മന്ത്രി ജയലക്ഷ്മിയുടെ ക്ഷണക്കത്ത് സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്
മാനന്തവാടി: ഒടുവില്‍ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ നിന്നും ഒരാളെക്കുറിച്ച് സോഷ്യല്‍ മീഡിയ നല്ലത് പറഞ്ഞു. മന്ത്രിസഭയിലെ ഏക വനിതയും ഏറ്റവും പ്രായം കുറഞ്ഞയാളുമായ പി കെ ജയലക്ഷ്മിയെക്കുറിച്ചാണ് അത്. എന്താണ് സംഗതിയെന്ന് ചോദിച്ചാലോ, അത് ജയലക്ഷ്മിയുടെ വിവാഹം തന്നെ. വിവാഹമല്ല, വിവാഹ ക്ഷണക്കത്താണ് സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുന്നത്.
ജയലക്ഷ്മിയുടെ വിവാഹം മെയ് 10 നാണ്. മാനന്തവാടി വാളാട് പാലോട്ട് കുറിച്യ തറവാട്ടില്‍ വച്ചാണ് വിവാഹം. ഈ വിവാഹത്തിനുള്ള ക്ഷണക്കത്താണ് ഈ പറയുന്ന താരം. മന്ത്രിയായ പി കെ ജയലക്ഷ്മിയെപ്പോലെ തന്നെ യാതൊരു ആഡംബരവുമില്ലാതെയാണ് ക്ഷണക്കത്തും തയ്യാറാക്കിയിരിക്കുന്നത്. സുന്ദരമായ ഭാഷയില്‍ തനിമലയാളത്തിലാണ് കത്ത്.

കത്തിനൊപ്പം വിവാഹത്തിന് എത്തിച്ചേരേണ്ട വഴിയും വ്യക്തമായി വരച്ചുവെച്ചിട്ടുണ്ട്. കമ്പളക്കാട് പള്ളിയറ തറവാട്ടിലെ അനിലാണ് ജയലക്ഷ്മിയുടെ വരന്. ഇന്നും ഇന്നലെയുമല്ല, വര്‍ഷങ്ങളായി ഈ വിവാഹം തീരുമാനിച്ചിട്ട്. ജയലക്ഷ്മി മന്ത്രിയായതോടെയുള്ള തിരക്ക് കാരണമാണ് വിവാഹം നീണ്ടുപോയത്. തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് മെമ്പറായി പ്രവര്‍ത്തിക്കുന്ന സമയത്താണ് ജയലക്ഷ്മി നിയമസഭയിലേക്ക് മത്സരിക്കുന്നതും ജയിച്ച് മന്ത്രിയാകുന്നതും.
എം എല്‍ എ ആയി സത്യപ്രതിജ്ഞ ചെയ്യാനെത്തിയപ്പോഴാണ് ജയലക്ഷ്മി ആദ്യമായി തിരുവനന്തപുരം നഗരം കാണുന്നത് എന്നും ഒരു കഥയുണ്ട്. 34 കാരിയായ ജയലക്ഷ്മി മാനന്തവാടി വാളാട് പാലോട്ട് കുറിച്യ തറവാട്ടില്‍ അംഗമാണ്. പഴശ്ശിയുടെ പടയോട്ടങ്ങളില്‍ പങ്കെടുത്ത് പോരാട്ടവീര്യം കാട്ടിയ കുറിച്യ പടയാളികളുടെ പിന്മുറക്കാരാണ് പാലോട്ടുകാര്‍.
-
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
ഇത്തവണത്തെ താരം ‘ചുവർബോട്ട്’; എഐ അടക്കം പ്രചാരണം ഹൈടെക് -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്











Click it and Unblock the Notifications