Get Updates
Get notified of breaking news, exclusive insights, and must-see stories!

കിളികളല്ല കഴുകന്മാർ! ഒരിക്കൽ പോലും പാടത്ത് പോകാത്തവർ... വയൽക്കിളികളെ അപമാനിച്ച് മന്ത്രി ജി സുധാകരൻ..

വികസന വിരുദ്ധർ മാരീച വേഷം പൂണ്ട് രംഗത്ത് വന്നിരിക്കുകയാണെന്നും, ജീവിതത്തിൽ ഒരിക്കൽ പോലും പാടത്ത് പോകാത്തവരും സമരത്തിലുണ്ടെന്നും മന്ത്രി ആരോപിച്ചു.

തിരുവനന്തപുരം: കീഴാറ്റൂർ ബൈപ്പാസിനെതിരെ സമരം ചെയ്യുന്ന വയൽ കിളികളെ അപമാനിച്ച് മന്ത്രി ജി സുധാകരൻ. കീഴാറ്റൂരിൽ സമരം ചെയ്യുന്നവർ വയൽ കിളികളല്ല വയൽ കഴുകന്മാരാണെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞു. വികസന വിരുദ്ധർ മാരീച വേഷം പൂണ്ട് രംഗത്ത് വന്നിരിക്കുകയാണെന്നും, ജീവിതത്തിൽ ഒരിക്കൽ പോലും പാടത്ത് പോകാത്തവരും സമരത്തിലുണ്ടെന്നും മന്ത്രി ആരോപിച്ചു.

gsudhakaran

കീഴാറ്റൂരിൽ വയൽക്കിളി കൂട്ടായ്മയുടെ സമരപ്പന്തൽ പൊളിച്ചു നീക്കിയതിനെതിരെയുള്ള പ്രതിപക്ഷ പ്രതിഷേധത്തിന് മറുപടി നൽകി സംസാരിക്കുന്നതിനിടെയായിരുന്നു മന്ത്രി ഇത്തരത്തിലുള്ള പരാമർശങ്ങൾ നടത്തിയത്. സമരപ്പന്തൽ പൊളിച്ചുനീക്കി കത്തിച്ച സംഭവത്തിൽ പ്രതിപക്ഷം ശക്തമായ ഭാഷയിലാണ് നിയമസഭയിൽ പ്രതിഷേധിച്ചത്. വയൽക്കിളികളുടെ സമരപ്പന്തൽ കത്തിക്കുന്നതിന് സിപിഎം പ്രവർത്തകർക്ക് കൂട്ടു നിൽക്കുന്നതാണോ പോലീസിന്റെ ജോലിയെന്ന് പ്രതിപക്ഷം ചോദിച്ചു.

കണ്ണൂരിലെ വയൽക്കിളി സമരത്തിനെതിരെ മന്ത്രി ജി സുധാകരൻ നേരത്തെയും രംഗത്തെത്തിയിരുന്നു. വയൽക്കിളി സമരത്തിൽ പങ്കെടുത്ത പലർക്കും അവിടെ ഭൂമിയില്ലെന്നും, വികസന വിരോധികൾ പല തരത്തിലും കടന്നുവരുന്നത് അംഗീകരിക്കാനാവില്ലെന്നുമായിരുന്നു അദ്ദേഹം നേരത്തെ പറഞ്ഞിരുന്നത്. ഇതിനുപിന്നാലെ മാർച്ച് 14ന് ബൈപ്പാസ് നിർമ്മാണത്തിനുള്ള നടപടികൾ ആരംഭിച്ചതോടെ കീഴാറ്റൂരിൽ വയൽക്കിളികളുടെ സമരം ശക്തമാക്കിയിരുന്നു. തുടർന്ന് പോലീസ് എത്തിയാണ് സ്ത്രീകളടക്കമുള്ള സമരക്കാരെ നെൽവയലിൽ നിന്ന് നീക്കം ചെയ്തത്. സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ സിപിഎം പ്രവർത്തകർ വയൽക്കിളികളുടെ സമരപ്പന്തൽ പൊളിച്ച് കത്തിക്കുകയും ചെയ്തു. എന്നാൽ സംഭവത്തിൽ തങ്ങൾക്ക് പങ്കില്ലെന്നായിരുന്നു സിപിഎം നേതൃത്വത്തിന്റെ വിശദീകരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+