മന്ത്രി ജെ ചിഞ്ചുറാണിയുടെ വാഹനത്തിൽ ഇടിച്ചു; കാറും ഡ്രൈവറും കസ്റ്റഡിയിൽ
മന്ത്രി ജെ ചിഞ്ചുറാണിയുടെ വാഹനം അപകടത്തിൽപ്പെട്ടു. കൊല്ലം കല്ലമ്പലത്ത് വെച്ചാണ് അപകടം നടന്നത്. സ്വിഫ്റ്റ് കാറാണ് മന്ത്രിയുടെ വാഹനത്തിൽ വന്ന് ഇടിച്ചത്. അപകടത്തിൽ ആർക്കും പരിക്കില്ല.
കല്ലമ്പലം ദേശീയപാതയിൽ വെയിലൂർ വച്ചായിരുന്നു സംഭവം. അപകടമുണ്ടാക്കിയ കാറും ഡ്രൈവറെയും പോലീസ് കസ്റ്റഡിയിലെടുത്തു. ആലംകോട് വഞ്ചിയൂർ സ്വദേശിയാണ് അപകടം ഉണ്ടാക്കിയത്. മദ്യലഹരിയിൽ വാഹനം ഓടിച്ചതിന് കേസെടുക്കുമെന്ന് കല്ലമ്പലം പൊലീസ് പറഞ്ഞു.
വേഗത കുറവായതിനാൽ ആളപായം ഉണ്ടായിട്ടില്ല. മന്ത്രിയുടെ വാഹനത്തിന്റെ ബോണറ്റിന് കേടുപാടുണ്ടായതായാണ് വിവരം. മറ്റ് പ്രശ്നങ്ങളൊന്നും ഇല്ലാത്തതിനാൽ മന്ത്രി ചിഞ്ചുറാണി ആ വാഹനത്തിൽ തന്നെ തിരുവനന്തപുരത്തേക്ക് പോയി.













Click it and Unblock the Notifications