ലോട്ടറി സമ്മാനഘടന അടുത്തമാസം പരിഷ്കരിക്കും: മന്ത്രി ഐസക്ക്
തിരുവനന്തപുരം: ജൂലായ് മുതൽ സംസ്ഥാന ലോട്ടറിയുടെ സമ്മാനഘടന പരിഷ്‌കരിക്കുമെന്ന് മന്ത്രി ടി.എം.തോമസ് ഐസക്ക് പറഞ്ഞു. സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാരായ ലോട്ടറി തൊഴിലാളികൾക്കുള്ള മുച്ചക്ര സ്‌കൂട്ടർ വിതരണം സംസ്ഥാനതല ഉദ്ഘാടനം ആലപ്പുഴയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
5000 രൂപയുടെ സമ്മാനങ്ങൾ വർദ്ധിപ്പിക്കും. ലോട്ടറി വരുമാനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.2016-17ൽ 7395 കോടിരൂപയുടെ വിറ്റുവരവ് നേടിയപ്പോൾ 2017-18 ൽ അത് 9875 കോടിരൂപയായി. ഈ സാമ്പത്തിക വർഷം 12000 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാന ലോട്ടറിയെ തകർക്കാൻ ശ്രമിക്കുന്നവരെ സർക്കാർ കൈകാര്യം ചെയ്യും. വരുമാനത്തിൽ പകുതി സമ്മാനമായി സർക്കാർ നൽകുന്നുണ്ട്. ഈ സർക്കാർ വന്നതിനുശേഷം 42 ശതമാനത്തിൽ നിന്ന് 52 ശതമാനത്തിലേക്ക് സമ്മാനത്തുക വർദ്ധിപ്പിച്ചു. സംസ്ഥാന ലോട്ടറിയുടെ വരുമാനം മുഴുവൻ സംസ്ഥാനത്തെ ആരോഗ്യ മേഖലയ്ക്കായി വിനിയോഗിക്കും.ഇപ്പോഴുള്ള 30,000 രൂപയുടെ ആരോഗ്യ ഇൻഷുറൻസ് രണ്ട് ലക്ഷം രൂപയാക്കി ഉയർത്തുന്ന കാര്യം പരിഗണിച്ചുവരുകയാണ്.

സാൻഡിയാഗോ മാർട്ടിൻമാരോട് 'കേരളത്തിൽ വേണ്ട' എന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്. ലോട്ടറി മാഫിയയെ കേരളത്തിൽ പ്രവർത്തിക്കാൻ അനുവദിക്കില്ല. സാന്റിയാഗോ മാർട്ടിൻ തനിക്കെതിരെ മാനഹാനി വരുത്തിയെന്ന് നോട്ടീസ് നൽകിയിട്ടുണ്ട്. അതിന് അന്യസംസ്ഥാന ലോട്ടറി മാഫിയകൾ നടത്തിവരുന്ന നിയമലംഘനങ്ങൾ വ്യക്തമാക്കിയുള്ള കൃത്യമായ മറുപടി നൽകാനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
ഭാഗ്യക്കുറി ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ 178 പേർക്കാണ് സംസ്ഥാനത്തൊട്ടാകെ മുച്ചക്രവാഹനം നൽകുന്നത്. ആലപ്പുഴയിൽ 50 പേർക്കുള്ള മുച്ചക്ര വാഹന വിതരണം മന്ത്രി നിർവഹിച്ചു. കഴിഞ്ഞ നീറ്റ് പരീക്ഷയിൽ ദേശീയ തലത്തിൽ എസ്.സി.കാററഗറിയിൽ 77ാം റാങ്ക് നേടിയ ലോട്ടറി തൊഴിലാളിയുടെ മകളായ കെ.പി.മഞ്ജുഷയ്ക്ക് ബോർഡ് അനുവദിച്ച ഒരുലക്ഷം രൂപയുടെ പാരിതോഷികം മന്ത്രി സമ്മാനിച്ചു.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications