Get Updates
Get notified of breaking news, exclusive insights, and must-see stories!

താര രാജാക്കന്മാർക്ക് അൽപ്പത്തരം; ദിലീപിനെ 'കൊട്ടി' ജി സുധാകരൻ, ചാപ്ലിനെപേലുള്ളവരെ കണ്ട് പഠിക്കണം....

തിരുവനന്തപുരം: മലയാള സിനിമയിലെ താരങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി സംസ്ഥാന പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ. മലയാളത്തിലെ താര രാജാക്കന്മാർക്ക് അൽപ്പത്തരമാണെന്നും ചാർളി ചാപ്ലിനെപോലുള്ള പ്രതിഭകളെ അവർ കണ്ടു പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു. സിനിമയിലെ പുതിയ പ്രവണതകള്‍ യുവതലമുറയെ വഴി തെറ്റിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ചാര്‍ളി ചാപ്ലിനെ പോലുള്ള പ്രതിഭകള്‍ ഒരിക്കലും പെണ്ണുങ്ങളെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ദിലീപിന്റെ കേസുമായി ബന്ധപ്പെട്ടാണ് ഈ പരാമർശമെന്ന് പകൽപോലെ വ്യക്തമാണ്. തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ കുട്ടിള്‍ക്കായി സംഘടിപ്പിച്ച ചലചിത്രമേള ഉദ്ഘാടനം ചെയ്യവെയാണ് അദ്ദേഹം ഇത്തരത്തിൽ പരാമർശം നടത്തിയത്.

G Sudhakaran

കോടികള്‍ വാങ്ങി സകല പരസ്യങ്ങള്‍ക്കും നിന്നു കൊടുക്കുന്നവരാണ് മലയാളത്തിലെ ഭൂരിഭാഗം താരങ്ങളും. ചാപ്ലിനെ പോലുള്ളവർ അമ്മയെന്ന സംഘടനയുണ്ടാക്കി മക്കളെ പുറത്താക്കിയിട്ടില്ല. അദ്ദേഹം അനധികൃതമായി സ്വത്ത് സമ്പാദിക്കുകയോ സ്ത്രീകളെ തട്ടിക്കൊണ്ട് പോകുകയോ ചെയ്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ദിലീപ് വിഷയത്തിൽ ഇതിനു മുമ്പും ജി സുധാകരൻ രൂക്ഷ വിമർശനം നടത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+