തിരുവനന്തപുരത്ത് മന്ത്രി ബാബുവിനെതിരെ കരിങ്കൊടി, പൊലീസ് ലാത്തി വീശി
തിരുവനന്തപുരം: ബിവറേജസ് കോര്‍പ്പറേഷന്‍ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്യാനെത്തിയ എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു.
വി ശിവന്‍കുട്ടി എംഎല്‍എയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ഉള്ളവരാണ് മന്ത്രിയെ തടഞ്ഞത്. ബാര്‍കോഴക്കേസില്‍ ആരോപണവിധേയനായ മന്ത്രി രാജിവയ്ക്കണം എന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

കെട്ടിടത്തിന്റെ ഉദ്ഘാടനത്തിനെത്തിയ മന്ത്രിയെ ഇടതുമുന്നണി പ്രവര്‍ത്തകര്‍ റോഡില്‍ തടഞ്ഞു. വേദിയിലേക്ക് കടക്കാന്‍ കഴിയാതിരുന്നതോടെ മന്ത്രി തൊട്ടടുത്ത ഹോട്ടലിന് സമീപം വണ്ടി നിര്‍ത്തി ആസ്ഥാനത്തേക്ക് നടന്ന് പോകാന്‍ തീരുമാനിച്ചു. എന്നാല്‍ മന്ത്രിയുടെ ആ തീരുമാനവും പ്രവര്‍ത്തകര്‍ തടഞ്ഞതോടെ പൊലീസ് ലാത്തിവീശി.
പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ച് മാറ്റിയശേഷമാണ് മന്ത്രി ബിവറേജസ് ആസ്ഥാനത്തെത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചത്.












Click it and Unblock the Notifications