കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രിയുടെ ജര്‍മ്മന്‍ യാത്ര; നടപടി പാര്‍ട്ടിയുടെ ആഭ്യന്തരവിഷയം, പുറത്തുപറയേണ്ടതില്ല:കാനം

  • By Desk
Google Oneindia Malayalam News

കേരളം മഹാപ്രളയത്തെ നേരിട്ടുകൊണ്ടിരിക്കേ ജര്‍മ്മനിയില്‍ പോയ മന്ത്രി രാജുവിന്റെ നടപടികള്‍ക്കെതിരെ വ്യാപകവിമര്‍ശനങ്ങളായിരുന്നു ഉയര്‍ന്നുവന്നത്. കോട്ടയം ജില്ലയുടെ രക്ഷാപ്രവര്‍ത്തനത്തിന്റെ ചുമതലയുള്ള മന്ത്രി പ്രളയ സമയത്ത് ജര്‍മ്മനിയിലേക്ക് പോവുകയായിരുന്നു.

ഒരു സംഘടനയുടെ സമ്മേളനത്തിലും ഓണാഘോഷത്തിലും പങ്കെടുക്കാനാണ് മന്ത്രി ജര്‍മ്മനിയില്‍ പോയത്. മന്ത്രിക്കൊപ്പം ലീഗ് എംപിയായ ഇടി മുഹമ്മദ് ബഷീറുമുണ്ടായിരുന്നു. മന്ത്രിയുടെ ഈ നടപടിയില്‍ വിശദീകരണവുമയി രംഗത്ത് എത്തിയിരിക്കുകയാണ് പാര്‍ട്ടി സെക്രട്ടറിയായ കാനം രാജേന്ദ്രന്‍.

കോട്ടയം ജില്ലയില്‍

കോട്ടയം ജില്ലയില്‍

കോട്ടയം ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുമ്പോള്‍ മന്ത്രി ജര്‍മ്മനിയിലേക്ക് പറന്നത് കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. പ്രതിഷേധം ശക്തമായതോടെ മന്ത്രിയോട് ഉടന്‍ കേരളത്തിലേയ്ക്ക് മടങ്ങാന്‍ സിപിഐ നേതൃത്വം നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.

കാനം രാജേന്ദ്രന്‍

കാനം രാജേന്ദ്രന്‍

ഈ വിഷയത്തില്‍ മറുപടിയുമായിട്ട് പാര്‍ട്ടി സെക്രട്ടറി കാനം രാജേന്ദ്രന്‍ ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുകയാണ്. പ്രളയക്കെടുതി സമയ്തത് മന്ത്രി രാജു വിദേശത്ത് പോയത് ശരിയായില്ലെന്ന് കാനം പറഞ്ഞു. മന്ത്രിക്കെതിരെ പാര്‍ട്ടി നടപടി എടുക്കണമോയെന്ന് പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീരുമാനിക്കും എന്നും അദ്ദേഹം വ്യക്തമാക്കി.

മഹാപ്രളയത്തിന്റെ നടുവില്‍ നില്‍ക്കേ

മഹാപ്രളയത്തിന്റെ നടുവില്‍ നില്‍ക്കേ

കോട്ടയം ജില്ലയുടെ രക്ഷാപ്രവര്‍ത്തന ചുമതലയുണ്ടായിരുന്നു മന്ത്രി നാട് മഹാപ്രളയത്തിന്റെ നടുവില്‍ നില്‍ക്കേ വിദേശത്ത് പോയത് ശരിയായില്ല. സംഭവം ശ്രദ്ധയില്‍പ്പെട്ടയുടനെ അദ്ദേഹത്തോട് നാട്ടിലേക്ക് മടങ്ങാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം

പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം

മന്ത്രി രാജിവിനെതിരെ നടപടുയുണ്ടാകുമെന്ന കാര്യത്തില്‍ പാര്‍ട്ടി ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജര്‍മ്മനിക്ക് പോയ കെ രാജു പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം തിരിച്ചെത്തിയതിന് ശേഷം ഇക്കാര്യത്തില്‍ തിരുമാനം ഉണ്ടാകും. ഇത് പാര്‍ട്ടിയുടെ ആഭ്യന്തര പ്രശ്‌നമാണ് അത് പുറത്തുപറയേണ്ട കാര്യമില്ലെന്നും കാനം വ്യക്തമാക്കി.

ഓഗസ്റ്റ് 16

ഓഗസ്റ്റ് 16

ഓഗസ്റ്റ് 16 നായിരുന്നു മന്ത്രി ജര്‍മ്മനിയിലേക്ക് പോയത്. മൂന്ന് ദിവസത്തെ സന്ദര്‍ശത്തിന് പുറമെ 22 ന് മലയാളി സംഘടനയുടെ ഓണാഘോഷത്തില്‍ കൂടി പങ്കെടുക്കാനായിരുന്നു മന്ത്രിയുടെ ജര്‍മ്മന്‍ യാത്ര.

പിണറായി വിജയന്‍ യാത്ര ഒഴിവാക്കി

പിണറായി വിജയന്‍ യാത്ര ഒഴിവാക്കി

ചികിസയ്ക്കായി 19 ന് അമേരിക്കയിലേക്ക് പോകാനിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ യാത്ര ഒഴിവാക്കി രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചുകൊണ്ടിരിക്കേയായിരുന്നു മന്ത്രിയുടെ വിദേശ യാത്ര എന്നതും വിമര്‍ശനക്ക് കൂടുതല്‍ ശക്തിപകര്‍ന്നിരുന്നു.

യാത്ര ഒഴിവാക്കിയവര്‍

മന്ത്രി വിഎസ് സുനില്‍ കുമാര്‍ എംപി ശശിതരൂര്‍, എംകെ മുനൂര്‍ എന്നിവരേയും സമ്മേശനത്തിലേക്ക് വിളിച്ചിരുന്നെങ്കിലും ഇവരെല്ലാം യാത്ര ഒഴിവാക്കി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും രക്ഷാപ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുകയായിരുന്നു.

English summary
minister k raju's german visit is not a good practice kanam rajendr
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X