എകെ ബാലനാരാ മന്ത്രിമാരെ വിലയിരുത്താന്‍; ബാലനെതിരെ മന്ത്രി കെ രാജു
എകെ ബാലന്‍ പറഞ്ഞത് ബാലന്റെ അഭിപ്രായം മാത്രമാണെന്നും രാജു വ്യക്തമാക്കി.
തിരുവന്തപപുരം: സിപിഎം മന്ത്രി എകെ ബാലനെതിരെ രൂക്ഷ വിമര്‍ശനവുമായി വനം വകുപ്പ് മന്ത്രി കെ രാജു. സിപിഐ മന്ത്രിമാരെ വിലയിരുത്തേണ്ടത് മന്ത്രി എകെ ബാലന്റെ ജോലിയല്ലെന്ന് അദ്ദേഹം പറഞ്ഞു.
എകെ ബാലന്‍ പറഞ്ഞത് ബാലന്റെ അഭിപ്രായം മാത്രമാണെന്നും രാജു വ്യക്തമാക്കി. നിലവിലെ വനം-റവന്യു മന്ത്രിമാര്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിലെ മന്ത്രിമാരെ മാതൃകയാക്കണമെന്നായിരുന്നു ബാലന്റെ പ്രസ്താവന.

ഈ പ്രസ്താവനക്കെതിരെയാണ് മനത്രി കെ രാജു രംഗത്തെത്തിയിരിക്കുന്നത്. മന്ത്രിസഭ യോഗത്തിലായിരുന്നു ഇക്കാര്യം പറയേണ്ടത്. ഇതിനുള്ള മറുപടി മന്തച്രിസഭ യോഗത്തില്‍ പറയുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങളില്‍ തെറ്റ് കണ്ടാല്‍ മുഖ്യമന്ത്രിക്ക് തിരുത്താമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications