സന്യാസിയുടെ ലിംഗം മുറിച്ച കുട്ടിക്ക് അവാർഡ്!! രാമനേക്കാൾ മാന്യൻ രാവണൻ തന്നെ!!

  • Posted By:
Subscribe to Oneindia Malayalam

ആലപ്പുഴ: തിരുവനന്തപുരത്ത് പീഡന ശ്രമം തടയുന്നതിനിടെ സ്വാമിയുടെ ലിംഗം ഛേദിച്ച പെൺകുട്ടിയെ പുകഴ്ത്തി മന്ത്രി ജി സുധാകരൻ രംഗത്ത്. സ്വാമിയുടെ ലിംഗം ഛേദിച്ച പെൺകുട്ടിക്ക് അവാർഡ് നൽകണമെന്ന് മന്ത്രി പറഞ്ഞു. പെൺകുട്ടികൾക്ക് ധൈര്യം വേണമെന്ന് പറഞ്ഞ് നടക്കുന്ന വനിത സംഘടനകൾ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് സുധാകരൻ.

സീതയോടുള്ള പെരുമാറ്റത്തിൽ രാമനേക്കാൾ മാന്യൻ രാവണൻ തന്നെയായിരുന്നുവെന്നും മന്ത്രി പറഞ്ഞു. ലോകപരിസ്ഥിതി ദിനാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്.

പെൺകുട്ടിക്ക് അവാർഡ്

പെൺകുട്ടിക്ക് അവാർഡ്

ലൈംഗിക പീഡനം തടയുന്നതിന്റെ ഭാഗമായി സ്വാമിയുടെ ലിംഗം ഛേദിച്ച പെൺകുട്ടിക്ക് അവാർഡ് നൽകണമെന്നാണ് സുധാകരൻ പറയുന്നത്. പെൺകുട്ടികൾക്ക് ധൈര്യം വേണമെന്ന് പറഞ്ഞ് നടക്കുന്ന വനിത സംഘടനകൾ ഇക്കാര്യം ശ്രദ്ധിക്കണമെന്നും സുധാകരൻ പറയുന്നു.

മക്കൾക്കെതിരെ സാക്ഷി പറയുന്ന അമ്മ

മക്കൾക്കെതിരെ സാക്ഷി പറയുന്ന അമ്മ

മക്കൾക്കെതിരെ സാക്ഷി പറയുന്ന അമ്മമാർ ഉണ്ടാകരുതെന്നും സുധാകരൻ പറയുന്നു. തിരുവനന്തപുരത്തെ അമ്മ കാണിച്ചത് ശരിയാണോയെന്നും അദ്ദേഹം ചോദിക്കുന്നു. വീട്ടിൽ പ്രായപൂർത്തിയായ മക്കളുണ്ടെന്നോർക്കാതെ സന്യാസിയെ വീട്ടിൽ കയറ്റി പാലും പഴവും കൊടുത്തുറക്കുന്വത് ശരിയാണോയെന്നും അദ്ദേഹം ചോദിക്കുന്നു.

അധ്വാനിക്കുന്നവർ ചതിക്കുഴിയിൽ വീഴില്ല

അധ്വാനിക്കുന്നവർ ചതിക്കുഴിയിൽ വീഴില്ല

അധ്വാനിക്കുന്നവർക്ക് മനക്കരുത്ത് കൂടുമെന്നും അവർ ക്രിമിനലുകൾ ഒരുക്കുന്ന ചതിക്കുഴിയിൽ വീഴില്ലെന്നും മന്ത്രി പറയുന്നു. ആൺകുട്ടികളും പെണ്‍കുട്ടികളും വീടുപണിയും കൃഷിപ്പണിയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

രാമനെക്കാൾ രാവണൻ നല്ലത്

രാമനെക്കാൾ രാവണൻ നല്ലത്

സീതയോടുള്ള പെരുമാറ്റത്തിൽ രാമനെക്കാൾ നല്ലത് രാവണൻ തന്നെയാണെന്നും ജി സുധാകരൻ പറയുന്നു. ഘോരവനത്തിൽ ്നുജന്റെ അടുത്ത് സീതയെ നിർത്തിയിട്ട് പോയത് മര്യാദയാണോയെന്ന് സുധാകരന്‌‍ ചോദിക്കുന്നു. സീത പറഞ്ഞതു കേട്ട് സീതയെ ഒറ്റയ്ക്കാക്കി ലക്ഷ്മണൻ പോയതും ശരിയല്ലെന്ന് സുധാകരൻ.

 രാവണൻ മാന്യൻ

രാവണൻ മാന്യൻ


രാവണൻ എത്ര മാന്യനായിട്ടാണ് സീതയോട് പെരുമാറിയതെന്ന് സുധാകരൻ പറയുന്നു. രാവണൻ സീതയെ തട്ടിക്കൊണ്ട് പോയത് പുഷ്പക വിമാനത്തിലാണെന്നും ലങ്കയിൽ അശോക വനിയിൽ സംരക്ഷണയിലാണ് ഇരുത്തിയതെന്നും സുധാകരൻ പറയുന്നു. ഒരിക്കൽപോലും സീതയെ രാവണൻ സ്പർശിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു. ഇപ്പോഴുള്ള ശ്രീരാമന്മാർ ഇതൊക്കെ അറിയണമെന്നും അദ്ദേഹം പറയുന്നു.

കവിതയിലെ ആഹ്വാനം

കവിതയിലെ ആഹ്വാനം

ഇതാദ്യമായിട്ടല്ല സ്വാമിയുടെ ലിംഗം മുറിച്ച പെൺകുട്ടിയെ പുകഴ്ത്തി സുധാകരൻ എത്തുന്നത്. പെൺ കുട്ടി ചെയ്തത് തന്റെ കവിതയുലെ ആഹ്വാനമാണെന്ന് നേരത്തെ സുധാകരൻ വ്യക്തമാക്കിയിരുന്നു. തന്‍റെ കവിത യാഥാര്‍ഥ്യമായെന്നാണ് മന്ത്രി പ്രതികരിച്ചത്. മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് ജനനേന്ദ്രിയം മുറിക്കുന്ന പെണ്ണുങ്ങള്‍ എന്ന പേരില്‍ മന്ത്രി കവിത എഴുതിയിരുന്നു. ഇത് ജീവിതമായിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

സർക്കാർ സഹായം

സർക്കാർ സഹായം

പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ലിംഗം മുറിച്ച യുവതിക്ക് സര്‍ക്കാര്‍ എല്ലാ സംരക്ഷണവും നല്‍കുമെന്ന് സുധാകരന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി എടുത്ത തീരുമാനം അഭിനന്ദാര്‍ഹമാണെന്നും സുധാകരന്‍ വ്യക്തമാക്കി. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്ന് സുധാകരന്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ കര്‍ശന നടപടി സ്വീകരിക്കുന്ന ആളാണ് മുഖ്യമന്ത്രിയെന്നും ഇത്തരം വിഷയങ്ങളില്‍ സ്ത്രീകള്‍ ധൈര്യപൂര്‍വം മുന്നോട്ട് വരണമെന്നും മന്ത്രി പറയുന്നു.

English summary
minister g sudhakaran spports woman who cut genitial of monk.
Please Wait while comments are loading...