കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങള്‍ സര്‍ക്കാര്‍ അന്വേഷിക്കുന്നു; അതും പലവിധത്തിലെന്ന് സുധാകരന്‍

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങളില്‍ സര്‍ക്കാര്‍ പ്രതിരോധത്തിലായിരിക്കുകയാണ്. തോമസ് ചാണ്ടിയുടെ രാജിക്ക് സമ്മര്‍ദവും ഏറി വരുന്നുണ്ട്. തോമസ്ചാണ്ടിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിക്കുന്നുമില്ല.

എന്നാല്‍ തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങളില്‍ അന്വേഷണം നടക്കന്നുണ്ടെന്നാണ് മന്ത്രി ജി സുധാകരന്‍ പറയുന്നത്. ഭൂമി കൈയ്യേറ്റം ഉള്‍പ്പെടെ മന്ത്രി തോമസ് ചാണ്ടിക്കെതിരെ ഉയര്‍ന്ന എല്ലാ ആരോപണങ്ങളും സര്‍ക്കാര്‍ അന്വേഷിക്കുന്നുണ്ടെന്ന് സുധാകരന്‍ പറയുന്നു. ആരോപണങ്ങള്‍ സര്‍ക്കാര്‍ പലവിധത്തിലും അന്വേഷിക്കുന്നുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.

ministerthomaschandy

അന്വേഷണത്തിന് ശേഷം മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും പത്രം വായിക്കുന്നുണ്ട്. ന്യായമായ കണ്ടെത്തലുകളും ഉണ്ടാകും. നിയമം നിയമത്തിന്റെ വഴിക്ക് പോകും-സുധാകരന്‍ പറയുന്നു. തങ്ങളാരും കൈയ്യേറാന്‍ പോയിട്ടില്ലെന്നും സുധാകരന്‍.

അതേസമയം തോമസ്ചാണ്ടിയുടെ നിയമ ലംഘനം ശരിവച്ച് ആലപ്പുഴ ജിലലാ കളക്ടറുടെ ഇടക്കാല റിപ്പോര്‍ട്ട് പുറത്തു വന്നു. റിപ്പോര്‍ട്ട് റവന്യൂ മന്ത്രിക്ക് കൈമാറി. ഇതിനിടെ ആരോപണങ്ങള്‍ തോമസ് ചാണ്ടി വീണ്ടും നിഷേധിച്ചു. രാജി വയ്‌ക്കേണ്ട സാഹചര്യം ഇല്ലെന്നും പിണറായി ആവശ്യപ്പെട്ടാല്‍ രാജി വയ്ക്കുമെന്നുമാണ് തോമസ് ചാണ്ടി പറയുന്നത്.

English summary
minister g sudhakaran says about thomas chandi s issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X