കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് എംഎം മണി.... പ്രളയത്തില്‍ 860 കോടിയുടെ നഷ്ടം

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് മന്ത്രി എംഎം മണി. വൈദ്യുതി റെഗുലേറ്ററി കമ്മീഷനാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക. അതേസമയം വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാനുള്ള വൈദ്യുതി ബോര്‍ഡിന്റെ തീരുമാനം ഇടത് മുന്നണിയുടെ നയത്തിനെതിരാണ്. ഉപയോക്താക്കാളെ പരമാവധി ദ്രോഹിക്കാതെ വിടുകയെന്നതാണ് ഇടത് മുന്നണിയുടെ വൈദ്യുത നയം. എന്നാല്‍ പ്രളയത്തില്‍ കെഎസ്ഇബിക്ക് 860 കോടിയുടെ നഷ്ടമുണ്ടായെന്നാണ് മന്ത്രി എംഎം മണി പറഞ്ഞത്. ഇപ്പോഴത്തെ ശുപാര്‍ശ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് ഇളവും ചെറുകിടക്കാര്‍ക്ക് അധികഭാരവും നല്‍കുന്നതാണ്. ചെറുകിടക്കാര്‍ക്ക് 20 ശതമാനം വര്‍ധന നിര്‍ദേശിക്കുമ്പോള്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് നിരക്ക് കുറയുകയാണ്.

1

അതേസമയം പുതിയ നിര്‍ദേശം വന്‍ വിവാദമാകുമെന്ന് ഉറപ്പാണ്. നിരക്ക് വര്‍ധന അടുത്ത മാസം പ്രഖ്യാപിക്കാനിരിക്കെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. വൈദ്യുതി ഉപയോഗം പരമാവധി നിരുത്സാഹപ്പെടുത്താനായിരുന്നു മുന്‍കാലങ്ങളില്‍ ബോര്‍ഡിന്റെ ശ്രമം. എന്നാല്‍ അടുത്തിടെ ഇത്തരം കാര്യങ്ങളൊന്നും ബോര്‍ഡിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. കുറഞ്ഞ ചെലവില്‍ വൈദ്യുതി വാങ്ങി കൂടുതല്‍ വിലയ്ക്ക് വില്‍ക്കുന്നുമുണ്ട് ബോര്‍ഡ്. 40 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവരെ ഇത്തവണയും നിരക്ക് വര്‍ധനവില്‍ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്. 41 യൂണിറ്റ് മുതല്‍ 50 യൂണിറ്റ് വരെ 2.90 എന്ന നിലവിലുള്ള നിരക്ക് 3.50 രൂപയായി ഉയര്‍ത്താനാണ് ശുപാര്‍ശ. 51-100 യൂണിറ്റുകാര്‍ക്ക് നിലവിലുള്ള 3.40 രൂപ 4.20 രൂപയാകും. ഗാര്‍ഹിക ഉപയോക്താക്കളില്‍ ഭൂരിപക്ഷവും ഈ വിഭാഗത്തിലാണ്. അതേസമയം 151 യൂണിറ്റ് മുതല്‍ 200 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവരുടെ നിരക്ക് 6.10 രൂപയില്‍ നിന്ന് 5.80 രൂപയായി കുറയ്ക്കാനാണ് നിര്‍ദേശം.

മുംബൈ പോലീസിനെതിരെ ആഞ്ഞടിച്ച് ദുല്‍ഖർ സൽമാൻ... ട്വീറ്റിന് മുമ്പ് ഒന്ന് പരിശോധിച്ചിരുന്നെങ്കിൽ...മുംബൈ പോലീസിനെതിരെ ആഞ്ഞടിച്ച് ദുല്‍ഖർ സൽമാൻ... ട്വീറ്റിന് മുമ്പ് ഒന്ന് പരിശോധിച്ചിരുന്നെങ്കിൽ...

അധികാരം പിടിച്ച് നാലാംനാള്‍ ആദ്യ പ്രഖ്യാപനം; 3 സംസ്ഥാനങ്ങളിലേയും കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുംഅധികാരം പിടിച്ച് നാലാംനാള്‍ ആദ്യ പ്രഖ്യാപനം; 3 സംസ്ഥാനങ്ങളിലേയും കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളും

English summary
minister hints hike in electricity charge
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X