കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രി ജയലക്ഷ്മിയുടെ ക്ഷണക്കത്ത് സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്

Google Oneindia Malayalam News

മാനന്തവാടി: ഒടുവില്‍ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ നിന്നും ഒരാളെക്കുറിച്ച് സോഷ്യല്‍ മീഡിയ നല്ലത് പറഞ്ഞു. മന്ത്രിസഭയിലെ ഏക വനിതയും ഏറ്റവും പ്രായം കുറഞ്ഞയാളുമായ പി കെ ജയലക്ഷ്മിയെക്കുറിച്ചാണ് അത്. എന്താണ് സംഗതിയെന്ന് ചോദിച്ചാലോ, അത് ജയലക്ഷ്മിയുടെ വിവാഹം തന്നെ. വിവാഹമല്ല, വിവാഹ ക്ഷണക്കത്താണ് സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുന്നത്.

ജയലക്ഷ്മിയുടെ വിവാഹം മെയ് 10 നാണ്. മാനന്തവാടി വാളാട് പാലോട്ട് കുറിച്യ തറവാട്ടില്‍ വച്ചാണ് വിവാഹം. ഈ വിവാഹത്തിനുള്ള ക്ഷണക്കത്താണ് ഈ പറയുന്ന താരം. മന്ത്രിയായ പി കെ ജയലക്ഷ്മിയെപ്പോലെ തന്നെ യാതൊരു ആഡംബരവുമില്ലാതെയാണ് ക്ഷണക്കത്തും തയ്യാറാക്കിയിരിക്കുന്നത്. സുന്ദരമായ ഭാഷയില്‍ തനിമലയാളത്തിലാണ് കത്ത്.

pk-jayalakshmi

കത്തിനൊപ്പം വിവാഹത്തിന് എത്തിച്ചേരേണ്ട വഴിയും വ്യക്തമായി വരച്ചുവെച്ചിട്ടുണ്ട്. കമ്പളക്കാട് പള്ളിയറ തറവാട്ടിലെ അനിലാണ് ജയലക്ഷ്മിയുടെ വരന്‍. ഇന്നും ഇന്നലെയുമല്ല, വര്‍ഷങ്ങളായി ഈ വിവാഹം തീരുമാനിച്ചിട്ട്. ജയലക്ഷ്മി മന്ത്രിയായതോടെയുള്ള തിരക്ക് കാരണമാണ് വിവാഹം നീണ്ടുപോയത്. തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് മെമ്പറായി പ്രവര്‍ത്തിക്കുന്ന സമയത്താണ് ജയലക്ഷ്മി നിയമസഭയിലേക്ക് മത്സരിക്കുന്നതും ജയിച്ച് മന്ത്രിയാകുന്നതും.

എം എല്‍ എ ആയി സത്യപ്രതിജ്ഞ ചെയ്യാനെത്തിയപ്പോഴാണ് ജയലക്ഷ്മി ആദ്യമായി തിരുവനന്തപുരം നഗരം കാണുന്നത് എന്നും ഒരു കഥയുണ്ട്. 34 കാരിയായ ജയലക്ഷ്മി മാനന്തവാടി വാളാട് പാലോട്ട് കുറിച്യ തറവാട്ടില്‍ അംഗമാണ്. പഴശ്ശിയുടെ പടയോട്ടങ്ങളില്‍ പങ്കെടുത്ത് പോരാട്ടവീര്യം കാട്ടിയ കുറിച്യ പടയാളികളുടെ പിന്‍മുറക്കാരാണ് പാലോട്ടുകാര്‍.

English summary
Minister PK Jayalakshmi's wedding invitation is trending in Social Media.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X