ലൈംഗിക പീഡനം തടയാന്‍ കൃഷിപ്പണി!സ്ത്രീകള്‍ മൊബൈലില്‍ സംസാരിച്ച് നടക്കരുതെന്നും ജി സുധാകരന്‍...

  • By: Afeef
Subscribe to Oneindia Malayalam

ആലപ്പുഴ: സംസ്ഥാനത്ത് വര്‍ദ്ധിച്ച് വരുന്ന സ്ത്രീ പീഡനങ്ങള്‍ തടയാന്‍ വ്യത്യസ്ത ആശയവുമായി മന്ത്രി ജി സുധാകരന്‍. കൃഷിപ്പണി ശീലമാക്കിയാല്‍ ലൈംഗിക പീഡനങ്ങള്‍ കുറയുമെന്നാണ് മന്ത്രി പറഞ്ഞത്. മന്ത്രിയുടെ പുതിയ നിര്‍ദേശം കേട്ടവര്‍ക്കൊന്നും ആദ്യം സംഗതി മനസിലായില്ല. പിന്നീട് അദ്ദേഹം കൂടുതല്‍ വ്യക്തമാക്കിയതോടെയാണ് മന്ത്രി ഉദ്ദേശിച്ചതെന്താണെന്ന് സദസിലുള്ളവര്‍ക്കും പിടികിട്ടിയത്.

Read More: നടി ശ്രുതി ഹരിഹരന്റെ ഞെട്ടിക്കുന്ന നഗ്നചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍! ചിത്രങ്ങള്‍ കണ്ട നടി ചെയ്തത്

Read More: സൗദി അറേബ്യയില്‍ ഭീകരാക്രമണം;ഞെട്ടിത്തരിച്ച് അറബ് ലോകം,2പേര്‍ കൊല്ലപ്പെട്ടു,നിരവധി പേര്‍ക്ക് പരിക്ക്

ആലപ്പുഴയില്‍ ശിശുക്ഷേമ വകുപ്പിന്റെ നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് കൃഷിപ്പണി ശീലമാക്കിയാല്‍ സ്ത്രീ പീഡനങ്ങള്‍ കുറയുമെന്ന് മന്ത്രി സുധാകരന്‍ പറഞ്ഞത്. കൃഷിപ്പണിയില്‍ വ്യാപൃതനായാല്‍ പീഡനം പോയിട്ട് മറ്റുകാര്യങ്ങള്‍ക്കൊന്നും സമയം കിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

കൃഷിപ്പണി സഹായിക്കും...

കൃഷിപ്പണി സഹായിക്കും...

കൃഷിപ്പണി ശീലമാക്കിയാല്‍ സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക പീഡനങ്ങള്‍ കുറയ്ക്കാനാകുമെന്നാണ് മന്ത്രി ജി സുധാകരന്‍ പറഞ്ഞത്. കൃഷിപ്പണിയില്‍ വ്യാപൃതനായാല്‍ പീഡനം ഉള്‍പ്പെടെ മറ്റൊന്നിനും സമയം കിട്ടില്ലെന്നുമാണ് അദ്ദേഹത്തിന്റെ വാദം.

പഞ്ചായത്തുകള്‍ ഇടപെടണം...

പഞ്ചായത്തുകള്‍ ഇടപെടണം...

സമൂഹത്തിന് ആത്മനിയന്ത്രണം ആവശ്യമാണെന്ന് പറഞ്ഞ ജി സുധാകരന്‍, ഇത് സര്‍ക്കാരിനെ കൊണ്ടോ പോലീസിനെ കൊണ്ടോ ചെയ്യാനാകില്ലെന്നും കൂട്ടിച്ചേര്‍ത്തു. പഞ്ചായത്തുകളും നഗരസഭകളുമാണ് ഇക്കാര്യത്തില്‍ ഇടപെടേണ്ടതെന്നും പഞ്ചായത്തംഗങ്ങള്‍ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ പ്രശ്‌നങ്ങള്‍ പഠിക്കണമെന്നും സുധാകരന്‍ പറഞ്ഞു.

അവര്‍ക്ക് യാതൊരു ബോധവുമില്ല...

അവര്‍ക്ക് യാതൊരു ബോധവുമില്ല...

സ്ത്രീകള്‍ വഴിയിലൂടെ മൊബൈല്‍ ഫോണില്‍ സംസാരിച്ച് നടക്കുന്നത് ഒഴിവാക്കണമെന്നായിരുന്നു മന്ത്രിയുടെ മറ്റൊരു നിര്‍ദേശം. ഇങ്ങനെ വഴിയിലൂടെ ഫോണില്‍ സംസാരിച്ചു നടക്കുന്നവര്‍ക്ക് യാതൊരു ബോധവുമില്ലെന്നാണ് മന്ത്രിയുടെ അഭിപ്രായം.

സാമൂഹിക വിരുദ്ധര്‍ മുതലെടുക്കും...

സാമൂഹിക വിരുദ്ധര്‍ മുതലെടുക്കും...

ഇങ്ങനെ ഫോണിലൂടെ സംസാരിച്ച് നടക്കുന്നവരെ സാമൂഹിക വിരുദ്ധര്‍ മുതലെടുക്കുമെന്നും, സ്ത്രീകള്‍ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി പറഞ്ഞു.

പക്ഷേ പറയുന്നില്ല...

പക്ഷേ പറയുന്നില്ല...

സ്ത്രീകള്‍ ഉപേക്ഷിക്കേണ്ട പലകാര്യങ്ങളുമുണ്ടെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ നിയമസഭയില്‍ അടിയന്തരപ്രമേയം നേരിടാന്‍ അതൊന്നും പറയുന്നില്ലെന്ന് പറഞ്ഞാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ വണ്‍ഇന്ത്യയിലൂടെ...

കൂടുതല്‍ വാര്‍ത്തകള്‍ വണ്‍ഇന്ത്യയിലൂടെ...

സൗദി അറേബ്യയില്‍ ഭീകരാക്രമണം;ഞെട്ടിത്തരിച്ച് അറബ് ലോകം,2പേര്‍ കൊല്ലപ്പെട്ടു,നിരവധി പേര്‍ക്ക് പരിക്ക്... സൗദി ഭീകരാക്രമണത്തെക്കുറിച്ച് കൂടുതല്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ...

നടി ശ്രുതി ഹരിഹരന്റെ ഞെട്ടിക്കുന്ന നഗ്നചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍! ചിത്രങ്ങള്‍ കണ്ട നടി ചെയ്തത് എന്തെന്നറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ...

English summary
minister g sudhakaran says that agriculture can prevent rape.
Please Wait while comments are loading...