• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'പത്രമുത്തശ്ശിക്ക് ഉത്കണ്ഠ';സർക്കാരിനെ അട്ടിമറിക്കാമെന്നത് വ്യാമോഹം, മനോരമയെ 'എടുത്തുടുത്ത്' മന്ത്രി

തിരുവനന്തപുരം; സ്വർണക്കടത്ത് കേസിൽ മന്ത്രി കെടി ജലീലിനെ ഇഡി ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ടുള്ള വാർത്തയിൽ മനരോമയ്ക്കെതിരെ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. "പിരിമുറുക്കത്തിൽ സർക്കാരും സിപിഐഎമ്മും". ഇനിയെന്ത്? എന്ന മനോരമയുടെ തലക്കെട്ട് ചൂണ്ടിക്കാട്ടിയാണ് മേഴ്സിക്കുട്ടിയമ്മയുടെ വിമർശനം. നിങ്ങൾക്ക് ഒരുക്കുന്ന പിരിയിൽ മുറുകുന്നവരല്ല സർക്കാരും സിപിഎമ്മും. നുണക്കഥകൾ തിരക്കഥകളായി ചമച്ചും അക്രമ സമരങ്ങൾക്ക് എരിവേകിയും സർക്കാരിനെ അട്ടിമറിക്കാം എന്നത് വ്യാമോഹം മാത്രമാണെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. മന്ത്രിയുടെ കുറിപ്പിൻറെ പൂർണരൂപം വായിക്കാം

വെറും വ്യാമോഹമാണ്

വെറും വ്യാമോഹമാണ്

പത്രമുത്തശ്ശിക്ക് ഉത്കണ്ഠ!!!

"പിരിമുറുക്കത്തിൽ സർക്കാരും സിപിഐഎമ്മും". ഇനിയെന്ത്? ഈ ഹെഡ്ഡിങ്ങ് ലാണ് ഇന്നത്തെ വാർത്ത.സുഹൃത്തേ,

നിങ്ങൾക്ക് ഒരുക്കുന്ന പിരിയിൽ മുറുകുന്നവരല്ല സർക്കാരും സിപിഎമ്മും. കോവിഡിനെ ഫലപ്രദമായ നിയന്ത്രിച്ചും ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഒന്നൊന്നായി നിറവേറ്റിയും. വികസന ക്ഷേമ പ്രവർത്തനങ്ങൾക്ക് കുതിപ്പേകിയും മുന്നേറുന്ന സർക്കാരാണ് ഇടതുമുന്നണി സർക്കാർ. ഈ സർക്കാരിനെതിരെ നുണക്കഥകൾ തിരക്കഥകളായി ചമച്ചും അക്രമ സമരങ്ങൾക്ക് എരിവേകിയും അട്ടിമറിക്കാം എന്നത് വ്യാമോഹം മാത്രമാണ്.

ഭരണഘടന മൂല്യങ്ങളെ അട്ടിമറിക്കുന്നു

ഭരണഘടന മൂല്യങ്ങളെ അട്ടിമറിക്കുന്നു

കേന്ദ്രത്തിൽ ഒരു സർക്കാർ ഭരണഘടനാ മൂല്യങ്ങൾ ഒന്നൊന്നായി അട്ടിമറിക്കുന്നു. വടക്കു കിഴക്കൻ ഡൽഹിയിൽ ഫെബ്രുവരി മാസത്തിൽ സംഘടിപ്പിച്ച വർഗീയ കലാപത്തിൽ 56 ആളുകളുടെ ജീവൻ നഷ്ടപ്പെട്ടു. അതിൽ 77% ങ്ങളും മുസ്ലിം വിഭാഗത്തിൽപ്പെട്ടവർ. കോടിക്കണക്കിന് രൂപയുടെ സ്ഥാവര ജംഗമ വസ്തുക്കൾ കത്തിച്ചു. അതിൽ 95 ശതമാനവും മുസ്ലീങ്ങളുടെത്.

