കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞാനും നിലവിളക്ക് കത്തിക്കും, പണിമുടക്ക് മൗലിക അവകാശമാണെന്ന് മന്ത്രി ജി സുധാകരന്‍

  • By Vishnu
Google Oneindia Malayalam News

കൊച്ചി: സര്‍ക്കാര്‍ പരിപാടികളില്‍ നിലവിളക്ക് കത്തിക്കരുതെന്ന പ്രസ്താവന വിവാദമായതോടെ നിലപാട് വ്യക്തമാക്കി മന്ത്രി ജി സുധാകരന്‍. സര്‍ക്കാര്‍ പരിപാടികളില്‍ നിലവിളക്ക് കൊളുത്തേണ്ടെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നു. തന്റെ നിലപാട് ഒരിക്കലും തിരുത്തില്ല. അതിന്റെ ആവശ്യമില്ലെന്നും സുധാകരന്‍ പറഞ്ഞു.

മറ്റുള്ളവര്‍ നിലവിളക്ക് കൊളുത്തുന്ന ചടങ്ങില്‍ ഞാനും നിലവിളക്ക് കൊളുത്തും. എന്നാല്‍ പറയാനുലഌത് വിളിച്ച് പറയുകതന്നെ ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. ഉറച്ച നിലപാട് എടുക്കാന്‍ ചങ്കുറപ്പ് വേണം. നിലവിളക്ക് കൊളുത്തേണ്ട എന്ന തന്റെ അഭിപ്രായത്തെ ഒട്ടേറെപ്പേര്‍ പിന്തുണക്കുന്നുണ്ട്. മതവിഭാഗത്തിന്റെ ആചാരങ്ങള്‍ വേണ്ടെന്നാണ് തന്റെ നിലപാട്.

G Sudhakaran

ഭരണകൂടത്തിന് ജാതി ഇല്ല. നിലവിളക്ക് കത്തിക്കേണ്ടെന്ന പ്രസ്താവന മാധ്യമങ്ങള്‍ ഇത് ചര്‍ച്ചയാക്കിയശേഷം രണ്ടുചടങ്ങുകളില്‍ കൂടി തനിക്ക് നിലവിളക്ക് കൊളുത്തേണ്ടി വന്നു. 50 വര്‍ഷം മുമ്പ് സിഎച്ച് മുഹമ്മദ് കോയ നിലവിളക്ക് കൊളുത്താതിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ നിലപാട് ശരിയാണെന്ന് ഇഎംഎസ് ലേഖനത്തിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. വിശ്വാസങ്ങള്‍ ഓരോരുത്തരുടെയും കാര്യമാണ്. വീട്ടില്‍ അമ്മ നിലവിളക്ക് തെളിയിക്കുമായിരുന്നെന്നും മന്ത്രി പറഞ്ഞു.

എട്ട് വിജിലന്‍സ് കേസുകള്‍; സിഡ്‌കൊ മുന്‍ എംഡിയുടെ വീട്ടില്‍ നിന്ന് 23 ലക്ഷം പിടിച്ചെടുത്തു...എട്ട് വിജിലന്‍സ് കേസുകള്‍; സിഡ്‌കൊ മുന്‍ എംഡിയുടെ വീട്ടില്‍ നിന്ന് 23 ലക്ഷം പിടിച്ചെടുത്തു...

പണിമുടക്കിന് ആഹ്വാനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയനെ സുധാരന്‍ പിന്തുണച്ചു. പണിമുടക്ക് മൗലികാവകാശമാണ്. പണിമുടക്കിലൂടെയാണ് ലോകം നന്നായതെന്നും മന്ത്രി പറഞ്ഞു. സെപ്റ്റംബര്‍ രണ്ടിനാണ് ബിഎംഎസ് ഒഴികെയുളള ട്രേഡ് യൂണിയനുകള്‍ ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

ഈ പണിമുടക്കില്‍ ഏവരും പങ്കാളികളാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചിരുന്നു. ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തേണ്ട മുഖ്യമന്ത്രി പണിമുടക്കിന് ആഹ്വാനം ചെയ്തതിനെതിരെ ബിജെപി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി സുധാകരനും പണി മുടക്കിനെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുന്നത്.

Read Also: നിയമം പറയും പഠിപ്പിക്കും, പക്ഷേ പാലിക്കില്ല; റോഡ് നിയമങ്ങള്‍ തെറ്റിക്കുന്നതിലും മല്ലൂസ് മുന്നില്‍...

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Minister G Sudhakaran explains his stand on Nilavilakku.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X