഡ്-19 ന്‍റെ സാഹചര്യത്തില്‍ ഇത്തരം വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവരെ കണ്ടെത്തി ആവശ്യമായ നടപടി സ്വീകരിക്കുന്നതാണ്. പൊതുമരാമത്ത് വകുപ്പിന് ഭക്ഷ്യസാധനങ്ങള്‍ വിതരണം ചെയ്യുന്ന ഉത്തരവാദിത്വമില്ല.വ്യാജ പ്രചരണം നടത്താതിരിക്കുക.

അതിനിടെ കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കാസർഗോഡ് ജില്ലയിൽ സർക്കാർ സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. കൊവിഡ് ബാധിച്ച കണ്ണൂർ, പത്തനംതിട്ട , എറണാകുളം എന്നീ ജില്ലകളിൽ ഭാഗിക ലോക്ക് ഡൗണും നടപ്പാക്കും. ജില്ലകൾ പൂർണമായും അടച്ചിടണമെന്ന് കേന്ദ്രം നിർദ്ദേശിച്ചിരുന്നുവെങ്കിലും മന്ത്രിമാരുമായി നടത്തിയ ഉന്നത തല യോഗത്തിലും പൂർണ നിയന്ത്രണം വേണ്ടെന്ന് സർക്കാർ തിരുമാനിക്കുകയായിരുന്നു.

സമൂഹ വ്യാപനം തടയുന്നതിന്റെ ഭാഗമായി കാസർഗോഡ് ഇന്നലെ രാത്രി ഒൻപത് മുതൽ നിരോധനാജ്ഞ പ്രാബല്യത്തിൽ വന്നിരുന്നു. ഇവിടെ പൊതുഗതാഗത സംവിധാനങ്ങൾ എല്ലാം നിർത്തലാക്കിയിട്ടുണ്ട്. ഭക്ഷ്യസാധനങ്ങൾ ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങൾ ലഭിക്കുന്ന കടകൾ മാത്രം രാവിലെ 11 മുതൽ 5 മണി വരെ പ്രവർത്തിക്കും. കാസർഗോഡ്-കണ്ണൂർ ജില്ലാ അതിർത്തികളും അടച്ചിട്ടുണ്ട്.

'മോഹൻലാലിനെ കരുതൽ തടങ്കലിൽ എടുക്കണം, ചാനലിലൂടെ മാപ്പ് പറയണം, കേരളം കേരളം എന്ന് പറഞ്ഞാൽ മാത്രം പോര''മോഹൻലാലിനെ കരുതൽ തടങ്കലിൽ എടുക്കണം, ചാനലിലൂടെ മാപ്പ് പറയണം, കേരളം കേരളം എന്ന് പറഞ്ഞാൽ മാത്രം പോര'

കൈയ്യടിക്കുമ്പോൾ അത് പ്രാർത്ഥനയാകും, ആ പ്രാർത്ഥനയിൽ അണുക്കൾ നശിക്കും, മലക്കം മറിഞ്ഞ് മോഹൻലാൽകൈയ്യടിക്കുമ്പോൾ അത് പ്രാർത്ഥനയാകും, ആ പ്രാർത്ഥനയിൽ അണുക്കൾ നശിക്കും, മലക്കം മറിഞ്ഞ് മോഹൻലാൽ

കൈയ്യടിക്കുന്നത് ദുഷ്ടശക്തികളായ കൊറോണയെ നശിപ്പിക്കും; മോഹൻലാലിന് പിന്നാലെ അമിതാബ് ബച്ചനുംകൈയ്യടിക്കുന്നത് ദുഷ്ടശക്തികളായ കൊറോണയെ നശിപ്പിക്കും; മോഹൻലാലിന് പിന്നാലെ അമിതാബ് ബച്ചനും

English summary
minister G Sudhakaran against fake messages
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X