2 ക്ലാസ് മുറി പണിയാൻ അരക്കോടി രൂപ!!! ഉദ്ഘാടനത്തിന് വേറെ ആളെ നോക്ക്: മന്ത്രി ജി സുധാകരൻ
അമ്പലപ്പുഴ: പുതിയ നിര്‍മ്മിച്ച ക്ലാസ് മുറിയുടെ കല്ലിടല്‍ ചടങ്ങിന് എത്തിയതായിരുന്ന പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. രണ്ട് ക്ലാസ് മുറി നിര്‍മ്മിക്കാനായി ചെലവാക്കിയ തുക കണ്ട് മന്ത്രി ഞെട്ടി. ഒപ്പം ഒരു കാര്യം കൂടി വ്യക്തമാക്കി 'ഈ ധൂര്‍ത്തിന് കൂട്ട് നില്‍ക്കാന്‍ എന്നെ കിട്ടില്ല'.
സ്വന്തം മണ്ഡലമായ അമ്പലപ്പുഴയിലെ കെ കെ കുഞ്ചുപ്പിള്ള സ്മാരക സര്‍ക്കാര്‍ സ്‌കൂളില്‍ ക്ലാസ് മുറികള്‍ നിര്‍മ്മിക്കാനായി ജി സുധാകരന്‍ 55 ലക്ഷം രൂപ അനുവദിച്ചിരുന്നു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നാണ് പണം അനുവദിച്ചത്. കെട്ടിടത്തിന്‌റെ പണിയും തുടങ്ങി. എന്നാല്‍ മന്ത്രിക്ക് ഒഴിവാല്ലാത്തത് കൊണ്ട്, സൗകര്യ പ്രദമായ ഒരു ദിവസം കല്ലിടല്‍ കര്‍മ്മം നിര്‍വ്വഹിക്കാന്‍ തീരുമാനിച്ചു. ഇതിനായി എത്തിയപ്പോഴാണ് മന്ത്രി അക്കാര്യം അറിയുന്നത്. 2 ക്ലാസ് മുറികള്‍ നിര്‍മ്മിക്കാനാണ് 55 ലക്ഷം രൂപ ചെലവിടുന്നത്. കുട്ടികള്‍ക്ക് പഠിക്കാനുള്ള ക്ലാസ് മുറി നിര്‍മ്മിക്കാന്‍ ഇത്രയും തുക ചെലവിടുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന ഖജനാവിലെ പണം ധൂര്‍ത്തടിയ്ക്കുന്നതിനെ കുറിച്ച് മന്ത്രി ഉദ്യോഗസ്ഥരോടും സ്‌കൂള്‍ ്ധികൃതരോടും വിശദീകരണം തേടിയെങ്കിലും തൃപ്തികരമായ മറുപടി അല്ല ലഭിച്ചത്. തുടര്‍ന്ന് കല്ലിടല്‍ ചടങ്ങില്‍ പങ്കെടുക്കാതെ ജി സുധാകരന്‍ മടങ്ങി പോയി. കെട്ടിടം നിര്‍മ്മാണം സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുമരാമത്ത് വകുപ്പ് ചീഫ് ടെക്‌നിക്കല്‍ എക്‌സാമിനര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ക്ലാസ് മുറികളുടെ നിര്‍മ്മാണം തുടങ്ങിയത് സ്ഥിതിയ്ക്ക് അത് തടസ്സപ്പെടുത്തില്ലെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ 2 മുറികള്‍ നിര്‍മ്മിക്കാന്‍ ഇത്രയും വലിയ തുക വേണോ എന്ന് പരിശോധിക്കുമെന്നും ജി സുധാകരന്‍ അറിയിച്ചു. സര്‍ക്കാര്‍ ഖജനാവിലെ പണം ധൂര്‍ത്തടിയ്ക്കാന്‍ കൂട്ട് നില്‍ക്കില്ലെന്ന നിലപാടാണ് മന്ത്രി ജി സുധാകരന്‌റേത്.












Click it and Unblock the Notifications