കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിഫ്ബിയിലെ ഉദ്യോഗസ്ഥർക്കെതിരെ വിമർശനവുമായി ജി സുധാകരൻ; ഐസക്കിന് ഒളിയമ്പ്!

Google Oneindia Malayalam News

തിരുവനന്തപുരം: ആലപ്പുഴയിലെ കുടിവെള്ളപ്രശ്നത്തിലൂന്നി തോമസ് ഐസക് - ജി സുധാകരന്‍ പോര് . കിഫ്ബിക്കെതിരെയാണ് മന്ത്രി ജി സുധാകരന്റെ രൂക്ഷ വിമർശനം ഉയർത്തിയത്. ഭക്ഷണം വിഴുങ്ങാൻ ഇരിക്കുന്ന ബകനെ പോലെയാണ് കിഫ്ബിയിലെ ഉദ്യോഗസ്ഥരെന്ന് ജി സുധാകരൻ തുറന്നടിച്ചു. പദ്ധതികള്‍ വിഴുങ്ങുന്ന സംവിധാനമായി കിഫ്ബി മാറിയെന്ന് ഐസക്കിനെ ഉന്നംവച്ച് സുധാകരന്‍ തുറന്നടിച്ചു.

 പാലാരിവട്ടം പാലം അഴിമതി;ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം വഴിമുട്ടി, അന്വേഷണത്തിന് മുൻകൂർ അനുമതിയില്ല പാലാരിവട്ടം പാലം അഴിമതി;ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം വഴിമുട്ടി, അന്വേഷണത്തിന് മുൻകൂർ അനുമതിയില്ല

അരൂരിലെ തെരഞ്ഞെടുപ്പ് തോല്‍വിക്കുത്തരവാദി ജി സുധാകരനാണെന്ന് പറഞ്ഞ് സുധാകരന്‍ പക്ഷത്തിനെതിരെ മറുപക്ഷം കടന്നാക്രമണം ശക്തമാക്കുമ്പോഴാണ് തോമസ് ഐസക്കിനെയും ധനവകുപ്പിനെയും സുധാകരന്‍ പ്രതിസ്ഥാനത്ത് നിർത്തുന്നത്. സിഎജി ഓഡിറ്റിലെ പ്രശ്നങ്ങളടക്കം ചൂണ്ടിക്കാട്ടി പ്രതിപക്ഷം നിയമസഭയില്‍ പറഞ്ഞ ആരോപണങ്ങളാണ് എല്‍ഡിഎഫ് മന്ത്രിസഭയിലെ ഒരു മന്ത്രി തന്നെ പരസ്യമായി പറഞ്ഞിരിക്കുന്നത്.

G Sudhakaran

വലിയ റോഡുകൾ നിർമിക്കുന്ന കിഫ്ബി അതിന്റെ നടത്തിപ്പും ഏറ്റെടുക്കണമെന്നാണ് മന്ത്രി ജി സുധാകരന്റെ നിലപാട്. തകർന്ന റോഡുകളുടെ പഴി മുഴുവൻ പൊതുമരാമത്ത് വകുപ്പിനെന്ന് മന്ത്രി നേരത്തെയും ചൂണ്ടിക്കാട്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദേശീയ പാത വികസനത്തിൽ കേരളത്തോട് കേന്ദ്രം അവഗണന തുടരുകയാണെന്നും മന്ത്രി പറഞ്ഞു. ശബരിമലയിൽ റോഡ് നിർമാണം നവംബർ പത്തിന് മുമ്പ് തീർക്കേണ്ടതായിരുന്നു. ഉദ്യോഗസ്ഥ തലത്തിലെ വീഴ്ചയാണ് പണി വൈകാൻ കാരണമെന്നും ചീഫ് എഞ്ചിനീയറോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

English summary
Minister G Sudhakaran against KIFBI officials
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X