Get Updates
Get notified of breaking news, exclusive insights, and must-see stories!

നിങ്ങൾ മൈക്ക് വാടകയ്ക്ക് എടുത്ത് തരു, നോട്ട് എണ്ണുന്ന മെഷീൻ മാത്രം മതിയോ? ദേഷ്യപ്പെട്ട് മന്ത്രി

പത്തനംതിട്ട: തീർത്ഥാടകർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നതിന് കെ എസ് ആർ ടി സിക്ക് മൈക്ക് അനൗൺസ്മെന്റ് സിസ്റ്റം ലഭ്യമാക്കാത്തതിൽ ദേവസ്വം ബോർഡിനോട് ദേഷ്യം പെട്ട് മന്ത്രി ​ഗണേഷ് കുമാർ. മൈക്ക് എത്രയും വേ​ഗം ഏർപ്പാടാക്കി നൽകണമെന്നും അതല്ലെങ്കിൽ ഉത്തരവാദിത്തം ദേവസ്വം ബോർഡിനായിരിക്കും എന്നും ​​ഗണേഷ് കുമാർ പറഞ്ഞതായി കേരള കൗമുദി റിപ്പോർട്ട് ചെയ്യുന്നു. എ ഡി ജി പി ശ്രീജിത്ത് കെ യു ജനീഷ് കുമാർ എം എൽ എ എന്നിവരുടെ സാന്നിദ്ധ്യത്തിൽ നടത്തിയ ചർച്ചയിലായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.‌‌‌

'' നിങ്ങൾ മൈക്ക് തന്നാൽ അനൗൺസ് ചെയ്യാം. അല്ലാതെ കെ എസ് ആർ ടി സിയുടെ ചെലവിൽ അനൗൺ‌സ് ചെയ്യുന്നില്ല. ഞാൻ ദേവസ്വം ബോർഡ് പ്രസിഡന്റിനെ വിളിക്കാം. നിങ്ങൾ മൈക്ക് വാടകയ്ക്ക് എടുത്ത് തരു, നോട്ട് എണ്ണുന്ന മെഷീൻ മാത്രം മതിയോ? അനൗൺസ് ചെയ്യാൻ കെ എസ് ആർ ടി സി ജീവനക്കാർ റെഡിയാണ്.

ganesh

നിങ്ങൾ വാടകയ്ക്ക് പോലും മൈക്ക് കാെടുക്കില്ലെന്ന് പറഞ്ഞാൽ.. സ്ഥിരമായിട്ട് വാങ്ങിക്കൊടുക്കാനല്ല, പറഞ്ഞച് തീർത്ഥാടകർ‌ അറിയിപ്പ് കിട്ടാതെ അലഞ്ഞോട്ടെ എന്നാണെങ്കിൽ ഉത്തരവാ​ദിത്തം ദേവസ്വം ബോർഡിനായിരിക്കും. ഇക്കാര്യത്തിൽ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർക്കായിരിക്കും ഉത്തരവാദിത്തമെന്നും ഗണേശ് കുമാർ ഉദ്യോഗസ്ഥരെ അറിയിച്ചു.

മന്ത്രി പറയുന്നതിന് അപ്പുറമല്ലല്ലോ ബോർഡ് പറയുന്നത്. അടിയന്തിരമായി മൈക്ക് വാടകയ്ക്ക് എടുത്ത് കൊടുക്കണം. തിക്കും തിരക്കും ഉണ്ടായി പോലീസിവന്റെ നിർദ്ദേശം അനുസരിച്ച് കെ എസ് ആർ ടി സിയ്ക്ക് തീർത്ഥാടകർക്ക് അറിയിപ്പ് നൽകാൻ കഴിയാതെ വന്നാൽ അത് കുഴപ്പമാകും, ​ഗണേശ് പറഞ്ഞു, മൈക്ക് അനുവദിച്ചതിന്റെ പേരിൽ ദേവസ്വം ബേർഡിൽ നിന്ന് പണം അടയ്ക്കണമെന്ന് പറഞ്ഞാൽ തന്നെ വിളിച്ചാൽ മതിയെന്നും എ ഒയ്ക്ക് മന്ത്രി നൽകി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+