Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭിഭാഷകര്‍ക്ക് ഗുണ്ടായിസം; രാഷ്ട്രീയക്കാരെ കണ്ടുപഠിക്കണമെന്ന് സുധാകരന്‍

ആലപ്പുഴ: കൊച്ചിയിലും തിരുവനന്തപുരത്തും മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുണ്ടായ സംഘര്‍ഷിത്തില്‍ പ്രതികരിച്ച് മന്ത്രി ജി സുധാകരന്‍. അഭിഭാഷകരുടേത് ഗുണ്ടായിസമാണെന്നും അവര്‍ രാഷ്ട്രീയക്കാരെ കണ്ടുപഠിക്കണമെന്നും സുധാകരന്‍ പറഞ്ഞു. ഏറ്റവും കൂടുതല്‍ മാധ്യമപ്രവര്‍ത്തകരുടെ വിമര്‍ശന വിധേയരാകുന്നതു രാഷ്ട്രീയ പ്രവര്‍ത്തകരാണെങ്കിലും വാര്‍ത്തയുടെ പേരില്‍ മാധ്യമ പ്രവര്‍ത്തകരെ ആക്രമിക്കാറില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

നീതിന്യായ വ്യവസ്ഥയോടും അഭിഭാഷക സമൂഹത്തോടും ആദരവും ബഹുമാനവുമുണ്ട്. നീതിയുടെ പക്ഷത്തുനിന്ന് സത്യസന്ധമായിട്ടാണ് മാധ്യമപ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കുന്നത്. രാഷ്ട്രീയ നേതാക്കന്മാര്‍ക്കെതിരേയും രാഷ്ട്രീയ വ്യവസ്ഥിതികള്‍ക്കെതിരേയുമാണ് മാധ്യമങ്ങള്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം ഉയര്‍ത്തുന്നത്. ഒരു രാഷ്ട്രീയ നേതാവും ഇതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകരെ തെരുവില്‍ നേരിടാറില്ല.

g-sudhakaran

അഭിഭാഷകനെ അറസ്റ്റ് ചെയ്തതു സംബന്ധിച്ച് എന്തെങ്കിലും പ്രശ്‌നം ഉണ്ടെങ്കില്‍ ഹൈക്കോടതിയെ സമീപിക്കണം. കോടതിയില്‍ അഭിഭാഷകര്‍ക്കു വിശ്വാസമില്ലാതായോ. ജനങ്ങള്‍ക്ക് കോടതിയിലുള്ള വിശ്വാസം സംരക്ഷിക്കപ്പെടണം. വിമര്‍ശനങ്ങളെ തെരുവില്‍ നേരിടുന്ന അഭിഭാഷകരുടെ രീതി തെറ്റാണ്, ഇത് തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

കോളജില്‍ പഠിക്കുന്നതല്ല വിദ്യ. അറിവു നേടാത്തതാണു നാടിന്റെ പ്രശ്‌നം. വിദ്യകൊണ്ടു പ്രബുദ്ധരാകണമെന്ന ഗുരുദേവന്റെ വാക്കുകള്‍ മറന്നു പോകുന്നു. സംഘടിച്ച് ശക്തരാകാന്‍ മാത്രമല്ല ശ്രീനാരായണഗുരു പറഞ്ഞത് വിദ്യകൊണ്ട് പ്രബുദ്ധരാകണമെന്നുമാണ്. അതിനാല്‍ ഇത് അഭിഭാഷകര്‍ തിരിച്ചറിയണമെന്നും മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+