കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊളിക്കലും നശിപ്പിക്കലും ഹോബി!!! എഞ്ചിനീയര്‍മാര്‍ കാശിന് വേണ്ടി ബുദ്ധി വില്‍ക്കുമെന്ന് ജി സുധാകരന്‍

  • By Vishnu
Google Oneindia Malayalam News

കൊച്ചി: പൊതുമരാമത്ത് വകുപ്പിലെ എഞ്ചിനീയര്‍മാരെ പരിഹസിച്ച് മന്ത്രി ജി സുധാകരന്‍. എന്തെങ്കിലും പൊളിക്കണം, അല്ലെങ്കില്‍ നശിപ്പിക്കണം ഇതാണ് മിക്ക എഞ്ചിനീയര്‍മാരുടെയും ഹോബിയെന്നായിരുന്നു ജി സുധാകരന്റെ പരിഹാസം. നാലു കാശിന് വേണ്ടി സ്വന്തം ബുദ്ധി വില്‍ക്കുന്നവരാണ് ഇവരെന്നും സുധാകരന്‍ അധിക്ഷേപിച്ചു.

നന്നാക്കിയ റോഡ് തൊട്ടടുത്ത ദിവസം കുത്തിപ്പൊളിക്കുന്നതും കോണ്‍ട്രാക്ട് മറിച്ച് കൊടുക്കുന്നതും എല്ലാം പൊതുമാരാമത്തില്‍ പതിവാണ്. എഞ്ചിനിയര്‍മരാണ് ഇതിനെല്ലാം ഒത്താശ ചെയ്യാറ്. ജി സുധാകരന്‍ പൊതുമരാമത്ത് മന്ത്രി ആയി ചുമതലയേറ്റ് അന്ന് തന്നെ ഉദ്യോഗസ്ഥരെ വിരട്ടിയിട്ടുണ്ട്.

G Sudhakaran

അഴിമതി വച്ചുപൊറുപ്പക്കില്ല. അഴിമതികാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെമെന്നും സുധാകരന്‍ പറഞ്ഞിരുന്നു. വകുപ്പില്‍ ശുദ്ധികലശം തുടരുന്നതിനിടെയാണ് എഞ്ചിയനര്‍മാരുടെ പൊതുസ്വഭാവത്തെ രൂക്ഷമായി പരിഹസിച്ച് മന്ത്രി രംഗത്ത് വന്നിരിക്കുന്നത്.

റിവൈസ്ഡ് എസ്റ്റിമേറ്റ് അഴിമതി നടത്താനുള്ള ഏര്‍പ്പാടാണ്. കരാറുകാരും എഞ്ചിനീയര്‍മാരും രാഷ്ട്രീയക്കാരുമാണ് അഴിമതി നടത്തുന്നത്. ഈ ത്രിമൂര്‍ത്തികളെ ഒതുക്കിയാല്‍ എല്ലാം ശരിയാകുമെന്നാണ് സുധാകരന്റെ വാദം. കോടികളാണ് ഇത്തരത്തില്‍ അഴിമതി നടത്തി ഖജാനാവില്‍ നിന്ന് അടിച്ചുമാറ്റിയിട്ടുള്ളത്. ഇനി അത് നടക്കില്ലെന്നും സുധാകരന്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

നാലായിരം എഞ്ചിനീയര്‍മാരും മൂവായിരം ഓവര്‍സിയര്‍മാരുമാണ് പൊതുമരാമത്ത് വകുപ്പിലുള്ളത്. എല്ലാവരുടെയും പ്രവര്‍ത്തനം നിരീക്ഷിക്കും. എല്ലാ ഫയലുകളും താന്‍ നേരിട്ട് കണ്ട് വായിച്ച് നോക്കിയതിനു ശേഷമേ ഒപ്പിടുകയൊള്ളുവെന്നും മന്ത്രി വ്യക്തമാക്കുന്നു. മന്ത്രിയായി ചുമതലയേറ്റ് പതിനാല് ദിവസത്തിനുള്ളില്‍ ജി സുധാകരന്‍ 4040 ഫയലുകളാണ് പരിശോധിച്ചത്. എന്തായാലും ഉദ്യോഗസ്ഥന്‍മാരെ നിലയ്ക്കു നിര്‍ത്തനുറച്ചിരിക്കുകയാണ് മന്ത്രി.

English summary
PWD Miister G Sudhakaran criticise the nature of government engineers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X