ദില്ലിയിൽ വിലസുന്നു

ദില്ലിയിൽ വിലസുന്നു

ഈ വർഗീയ കലാപങ്ങൾ ആസൂത്രണം ചെയ്തവരും നേതൃത്വം നൽകിയവരും ഇന്നും ഡൽഹിയിൽ വിലസുന്നു. കേന്ദ്രമന്ത്രിയും ബിജെപി എംപിയും അടക്കമുള്ളവർക്കെതിരെ പച്ചയായ തെളിവുകൾ ജനങ്ങളെ നോക്കി ഇളിക്കുന്നു. എന്നിട്ട് ഈ നെറികേടുകളെ ചോദ്യം ചെയ്യുന്നവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താൻ കോപ്പുകൂട്ടുന്നു.

എന്തേ ഉന്നയിക്കുന്നില്ല

എന്തേ ഉന്നയിക്കുന്നില്ല

മഹാമാരിക്ക് നടുവിൽ രാജ്യത്തെ കോർപ്പറേറ്റുകൾക്ക് വിൽക്കുന്നു. കാർഷികമേഖല തീറെഴുതുന്നു. വിദ്യാഭ്യാസരംഗം വരേണ്യവൽക്കരിക്കുന്നു. 45 വർഷത്തിനിടയിലെ ഏറ്റവും വലിയ തൊഴില്ലായ്മയിലൂടെ രാജ്യം കടന്നുപോകുന്നു. ഇതിനിടയിലും ജനങ്ങളെ വർഗീയമായി ചേരാതിരിക്കാൻ ആസൂത്രിതമായ നീക്കം നടത്തുന്നു. ഇതിനു മുന്നിൽ "ഇനിയെന്ത്" എന്ന ചോദ്യം എന്തേ ഉന്നയിക്കുന്നില്ല.

ജനങ്ങൾക്ക് മനസിലാകും

ജനങ്ങൾക്ക് മനസിലാകും

മനോരമയ്ക്ക് പിറകേ ചെന്നിത്തലയ്‌ക്കെതിരേയും വക്കീല്‍ നോട്ടീസ്; മാപ്പ് പറഞ്ഞേ പറ്റു...

ജനപക്ഷബദൽനയങ്ങളുമായി മുന്നേറുന്ന ഇടതുമുന്നണി സർക്കാരിനെതിരെ നിങ്ങൾ തുടർച്ചയായി കുതിരകയറുന്നു. നുണക്കഥകൾ തിരക്കഥകളായി മെനഞ്ഞും, അക്രമ സമരങ്ങൾക്ക് എരിവേകിയും ഇടതുമുന്നണി സർക്കാരിനെ അട്ടിമറിക്കുക എന്ന ഗൂഢലക്ഷ്യത്തോടെയുള്ള നീക്കം ജനങ്ങൾക്ക് മനസ്സിലാകും. ജനങ്ങളോടൊപ്പം ഇടതുമുന്നണി സർക്കാർ.

'ഖുർആനെ അപമാനിക്കുന്ന മനോരമയുടെ കാർട്ടൂൺ; പത്രം പ്രകടിപ്പിച്ചത്‌ പച്ചയായ വർഗീയതയെന്ന് സമസ്‌ത'

ആർഎസ്എസ് സർവ്വേയിൽ ഞെട്ടി ബിജെപി;'മധ്യപ്രദേശിൽ 27 ൽ 22 സീറ്റും കോൺഗ്രസിനെന്ന്, ആയുധമാക്കി കോൺഗ്രസ്

മനോരമയ്ക്ക് പിറകേ ചെന്നിത്തലയ്‌ക്കെതിരേയും വക്കീല്‍ നോട്ടീസ്; മാപ്പ് പറഞ്ഞേ പറ്റു...

ബിജെപിയുടെ വ്യാജ ഒപ്പ് ആരോപണം, ഉദ്യോഗസ്ഥ- ഭരണപരിഷ്‌കാര വകുപ്പിലെ ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടി

English summary
Minister J mercykkutty amma slams manorama for their reporting regarding KT Jaleels
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X